നോ​​​​ർ​​​​ത്ത് സെ​​​​ൻ​​​​ട്ര​​​​ൽ റെ​​​​യി​​​​ൽ​​​​വേ​​​​യി​​​​ൽ 1,664 അ​​​​പ്ര​​​​ന്‍റി​​​​സ്
നോ​​​​ർ​​​​ത്ത് സെ​​​​ൻ​​​​ട്ര​​​​ൽ റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ വി​​​​വി​​​​ധ വ​​​​ർ​​​​ക്ക്ഷോ​​​​പ്പ്/​​​​ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ അ​​​​പ്ര​​​​ന്‍റി​​​​സ് അ​​​​വ​​​​സ​​​​രം. വി​​​​വി​​​​ധ ട്രേ​​​​ഡു​​​​ക​​​​ളി​​​​ലാ​​​​യി 1,664 ഒ​​​​ഴി​​​​വു​​​​ണ്ട്. ഒ​​​​രു വ​​​​ർ​​​​ഷ​​​​മാ​​​​ണ് പ​​​​രി​​​​ശീ​​​​ല​​​​നം. സെ​​​​പ്റ്റം​​​​ബ​​​​ർ ഒ​​​​ന്നു​​​​വ​​​​രെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം.

ഒ​​​​ഴി​​​​വ്: പ്ര​​​​യാ​​​​ഗ്‌​​​​രാ​​​​ജ് ഡി​​​​വി​​​​ഷ​​​​ൻ- 703, ഝാ​​​​ൻ​​​​സി- 665, ആ​​​​ഗ്ര-296.
ട്രേ​​​​ഡു​​​​ക​​​​ൾ: ഫി​​​​റ്റ​​​​ർ, വെ​​​​ൽ​​​​ഡ​​​​ർ (ജി ​​​​ആ​​​​ൻ​​​​ഡ് ഇ), ​​​​ആ​​​​ർ​​​​മേ​​​​ച്ച​​​​ർ വൈ​​​​ൻ​​​​ഡ​​​​ർ, മെ​​​​ഷീ​​​​നി​​​​സ്റ്റ്, കാ​​​​ർ​​​​പെ​​​​ന്‍റ​​​​ർ, ഇ​​​​ല​​​​ക്‌​​​ട്രീ​​​​ഷ്യ​​​​ൻ, പെ​​​​യി​​​​ന്‍റ​​​​ർ (ജ​​​​ന​​​​റ​​​​ൽ), മെ​​​​ക്കാ​​​​നി​​​​ക്ക് (ഡീ​​​​സ​​​​ൽ), ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി സി​​​​സ്റ്റം മെ​​​​യ്ന്‍റ​​​​ന​​​​ൻ​​​​സ്, വ​​​​യ​​​​ർ​​​​മാ​​​​ൻ, പ്ലം​​​​ബ​​​​ർ, മെ​​​​ക്കാ​​​​നി​​​​ക്ക് കം ​​​​ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ സി​​​​സ്റ്റം, ഹെ​​​​ൽ​​​​ത്ത് സാ​​​​നി​​​​റ്റ​​​​റി ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ, മ​​​​ൾ​​​​ട്ടി​​​​മീ​​​​ഡി​​​​യ ആ​​​​ൻ​​​​ഡ് വെ​​​​ബ് പേ​​​​ജ് ഡി​​​​സൈ​​​​ൻ, എം​​​​എം​​​​ടി​​​​എം, ക്രെ​​​​യ്ൻ, ഡ്രാ​​​​ഫ്റ്റ്സ്മാ​​​​ൻ (സി​​​​വി​​​​ൽ), സ്റ്റെ​​​​നോ​​​​ഗ്രാ​​​​ഫ​​​​ർ (ഇം​​​​ഗ്ലീ​​​​ഷ്, ഹി​​​​ന്ദി).

യോ​​​​ഗ്യ​​​​ത: 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യം/​​​​ത​​​​ത്തു​​​​ല്യം.
വെ​​​​ൽ​​​​ഡ​​​​ർ (ഗ്യാ​​​സ് ആ​​​​ൻ​​​​ഡ് ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക്), വ​​​​യ​​​​ർ​​​​മാ​​​​ൻ, കാ​​​​ർ​​​​പെ​​​​ന്‍റ​​​​ർ: എ​​​​ട്ടാം​​​​ക്ലാ​​​​സ് ജ​​​​യം.
ടെ​​​​ക്നി​​​​ക്ക​​​​ൽ യോ​​​​ഗ്യ​​​​ത: നാ​​​​ഷ​​​​ണ​​​​ൽ ട്രേ​​​​ഡ് /ഐ​​​​ടി​​​​ഐ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് (എ​​​​ൻ​​​​സി​​​​വി​​​​ടി/​​​​എ​​​​സ്‌​​​​സി​​​​വി​​​​ടി)
പ്രാ​​​​യം: 15- 24 വ​​​​യ​​​​സ്.
തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: യോ​​​​ഗ്യ​​​​താ പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ മാ​​​​ർ​​​​ക്ക് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.
ഫീ​​​​സ്: 100 രൂ​​​​പ. ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി ഫീ​​​​സ​​​​ട​​​​യ്ക്ക​​​​ണം. പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ, സ്ത്രീ​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല.

കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.rrcpryj.org സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.