ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ്
കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ 55 അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഒ​​​​ഴി​​​​വു​​​ക​​​ളി​​​ലേ​​​ക്ക് ഓ​​​​ൺ​​​​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. നേ​​​​രി​​​​ട്ടു​​​​ള്ള നി​​​​യ​​​​മ​​​​നം.

അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ ആ​​​​ദ്യ​​​​ഘ​​​​ട്ടം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കേ​​​​ണ്ട അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ലൈ 28. ര​​​​ണ്ടാം​​​​ഘ​​​​ട്ടം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കേ​​​​ണ്ട അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്പ​​​​ത്.

റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് ന​​​​ന്പ​​​​ർ: 01/2021
യോ​​​​ഗ്യ​​​​ത: കു​​​​റ​​​​ഞ്ഞ​​​​ത് അ​​​​ന്പ​​​​തു ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ബി​​​രു​​​ദം/​​​​പി​​​​ജി/​​​​നി​​​​യ​​​​മ​​​​ബി​​​​രു​​​​ദം. കം​​​​പ്യൂ​​​​ട്ട​​​​ർ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ​​​​സ് പ​​​​രി​​​​ജ്ഞാ​​​​നം അ​​​​ഭി​​​​ല​​​​ഷ​​​​ണീ​​​​യം. പ​​​​ട്ടി​​​​ക വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മാ​​​​ർ​​​​ക്ക് പ​​​​രി​​​​ധി ബാ​​​​ധ​​​​ക​​​​മ​​​​ല്ല.
പ്രാ​​​​യം: 02.01.1985 നും 01.01.2003​​​​നും മ​​​​ധ്യേ ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​ക​​​​ണം. ര​​​​ണ്ടു തീ​​​​യ​​​​തി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ. അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​ർ​​​​ക്ക് ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​ത്തി​​​ൽ ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് ത​​​​സ്തി​​​​ക​​​​യു​​​​ടെ പേ ​​​​സ്കെ​​​​യി​​​​ലിനു താ​​​​ഴെ​​​​യു​​​​ള്ള ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലു​​​​ള്ള ഹൈ​​​​ക്കോ​​​​ട​​​​തി ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. ഇ​​​​വ​​​​ർ 02.01.1981 നും 01.01.2003 ​​​​നും മ​​​​ധ്യേ ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​കണം ര​​​​ണ്ടു തീ​​​​യ​​​​തി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ.
ശ​​​​ന്പ​​​​ളം: 39,300- 83,00 രൂ​​​​പ.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ഒ​​​​ബ്ജെ​​​​ക്ടീ​​​​വ് ടെ​​​​സ്റ്റ്, ഡി​​​​സ്ക്രി​​​​പ്റ്റീ​​​​വ് ടെ​​​​സ്റ്റ്, ഇ​​​​ന്‍റ​​​​ർ​​​​വ്യൂ മു​​​​ഖേ​​​​ന​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ജ​​​​ന​​​​റ​​​​ൽ ഇം​​​​ഗ്ലീ​​​​ഷ്, ജി​​​​കെ, ബേ​​​​സി​​​​ക് മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ്, റീ​​​​സ​​​​ണിം​​​​ഗ് എ​​​​ന്നീ വി​​​​ഷ‍യ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണ് ഒ​​​​ബ്ജെ​​​​ക്ടീ​​​​വ് ടെ​​​​സ്റ്റ്. 75 മി​​​​നി​​​​റ്റ് ദൈ​​​ർ​​​ഘ്യ​​​മാ​​​ണ് ഒ​​​ബ്ജ​​​ക്ടീ​​​വ് പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള​​​ത്. 100 മാ​​​​ർ​​​​ക്കി​​​​ന്‍റെ ചോ​​​​ദ്യ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കും. ഡി​​​​സ്ക്രി​​​​പ്റ്റീ​​​​വ് ടെ​​​​സ്റ്റി​​​ൽ 60 മാ​​​​ർ​​​​ക്കി​​​​ന്‍റെ ചോ​​​​ദ്യ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കും. ഒ​​​രു മ​​​ണി​​​ക്കൂ​​​റാ​​​ണ് പ​​​രീ​​​ക്ഷ. ഇ​​​​ന്‍റ​​​​ർ​​​​വ്യൂ 10 മാ​​​​ർ​​​​ക്കി​​​​ന്‍റെ​​​​തു​​​​മാ​​​​യി​​​​രി​​​​ക്കും. ഒ​​​​ബ്ജെ​​​​ക്ടീ​​​​വ് ടെ​​​​സ്റ്റി​​​​ൽ 40 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കും ഡി​​​സ്ക്രി​​​പ്റ്റീ​​​വ്+ ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​നു 35 മാ​​​​ർ​​​​ക്കും നേ​​​​ടു​​​​ന്ന​​​​വ​​​​രെ​​​​യാ​​​​ണു റാ​​​​ങ്ക് ലി​​​​സ്റ്റി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ക.

പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, ആ​​​​ല​​​​പ്പു​​​​ഴ, എ​​​​റ​​​​ണാ​​​​കു​​​​ളം, തൃ​​​​ശൂ​​​​ർ, കോ​​​​ഴി​​​​ക്കോ​​​​ട്.
ഫീ​​​​സ്:450 രൂ​​​​പ.

പ​​​​ട്ടി​​​​ക വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും തൊ​​​​ഴി​​​​ൽ ര​​​​ഹി​​​​ത​​​​രാ​​​​യ ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്കും ഫീ​​​​സ് അ​​​​ട​​​​യ്ക്കേ​​​​ണ്ട​​​​തി​​​​ല്ല. ഓ​​​​ൺ​​​​ലൈ​​​​ൻ വ​​​​ഴി ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്പ​​​​തു വ​​​​രെ ഫീ​​​​സ​​​​ട​​​​യ്ക്കാം. സി​​​​സ്റ്റം ജ​​​​ന​​​​റേ​​​​റ്റ​​​​ഡ് ഫീ ​​​​പേ​​​​യ്മെ​​​​ന്‍റ് ചെ​​​​ല്ലാ​​​​ൻ ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്പ​​​​തി​​​​ന​​​​കം ഡൗ​​​​ൺ​​​​ലോ​​​​ഡ് ചെ​​​​യ്ത് ഓ​​​​ഗ​​​​സ്റ്റ് 11 മു​​​​ത​​​​ൽ 27 വ​​​​രെ ഫീ​​​​സ​​​​ട​​​​യ്ക്കാം.www.h ckrecruitment. nic.in.