ബാങ്ക് ഓഫ് ബറോഡയില്‍ സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍, ഇ-വെല്‍ത്ത് മാനേജര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 376 ഒഴിവുകളാണ് ഉള്ളത്.
സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍- 326
പ്രായം: 24- 35 വയസ്.
വെല്‍ത്ത് മാനേജ്മെന്റില്‍ റിലേഷന്‍ഷിപ്പ് മാനേജരായി രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ഇ-വെല്‍ത്ത് റിലേഷന്‍ഷിപ്പ് മാനേജര്‍- 50 ഒഴിവ്
പ്രായം: 23- 35 വയസ്.
വെല്ത്ത്മാനേജ്മെന്റില് റിലേഷന്‍ഷിപ്പ് മാനേജരായി 1.5 വര്‍ഷം പ്രവൃത്തിപരിചയം.
അപേക്ഷാ ഫീസ്: 600 രൂപ. എസ്സി,എസ്ടി, വികലാംഗര്‍, വനിതകള്‍ എന്നിവര്‍ക്ക് 100 രൂപ.
അപേക്ഷ സമര്‍പ്പിക്കേണ്ട വിധം: www.bankofbaroda.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.