നീറ്റ് ഫലമെത്തി; ഓപ്ഷൻ നൽകുന്നത് ശ്രദ്ധയോടെവേണം
നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് - NEET (UG) പ​രീ​ക്ഷാ ഫ​ലം പു​റ​ത്തു വ​ന്നി​രി​ക്കു​ന്നു. റി​സ​ൾ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഇ​മെ​യി​ൽ ഐ​ഡി​യി​ലേ​ക്ക് നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി അ​യ​ച്ചി​ട്ടു​ണ്ട്.

പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രി​ൽ. എ​ത്ര പ​ർ മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ​ക്ക് പ്ര​വേ​ശ​ന യോ​ഗ്യ​ത നേ​ടി​യെ​ന്ന​തി​ന്‍റെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. കൂ​ടു​ത​ൽ മാ​ർ​ക്കു ല​ഭി​ച്ച 50% പേ​രാ​ണ് (അ​താ​യ​ത് 50 ശതമാ നമോ കൂ​ടു​ത​ലോ നേ​ടി​യ​വ​ർ ) ഈ ​ലി​സ്റ്റി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ള്ള​ത്. SC/ST /OB C വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ​ക്ക് 40 ശത മാനത്തിലും ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലെ ഭി​ന്ന ശേ​ഷി​ക്കാ​ർ​ക്ക് 45 ശതമാ നത്തി ലുമാ​ണ് ക​ട്ടോ​ഫ് .

ഈ ​റാ​ങ്ക് ആ​ധാ​ര​മാ​ക്കി​യാ​ണ് ദേ​ശീ​യ​ത​ല​ത്തി​ൽ മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ, ആ​യു​ഷ്, വെ​റ്റ​റി​ന​റി ഡി​ഗ്രി കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം. കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ള​ജു​ക​ൾ ന​ട​ത്തു​ന്ന ആ​യു​ർ​വേ​ദ, ഹോ​മി​യോ, സി​ദ്ധ, യൂ​നാ​നി, അ​ഗ്രി​ക​ൾ​ച​ർ, വെ​റ്റ​റി​ന​റി, ഫി​ഷ​റീ​സ്, ഫോ​റ​സ്ട്രി കോ​ഴ്സു​ക​ളി​ലേ​ക്കും നീ​റ്റ് സ്കോ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ന്നെ​യാ​ണ് പ്ര​വേ​ശ​നം.

രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ലെ മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ, AYUSH, BVSc & AH, BSc Nursing സീ​റ്റു​ക​ളി​ൽ 15 ശ​ത​മാ​നം ഓ​ൾ ഇ​ന്ത്യാ ക്വോ​ട്ട​യാ​ണ്. അ​തി​ന​ർ​ഥം, കേ​ര​ള​ത്തി​ലെ ഒ​രു വി​ദ്യാ​ർ​ത്ഥി​ക്ക് ഈ ​ക്വോ​ട്ട വ​ഴി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലും ചേ​രാ​നാ​വും എ​ന്നാ​ണ്. ഈ 15% ​സീ​റ്റു​ക​ളി​ലേ​ക്കും അ​ലി​ഗ​ഡ്-​മു​സ്‌​ലിം യൂ​ണി​വേ​ഴ്സി​റ്റി, ജാ​മി​യ മി​ലി​യ ഇ​സ്‌​ലാ​മി​യ, ബ​നാ​റ​സ് ഹി​ന്ദു യൂ​ണി​വേ​ഴ്സി​റ്റി എ​ന്നീ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും AllMS, JIPMER എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും ക​ൽ​പ്പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​യും മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലേ​യ്ക്കും മെ​ഡി​ക്ക​ൽ കൗ​ൺ​സ​ലിം​ഗ് ക​മ്മി​റ്റി​യു​ടെ വെ​ബ്സൈ​റ്റി​ലൂ​ടെ (www.mcc.nic.in) ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തു​ണ്ട് . സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ 15% സീ​റ്റു​ക​ളി​ലെ പ്ര​വേ​ശ​ന​വും ഈ ​ക​മ്മി​റ്റി വ​ഴി​യാ​ണ്.

കൗ​ൺ​സ​ലിം​ഗ്, സെ​ക്യൂ​രി​റ്റി ഫീ​സാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന തു​ക ഓ​ൺ​ലൈ​നാ​യി അ​ട​ച്ച് ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ഓ​പ്ഷ​നു​ക​ൾ സ​മ​ർ​പ്പി​ക്കാ​നാ​വും. അ​പേ​ക്ഷ​ക​ന് താ​ത്പ​ര്യ​മു​ള്ള കോ​ഴ്സു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ് ഓ​പ്ഷ​ൻ സ​മ​ർ​പ്പ​ണം. കൗ​ൺ​സ​ലിം​ഗ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച സ്ഥാ​പ​ന​ത്തി​ന്‍റെ ഫീ​സി​ലേ​ക്ക് വ​ക​യി​രു​ത്തി ബാ​ക്കി സെ​ക്യൂ​രി​റ്റി തു​ക അ​ക്കൗ​ണ്ടി​ലെ​ത്തും. പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് മു​ഴു​വ​ൻ തു​ക​യും അ​ക്കൗ​ണ്ടി​ൽ ക്രെ​ഡി​റ്റ് ചെ​യ്യ​പ്പെ​ടും.

AFMC പൂ​നെ​യി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സ്ഥാ​പ​ന​ത്തി​ലേ​ക്ക് പ്ര​ത്യേ​കം അ​പേ​ക്ഷി​ക്ക​ണം. NEET നു ​പു​റ​മേ AFMC നേ​രി​ട്ട് ന​ട​ത്തു​ന്ന​ര​ണ്ടാം ഘ​ട്ട സ്ക്രീ​നിം​ഗ് ടെ​സ്റ്റി​ന്‍റെ ഫ​ല​വും കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് അ​വി​ടെ പ്ര​വേ​ശ​നം ന​ൽ​കു​ക. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ 85% സീ​റ്റു​ക​ളി​ലേ​ക്ക് അ​ത​ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ കൗ​ൺ​സ​ലിം​ഗ് അ​തോ​റി​റ്റി​ക​ൾ വ​ഴി പ്ര​വേ​ശ​നം ന​ട​ത്തും. കേ​ര​ള​ത്തി​ൽ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​റാ​ണ് സീ​റ്റ് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ക. ആ​വ​ശ്യ​മാ​യ വി​ശ​ദാം​ശ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന തീ​യ​തി​ക്ക​കം ഓ​ൺ​ലൈ​നാ​യി ന​ൽ​ക​ണം. തു​ട​ർ​ന്ന് റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കും. അ​തി​നു ശേ​ഷം ഓ​പ്ഷ​ൻ സ​മ​ർ​പ്പ​ണം ആ​രം​ഭി​ക്കും.

ഓ​ൾ ഇ​ന്ത്യാ ക്വോ​ട്ട​യി​ലും സം​വ​ര​ണ ത​ത്വ​ങ്ങ​ൾ ബാ​ധ​കം. SC, ST, Pw BD എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് യ​ഥാ​ക്ര​മം 15%, 7.5%, 5% വീ​തം സം​വ​ര​ണം അ​നു​വ​ദി​ക്കും. OBC (നോ​ൺ ക്രീ​മി​ലെ​യ​ർ), EWS വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ലും കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും 27 ശതമാനം, 10 ശതമാനം സം​വ​ര​ണ​മു​ണ്ട്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും എം​ബി​ബി​എ​സ്, ബി​ഡി​എ​സ് മാ​നേ​ജ്മെ​ന്‍റ് സീ​റ്റു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന് അ​താ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​വേ​ശ​നാ പ​രീ​ക്ഷാ അ​തോ​റി​റ്റി​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ കൗ​ൺ​സ​ലിം​ഗ് അ​തോ​റി​റ്റി വെ​ബ് സൈ​റ്റു​ക​ൾ ചു​വ​ടെ:

ഡ​ൽ​ഹി:www.health.delhi.gov.ni c.in, ക​ർ​ണാ​ട​ക: www.kea.kar.nic.in, ത​മി​ഴ്നാ​ട്: www.tnhealth.org, പു​തു​ച്ചേ​രി:www.health. py.gov.in, ആ​ന്ധ്ര​പ്ര​ദേ​ശ്: www.dme.ap.nic.in
അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ,രാ​ജ്യ​ത്തെ വെ​റ്റ​റി​ന​റി കോ​ളേ​ജു​ക​ളി​ലെ 15% സീ​റ്റു​ക​ളി​ലേ​ക്ക്- വെ​റ്റ​റി​ന​റി കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ വി​ജ്ഞാ​പ​നം വ​രു​ന്ന മു​റ​യ്ക്ക് www.vcicounselling.nic.in ലൂ​ടെ ഓ​പ്ഷ​ൻ ന​ൽ​ക​ണം. ആ​യു​ർ​വേ​ദ, ഹോ​മി​യോ, യോ​ഗ, സി​ദ്ധ, യു​നാ​നി അ​ഖി​ലേ​ന്ത്യാ ക്വോ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ക്ര​മം accc.gov.in ൽ ​പ്ര​സി​ദ്ധീ​ക​രി​ക്കും. സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വേ​ശ​ന അ​തോ​റി​റ്റി​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന വി​ജ്ഞാ​പ​ന​ത്തി​ന​നു​സ​രി​ച്ച് ഓ​പ്ഷ​ൻ ര​ജി​സ്ടേ​ഷ​ൻ ന​ട​ത്താം.

കാ​ർ​ഷി​ക കോ​ള​ജു​ക​ളി​ലെ 15 ശതമാ നം അ​ഖി​ലേ​ന്ത്യാ ക്വോ​ട്ട​യി​ൽ പെ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി ന​ട​ത്തി​യ ICAR UG പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. റി​സ​ൾ​ട്ട്, കൗ​ൺ​സ​ലിം​ഗ് ഷെ​ഡ്യൂ​ൾ എ​ന്നി​വ www.icar.org. in ൽ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന മു​റ​യ്ക്ക് ഓ​പ്ഷ​ൻ സ​മ​ർ​പ്പ​ണം ന​ട​ത്താ​വു​ന്ന​താ​ണ്.

ഓ​പ്ഷ​ൻ ന​ൽ​കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​ത്

► സ്ഥാ​പ​ന​ത്തി​ന്‍റെ നി​ല​വാ​രം, ലൊ​ക്കേ​ഷ​ൻ, ആ​ഗ്ര​ഹി​ക്കു​ന്ന കോ​ഴ്സ്, അ​ഭി​രു​ചി, തൊ​ഴി​ൽ / ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത​ക​ൾ , ഫീ​സ് ഘ​ട​ന എ​ന്നി​വ യ​ഥാ​വി​ധം വി​ല​യി​രു​ത്തി ഓ​പ്ഷ​നു​ക​ൾ സ​മ​ർ​പ്പി​ക്കു​ക

► ️അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കൗ​ൺ​സ​ലിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ www.mcc. nic. in ന്‍റെ UG മെ​ഡി​ക്ക​ൽ കൗ​ൺ​സ​ലിം​ഗ് - ആ​ർ​ക്കൈ​വ്‌​സ് വി​ഭാ​ഗ​ത്തി​ലും കേ​ര​ള​ത്തി​ലെ കോ​ള​ജു​ക​ളി​ലെ അ​ലോ​ട്ട്മെ​ന്‍റ് നി​ല www.cee.kerala.gov.in ലെ KEAM 2021 ​കാ​ൻ​ഡി​ഡേ​റ്റ്സ് പോ​ർ​ട്ട​ൽ - ലാ​സ്റ്റ് റാ​ങ്ക് ക​ൺ​സോ​ളി​ഡേ​റ്റ​ഡ് - 2020 എം​ബി​ബി സ്& ​ബി​ഡി​എ​സ് വി​ഭാ​ഗ​ത്തി​ലും കാ​ണാം. ഇ​വ പ്ര​വേ​ശ​ന സാ​ധ്യ​ത​യെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ൾ ന​ൽ​കും .

►സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ൽ താ​ര​ത​മ്യേ​ന കു​റ​ഞ്ഞ ഫീ​സാ​ണ് ന​ൽ​കേ​ണ്ടി വ​രി​ക.

► ഡീം​ഡ് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ,സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ൾ എ​ന്നി​വ​യി​ലെ ഫീ​സ് താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന​താ​ണ്. ഓ​പ്ഷ​ൻ ന​ൽ​കു​മ്പോ​ൾ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളും ശ്ര​ദ്ധി​ക്ക​ണം.

Adwise Career Consulting, Thrissur.
Ph: 9400610478