പൊതുമേഖലാ ബാങ്കുകളിലേക്ക് സ്പെഷലിസ്റ്റ് ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നതിന് ഐബിപിഎസ് നടത്തുന്ന പൊതുപ്രവേശന പരീക്ഷയ്ക്ക് (സിഡബ്ല്യൂഇ സ്പെഷല്‍-X) അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 24. ഇരുപതു ബാങ്കുകളിലായി 647 തസ്തികകളിലാണ് അവസരം.
ഐടി ഓഫീസര്‍ (സ്കെയില്‍-1), അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ (സ്കെയില്‍-1), രാജ്ഭാഷ അധികാരി (ഹിന്ദി-സ്കെയില്‍-1), ലോ ഓഫീസര്‍ (സ്കെയില്‍-1), എച്ച്ആര്‍/പേഴ്സണല്‍ ഓഫീസര്‍ (സ്കെയില്‍-1), മാര്‍ക്കറ്റിംഗ് ഓഫീസര്‍ (സ്കെയില്‍-1).
ഡിസംബർ 26, 27 തീയതികളിൽ ഓൺലൈൻ പ്രിലിമിനറി പരീക്ഷയും 2021 ജനുവരി 24ന് പൊതുപരീക്ഷയും നടത്തും. പൊതുപരീക്ഷയ്ക്കുശേഷം ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഇന്റർവ്യൂ ഉണ്ടായിരിക്കും.
യോഗ്യത: സ്പെഷല്‍ ഓഫീസര്‍ പൊതുപരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഓരോ തസ്തികയ്ക്കും ആവശ്യമായ ഏറ്റവും കുറഞ്ഞ യോഗ്യത നേടിയിരിക്കണം. ഐടി ഓഫീസര്‍, മാനേജര്‍ ക്രെഡിറ്റ്/ഫിനാന്‍സ് എക്സിക്യൂട്ടീവ്, ലോ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് അതതു മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. രണ്ടുമണിക്കൂര്‍ ഓണ്‍ലൈനായാണ് 200 മാര്‍ക്കിലുള്ള പ്രവേശനപരീക്ഷ നടത്തുന്നത്.
അപേക്ഷാഫീസ്: എസ്സി, എസ്ടി, വികലാംഗ വിഭാഗത്തില്‍പ്പെടുന്നവര്‍ 175 രൂപയും മറ്റു വിഭാഗത്തില്‍പ്പെടുന്നവര്‍ 850 രൂപയും അപേക്ഷാഫീസായി അടയ്ക്കണം.
അപേക്ഷ അയയ്ക്കേണ്ട വിധം: ഉദ്യോഗാര്‍ഥികള്‍ക്ക് ഇ-മെയില്‍ അഡ്രസ് ഉണ്ടായിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷയ്ക്കു മുമ്പായി ഉദ്യോഗാര്‍ഥികള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യാനായി സ്കാന്‍ ചെയ്ത് സൂക്ഷിച്ചിരിക്കണം.
www.ibps.in എന്ന വെബ്സൈറ്റില്‍നിന്ന് ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ്, വിസ/മാസ്റ്റര്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഫീസ് അടയ്ക്കാവുന്നതാണ്. ഓഫ്ലൈനായും ഫീസടയ്ക്കാം. ഫീസടച്ച ശേഷം ലഭിക്കുന്ന ഇ-രസീത് സൂക്ഷിച്ചു വയ്ക്കണം. മൊബൈല്‍ നമ്പറും ഇ-മെയില്‍ അഡ്രസും കൃത്യമായാണോ എന്ന് ഉറപ്പു വരുത്തുണം. www.ibps.in സന്ദർശിക്കുക.