യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ ഇന്ത്യൻ ഇക്കണോമിക്സ് സര്‍വീസ് (ഐഇഎസ്) പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ധനമന്ത്രാലയത്തിലെ സാന്പത്തിക കാര്യലായത്തിൽ ജൂണിയർ ടൈം സ്കെയിൽ ഇക്കണോമിക്സ് ഓഫീസർമാരെ റിക്രൂട്ട്ചെയ്യുന്നതിനുള്ള പരീക്ഷ 2020 ഒക്ടോബർ 16ന് നടക്കും.
ഇന്ത്യൻ ഇക്കണോമിക്സ് സർവീസസ് (ഐഇഎസ്)- 15 ഒഴിവ്
യോഗ്യത: ഇക്കണോമിക്സ്/ അപ്ലൈഡ് ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
പ്രായം: 20 -30 (01.07.2020 അടിസ്ഥാനമാക്കി).
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ശാരീരിക യോഗ്യത: ഇന്ത്യന്‍ ഇക്കണോമിക്സ് സര്‍വീസസിന് ആവശ്യമായ ശാരീരിക യോഗ്യത ഉണ്ടായിരിക്കണം.
അപേക്ഷാ ഫീസ്: 200 രൂപ. എസ്ബിഐ ബ്രാഞ്ചുകള്‍ മുഖേന ഫീസടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ ഒന്ന്. അപേക്ഷ സമർപ്പിച്ച ശേഷം പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് സെപ്റ്റംബർ എട്ടു മുതൽ 14 വരെ ഓൺലൈനായി അപേക്ഷ പിൻവലിക്കാനും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.