കോൺസ്റ്റബിൾ (ജിഡി)- സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (സിആർപിഎഫ്), എൻഐഎ, എസ്എസ്എഫ്, റൈഫിൾമാൻ (ജിഡി)- ആസം റൈഫിൾസ് എക്സാമിനേഷൻ 2021ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. 25,271 ഒഴിവാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ വിവിധ സേനകളിലാണ് അവസരം.
ഒഴിവുകൾ: ബോർഡർ സെക്യൂരിറ്റി ഫോഴ്സ്- 7545, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്- 8,464, ഇന്തോ ടിബറ്റൻ ബോർഡർ പോലീസ്- 1,431, സശസ്ത്ര സീമ ബെൽ- 3,806, ആസം റൈഫിൾസ്- 3,785, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ്-240.
യോഗ്യത: അംഗീകൃത ബോർഡ്/ സർവകലാശാലയിൽനിന്ന് മെട്രിക്കുലേഷൻ/പത്താംക്ലാസ് പാസായിരിക്കണം. 01.08.2021 തീയതി അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുന്നത്.
പ്രായം: 18- 23 വയസ്. 02.08.1998 നും 01.08.2003 നും ഇടയിൽ ജനിച്ചവരായിരിക്കണം. എസ്സി, എസ്ടി വിഭാഗത്തിന് അഞ്ചും ഒബിസി വിഭാഗത്തിനു മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
ശാരീരിക യോഗ്യത: പുരുഷന്മർക്ക് 170 സെമീ, സ്ത്രീകൾക്ക് 157 സെമീ, എസ്ടി വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് 162.5 സെമീ, സ്ത്രീകൾക്ക് 150 സെമീ. പുരുഷന്മാർക്ക് നെഞ്ചളവ് 80 സെമീയും വികാസം 5 സെ.മി.യും ഉണ്ടായിരിക്കണം. എസ്ടി വിഭാഗത്തിന് 76 സെ.മി. യും 5 സെ.മീ. വികാസവും വേണം. സ്ത്രീകൾക്ക് ബാധകമല്ല. ഉയരത്തിന് ആനുപാതികമായ തൂക്കം ഉണ്ടായിരിക്കണം.
ശാരീരിക ക്ഷമതാ പരീക്ഷയിൽ പുരുഷന്മാർക്ക് 24 മിനിറ്റിൽ അഞ്ചു കിലോമീറ്റർ, സ്ത്രീകൾക്ക് 8.5 മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം ഉണ്ടായിരിക്കും.
അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾ/എസ്സി/എസ്ടി/വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.ssc.n ic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.