കൊ​​​ച്ചി​​​ന്‍ ഷി​​​പ് യാ​​​ര്‍ഡി​​​ല്‍ 355 അ​​​പ്രന്‍റീ​​​സ്
കൊ​​​ച്ചി​​​ന്‍ ഷി​​​പ് യാ​​​ര്‍ഡ് ലി​​​മി​​​റ്റ​​​ഡി​​​ല്‍ 355 അ​​​പ്ര​​​ന്‍റീ​​​സ് ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഒ​​​രു വ​​​ര്‍ഷ​​​ത്തെ പ​​​രി​​​ശീ​​​ല​​​ന​​​മാ​​​യി​​​രി​​​ക്കും. ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

ഐ​​​ടി​​​ഐ, വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ര്‍ക്കാ​​​ണ് അ​​​വ​​​സ​​​രം. കേ​​​ര​​​ള​​​ത്തി​​​ല്‍ സ്ഥി​​​ര​​​താ​​​മ​​​സ​​​ക്കാ​​​ര്‍ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഒ​​​രു ത​​​വ​​​ണ പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച​​​വ​​​ര്‍ വീ​​​ണ്ടും അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​തി​​​ല്ല.

ഐ​​​ടി​​​ഐ അ​​​പ്ര​​​ന്‍റീ​​​സ്: 347

യോ​​​ഗ്യ​​​ത: പ​​​ത്താം ക്ലാ​​​സ് പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. ഇ​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​ന്‍/ ഫി​​​റ്റ​​​ര്‍/ വെ​​​ല്‍ഡ​​​ര്‍/ മെ​​​ഷീ​​​നി​​​സ്റ്റ്/ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ് മെ​​​ക്കാ​​​നി​​​ക്ക്/ ഇ​​​ന്‍സ്ട്രു​​​മെ​​​ന്‍റ് മെ​​​ക്കാ​​​നി​​​ക്ക് / ഡ്രോ​​​ട്‌​​​സ്മാ​​​ന്‍ (സി​​​വി​​​ല്‍)/ പെ​​​യി​​​ന്‍റ​​​ര്‍ (ജ​​​ന​​​റ​​​ല്‍)/ മെ​​​ക്കാ​​​നി​​​ക്ക് മോ​​​ട്ട​​​ര്‍ വെ​​​ഹി​​​ക്കി​​​ള്‍/ ഷീ​​​റ്റ് മെ​​​റ്റ​​​ല്‍ വ​​​ര്‍ക്ക​​​ര്‍/ ഷീ​​​പ്പ്‌​​​റൈ​​​റ്റ് വു​​​ഡ് (കാ​​​ര്‍പെ​​​ന്‍റ​​​ര്‍)/ മെ​​​ക്കാ​​​നി​​​ക്ക് ഡീ​​​സ​​​ല്‍/ ഫി​​​റ്റ​​​ര്‍ പൈ​​​പ്പ് (പ്ലം​​​ബ​​​ര്‍)/ റ​​​ഫ്രി​​​ജ​​​റേ​​​ഷ​​​ന്‍ ആ​​​ന്‍ഡ് എ​​​യ​​​ര്‍ ക​​​ണ്ടീ​​​ഷ​​​നിം​​​ഗ് മെ​​​ക്കാ​​​നി​​​ക്ക് ഐ​​​ടി​​​ഐ പാ​​​സാ​​​യി​​​രി​​​ക്ക​​​ണം.

സ്റ്റൈ​​​പ്പെ​​​ന്‍ഡ്: 8000 രൂ​​​പ.

ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍ (വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍) അ​​​പ്ര​​​ന്‍റീ​​​സ്: എ​​​ട്ട്

യോ​​​ഗ്യ​​​ത: അ​​​ക്കൗ​​​ണ്ടിം​​​ഗ് ആ​​​ന്‍ഡ് ടാ​​​ക്‌​​​സേ​​​ഷ​​​ന്‍/ ബേ​​​സി​​​ക് നേ​​​ഴ്‌​​​സിം​​​ഗ് ആ​​​ന്‍ഡ് പാ​​​ലി​​​യേ​​​റ്റീ​​​വ് കെ​​​യ​​​ര്‍/ ക​​​സ്റ്റ​​​മ​​​ര്‍ റി​​​ലേ​​​ഷ​​​ന്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്/ ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍ ആ​​​ന്‍ഡ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ് ടെ​​​ക്‌​​​നോ​​​ള​​​ജി/ ഫു​​​ഡ് ആ​​​ന്‍ഡ് റ​​​സ്റ്റ​​​റ​​​ന്‍റ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. സ്റ്റൈ​​​പ്പെ​​​ന്‍ഡ്: 9,000 രൂ​​​പ.

പ്രാ​​​യം: 27.11.2003 നോ ​​​അ​​​തി​​​നു മു​​​മ്പോ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.cochinshipyardin എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം. അ​​​പേ​​​ക്ഷാ ഫീ​​​സി​​​ല്ല. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ര്‍ പ​​​ത്ത്.