രാജസ്ഥാനിലെ ധോളപുരിലുള്ള രാഷ്ട്രീയ മിലിട്ടറിസ്കൂളിൽ വിവിധ തസ്തികകളിലായി 11 അവസരം. അനധ്യാപക തസ്തികളിലാണ് ഒഴിവ്. തപാൽ വഴി അപേക്ഷിക്കണം.
ലൈബ്രേറിയൻ: ഒന്ന്.
യോഗ്യത: ഹയർ സെക്കൻഡറി എക്സാമിനേഷൻ പാസായിരിക്കണം. ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
പ്രായം: 18- 25 വയസ്.
ഹോസറ്റൽ സൂപ്രണ്ട്: ഒന്ന്.
യോഗ്യത: ബിരുദം.
പ്രായം: 21- 35 വയസ്.
ലാബ് അസിസ്റ്റന്റ് (സയൻസ്): ഒന്ന്
യോഗ്യത: ഫിസിക്സും കെമിസ്ട്രിയും വിഷയമായി പഠിച്ച മെട്രിക്കുലേഷൻ.
പ്രായം: 18- 27 വയസ്.
കുക്ക്: രണ്ട്
യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. കുക്കിംഗ് പരിജ്ഞാനം അഭിലഷണീയം.
പ്രായം: 18- 25 വയസ്.
എംടിഎസ് (പ്യൂൺ): ഒന്ന്, വാച്ചമാൻ- ഒന്ന്, സഫായ്വാല-ഒന്ന്
യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിലെ പരിജ്ഞാനം അഭിലഷണീയം.
പ്രായം: 18- 25 വയസ്.
മസാൽച്ചി- ഒന്ന്
യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിലെ പരിജ്ഞാനം അഭിലഷണീയം.
പ്രായം: 18- 25 വയസ്.
കൂടുതൽ വിവരങ്ങൾക്ക്: www.amilitaryschool.edu.in സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് പത്ത്.