ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക്(മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രധാൻ അധികാരി പദവി വരെ പ്രമോഷൻ ലഭിക്കാവുന്ന തസ്തികയാണിത്.
നാവിക് (ജനറൽ ഡ്യൂട്ടി): 260 ഒഴിവ്
യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിച്ച് പ്ലസ്ടു.
പ്രായം: 18- 22 വയസ്.
നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്): 50 ഒഴിവ്.
യോഗ്യത: അന്‍പതു ശതമാനം മാർക്കോടെ പത്താംക്ലാസ്. എസ്സി,എസ്ടി വിഭാഗക്കാർ, ദേശീയതലത്തിൽ കഴിവു തെളിയിച്ച കായികതാരങ്ങൾ, സർവീസിനിടെ മരണപ്പെട്ട കോസ്റ്റ്ഗാർഡ് യൂണിഫോം തസ്തികയിൽ ഇരുന്നവരുടെ മക്കൾ എന്നിവർക്ക് 45 ശതമാനം മാർക്ക് മതി.
പ്രായം: 18- 22 വയസ്.
യാന്ത്രിക്: 40 ഒഴിവ്.
യോഗ്യത: പത്താംക്ലാസും ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ എൻജിനിയറിംഗ് ഡിപ്ലോമയും.
പ്രായം: 18- 22 വയസ്.
എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷാ ഫീസ്: 250 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് ഫീസ് അടയ്ക്കേണ്ടതില്ല.
അപേക്ഷിക്കേണ്ട വിധം- www.joinindiancoastguard.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 16.