ക​​​ല്‍പ്പാ​​​ക്കം ആ​​​റ്റോ​​​മി​​​ക്‌ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ല്‍ 337 ഒ​​​ഴി​​​വുകൾ
ക​​​ല്‍പ്പാ​​​ക്ക​​​ത്തെ ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ ആ​​​റ്റോ​​​മി​​​ക് റി​​​സേ​​​ര്‍ച്ചി​​​ല്‍ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​യി 337 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. മേ​​​യ് 14 വ​​​രെ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം.

സ്റ്റൈ​​​പ്പ​​​ന്‍ഡ​​​റി ട്രെ​​​യി​​​നി കാ​​​റ്റ​​​ഗ​​​റി ഒ​​​ന്ന്: കെ​​​മി​​​ക്ക​​​ല്‍, സി​​​വി​​​ല്‍, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ്, ഇ​​​ന്‍സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ന്‍, മെ​​​ക്കാ​​​നി​​​ക്ക​​​ല്‍, കെ​​​മി​​​സ്ട്രി, ഫി​​​സി​​​ക്‌​​​സ്

യോ​​​ഗ്യ​​​ത: കെ​​​മി​​​സ്ട്രി, ഫി​​​സി​​​ക്‌​​​സ് വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ക്ക് 60 ശ​​​ത​​​മാ​​​നം മാ​​​ര്‍ക്കോ​​​ടെ ബി​​​എ​​​സ്‌​​​സി​​​യും മ​​​റ്റു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട്ട ഡി​​​പ്ലോ​​​മ​​​യു​​​മാ​​​ണ് യോ​​​ഗ്യ​​​ത.
പ്രാ​​​യം: 18- 24 വ​​​യ​​​സ്.

സ്റ്റൈ​​​പ്പ​​​ന്‍ഡ​​​റി ട്രെ​​​യി​​​നി കാ​​​റ്റ​​​ഗ​​​റി ര​​​ണ്ട്: ഡ്രാ​​​ഫ്റ്റ്‌​​​സ​​​മാ​​​ന്‍ മെ​​​ക്കാ​​​നി​​​ക്ക​​​ല്‍, ഇ​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​ന്‍/ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ് മെ​​​ക്കാ​​​നി​​​ക്ക്/ ഇ​​​ന്‍സ്ട്രു​​​മെ​​​ന്‍റ് മെ​​​ക്കാ​​​നി​​​ക്ക്, ഫി​​​റ്റ​​​ര്‍/ റി​​​ഗ​​​ര്‍, മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ മെ​​​ഷീ​​​ന്‍ ടൂ​​​ള്‍ മെ​​​യി​​​ന്‍റ​​​ന​​​ന്‍സ്/ മെ​​​ഷീ​​​നി​​​സ്റ്റ് ട​​​ര്‍ണ​​​ര്‍, പ്ലം​​​ബ​​​ര്‍/ മേ​​​സ​​​ണ്‍/ കാ​​​ര്‍പെ​​​ന്‍റ​​​ര്‍, റ​​​ഫ്രി​​​ജ​​​റേ​​​ഷ​​​ന്‍ ആ​​​ന്‍ഡ് എ​​​യ​​​ര്‍ ക​​​ണ്ടീ​​​ഷ​​​നിം​​​ഗ് മെ​​​ക്കാ​​​നി​​​ക്ക്/ പ്ലാ​​​ന്‍റ് ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍, വെ​​​ല്‍ഡ​​​ര്‍

യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സും ഫി​​​സി​​​ക്‌​​​സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ് പ​​​ഠി​​​ച്ച് 60 അ​​​റു​​​പ​​​തു ശ​​​ത​​​മാ​​​നം പ്ല​​​സ്ടു​​​വും. ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ല്‍ ഐ​​​ടി​​​ഐ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ്. ലാ​​​ബ് അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ല്‍ ഫി​​​സി​​​ക്‌​​​സ്/ കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ് പ​​​ഠി​​​ച്ച് 60 ശ​​​ത​​​മാ​​​നം മാ​​​ര്‍ക്കോ​​​ടെ പ്ല​​​സ്ടു.
പ്രാ​​​യം: 18- 22 വ​​​യ​​​സ്.

ഫീ​​​സ്: കാ​​​റ്റ​​​ഗ​​​റി ഒ​​​ന്ന് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ 200 രൂ​​​പ​​​യും കാ​​​റ്റ​​​ഗ​​​റി ര​​​ണ്ട് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ 100 രൂ​​​പ​​​യും. പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗം, ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍, വി​​​മു​​​ക്ത​​​ഭ​​​ട​​​ന്‍മാ​​​ര്‍, സ്ത്രീ​​​ക​​​ള്‍ എ​​​ന്നി​​​വ​​​ര്‍ക്ക് ഫീ​​​സി​​​ല്ല. ഓ​​​ണ്‍ലൈ​​​നാ​​​യി ഫീ​​​സ​​​ട​​​യ്ക്കാം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് www.igcar.gov.in സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.