കാർഷിക കോഴ്സുകൾക്ക് ഡി.വൈ. പാട്ടീൽ സർവകലാശാല
മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള ഡി.വൈ. പാട്ടീൽ അഗ്രിക്കൾച്ചർ ആൻഡ് ടെക്നോളജി സർവകലാശാലയിൽ ബിഎസ്‌സി അഗ്രിക്കൾച്ചർ, ബിടെക്ക് അഗ്രിക്കൾച്ചർ എൻജിനീയറിംഗ്, ഫുഡ്ടെക്നോളജി പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷൽ എൻജിനീയറിംഗ്, ഡാറ്റ സയൻസ്, മെഷീൻ ലേണിംഗ് എന്നിവയിൽ ബിടെക്ക് പ്രോഗ്രാമുകളും ഇവിടെയുണ്ട്.

പൂർണമായും ഹരിത കാന്പസാണിത്. എക്സ്പീരിയെൻഷ്യൽ പഠനം, വിദേശ ഭാഷ, സ്ക്കിൽ വികസനം, സംരംഭകത്വം എന്നിവയ്ക്ക് പഠനത്തോടൊപ്പം ഉൗന്നൽ നൽകുന്നു. 100 ശതമാനം കാന്പസ് പ്ലേസ്മെന്‍റുണ്ട്. കാർഷിക സാങ്കേതിക വിദ്യയിൽ ബിരുദം പൂർത്തിയാക്കിയ വിദ്യാർഥികളെ മികച്ച കാർഷിക എൻജിനീയറിംഗ് കോർ കന്പനികളാണ് റിക്രൂട്ട് ചെയ്യുന്നത്.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളെടുത്ത് പ്ലസ് ടു പൂർത്തിയാക്കിയവർക്ക് ബിടെക്കിനും, ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഗ്രൂപ്പെടുത്തവർക്ക് ബിഎസ്‌സി അഗ്രിക്കൾച്ചറിനും അപേക്ഷിക്കാം. കാർഷിക ബിരുദധാരികൾക്ക് എംബിഎ- അഗ്രി ബിസിനസ് മാനേജ്മെന്‍റിൽ അഡ്മിഷൻ നേടാം.

മലയാളിയായ ഡോ. കെ. പ്രതാപനാണ് സർവകലാശാല വൈസ്ചാൻസലർ. അഡ്മിഷനെക്കുറിച്ചറിയാൻ www.dyp-atu.org എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
ഫോണ്‍: 9699339917, 9699330619