ന്യൂ ഇന്ത്യ അഷ്വറൻസ് കന്പനി ലിമിറ്റഡിൽ (എൻഐഎസി-എൽ) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ജനറലിസ്റ്റ്/സ്പെഷലിസ്റ്റ്) സ്കെയിൽ ഒന്ന് തസ്തികയിൽ 300 ഒഴിവുകളാണുള്ളത്.
യോഗ്യത: അപേക്ഷിക്കുന്ന വിഭാഗത്തിൽ അംഗീകൃത സർവകലാശാലയിൽനിന്ന് അറുപത് ശതമാനം മാർക്കോടെ ബിരുദം. എസ്സി, എസ്ടി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി.
പ്രായം: 2021 ഏപ്രിൽ ഒന്ന് അടിസ്ഥാനമാക്കി 21 നും 30നും മധ്യേ.
ഓൺലൈൻ പ്രിലിമിനറി പരീക്ഷയുടെയും മെയിൻ പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
2021 ഒക്ടോബറിൽ ഓൺലൈൻ പ്രിലിമിനറി പരീക്ഷ യും 2021 നവംബറിൽ മെയിൻ പരീക്ഷയും നടക്കും.
അപേക്ഷാഫീസ്: 750 രൂപ. എസ്സി, എസ്ടി, വികലാംഗർ 100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.newindia.co.in എന്ന സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ അയയ്ക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 21. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.