ഇന്ത്യൻ കോസ്റ്റ് ഗാർഡ് അസിസ്റ്റന്റ് കമൻഡാന്റ് ജനറൽ ഡ്യൂട്ടി, കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ആൻഡ് ടെക്നിക്കൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.
അസിസ്റ്റന്റ് കമൻഡാന്റ് റാങ്കിലുള്ള ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ തസ്തികയിലായിരിക്കും നിയമനം. മുംബൈ, കോൽക്കത്ത, ചെന്നൈ, നോയിഡ എന്നിവിടങ്ങളിൽ വച്ചായിരിക്കും പ്രാഥമിക തെരഞ്ഞെടുപ്പ്.
ജനറൽ ഡ്യൂട്ടി (പുരുഷൻമാർ മാത്രം): 30 ഒഴിവ്
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ 60 ശതമാനംമാർക്കോടെ പ്ലസ്ടു. ഏതെങ്കിലും വിഷയത്തിൽ 60ശതമാനം മാർക്കോടെ ബിരുദം.
പ്രായം: 1997 ജൂലൈ ഒന്നും 2001 ജൂൺ 30 നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ടു തീയതിയും ഉൾപ്പെടെ.
കൊമേഴ്സ്യൽ പൈലറ്റ് എൻട്രി (സിപിഎൽ-എസ്എസ്എ)(സ്ത്രീകൾക്കും പുരുഷന്മാർക്കും): പത്ത് ഒഴിവ്.
യോഗ്യത: ഫിസിക്സും മാത്തമാറ്റിക്സും പഠിച്ച പ്ലസ്ടു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നൽകുന്ന കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് വേണം.
പ്രായം: 1997 ജൂലൈ ഒന്നും 2001 ജൂൺ 30 നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ടു തീയതിയും ഉൾപ്പെടെ.
ടെക്നിക്കൽ (എൻജിനിയർ ആൻഡ് ഇലക്ട്രിക്കൽ)- 10 ഒഴിവ്.
യോഗ്യത: 60 ശതമാനം മാർക്കോടെ എൻജിനിയറിംഗ് ബിരുദം. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഇന്ത്യയിൽനിന്ന് സെക്ഷൻ എ ആൻഡ് ബി പരീക്ഷ പാസായിരിക്കണം. പ്ലസ്ടു തലത്തിൽ ഫിസിക്സിനും മാത്സിനും 60 ശതമാനം മാർക്ക് നേടിയിരിക്കണം.
പ്രായം: 1997 ജൂലൈ ഒന്നും 2001 ജൂൺ 30 നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ടു തീയതിയും ഉൾപ്പെടെ.
അപേക്ഷിക്കേണ്ട വിധം- www.joincoastguard.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വിശദമായ വിജ്ഞാപനം വായിച്ചു മനസിലാക്കിയ ശേഷം ഓണ്ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ രണ്ട് പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കേണ്ടതാണ്. പരീക്ഷാ കേന്ദ്രത്തിലെത്തുന്പോൾ പ്രിന്റൗട്ടിൽ ഫോട്ടോയും ഒപ്പും രേഖപ്പെടുത്തി ഹാജരാക്കേണ്ടതാണ്. ഒരു പ്രിന്റൗട്ടിനൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 17.