നേ​​​​വി​​​​യി​​​​ൽ പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ൻ​​​​ ഓ​​​​ഫീ​​​​സ​​​​ർ
നേ​​​​വി​​​​​​​​യിൽ പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ൻ​​​​ഡ് ഓ​​​​ഫീ​​​​സ​​​​ർ ആ​​​​കാം. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം. 2021 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ഏ​​​​ഴി​​​​മ​​​​ല നാ​​​​വി​​​​ക അ​​​​ക്കാ​​​​ഡ​​​​മി​​​​യി​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം തു​​​​ട​​​​ങ്ങും. ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ മാ​​​​ത്ര​​​​മേ സ്വീ​​​​ക​​​​രി​​​​ക്കൂ. വിജ്ഞാപനം വൈകാ തെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത കേ​​​​ഡ​​​​ർ/​​​​ബ്രാ​​​​ഞ്ച് തി​​​​രി​​​​ച്ച് ചു​​​​വ​​​​ടെ:

ലോ​​​​ജി​​​​സ്റ്റി​​​​ക്സ്/​​​​വ​​​​ർ​​​​ക്സ്
വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത: കു​​​​റ​​​​ഞ്ഞ​​​​ത് 60 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ എൻജിനിയറിംഗ് ബിരുദം.
പ്രാ​​​​യം: വി​​​​വി​​​​ധ കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പ്രാ​​​​യ​​​​പ​​​​രി​​​​ധി വെ​​​​ബ്സൈ​​​​റ്റി​​​​ൽ ചേ​​​​ർ​​​​ത്തി​​​​ട്ടു​​​​ണ്ട്.

ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത: ഉ​​​​യ​​​​രം 157 സെ.​​​​മീ (പു​​​​രു​​​​ഷ​​​​ൻ), 152 സെ.​​​​മീ (സ്ത്രീ). ​​​​തൂ​​​​ക്കം ആ​​​​നു​​​​പാ​​​​തി​​​​കം.
തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ഷോ​​​​ർ​​​​ട്ട് ലി​​​​സ്റ്റ് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രെ ബാം​​​​ഗ​​​​ളൂ​​​​ർ, ഭോ​​​​പ്പാ​​​​ൽ, കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന എ​​​​സ്എ​​​​സ്ബി ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​നു ക്ഷ​​​​ണി​​​​ക്കും. ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണ് ഇ​​​​ന്‍റ​​​​ർ​​​​വ്യൂ. ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ടെ​​​​സ്റ്റ്, പി​​​​ക്ച​​​​ർ പെ​​​​ർ​​​​സ​​​​പ്ഷ​​​​ൻ, ഡി​​​​സ്ക​​​​ഷ​​​​ൻ ടെ​​​​സ്റ്റ് എ​​​​ന്നി​​​​വ​​​​യു​​​​ണ്ട്. സൈ​​​​ക്കോ​​​​ള​​​​ജി​​​​ക്ക​​​​ൽ ടെ​​​​സ്റ്റ്, ഗ്രൂ​​​​പ്പ് ടെ​​​​സ്റ്റ് എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ട്ട​​​​താ​​​​ണ് ര​​​​ണ്ടാം ഘ​​​​ട്ടം. തു​​​​ട​​​​ർ​​​​ന്നു വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന. ആ​​​​ദ്യ​​​​മാ​​​​യി എ​​​​സ്എ​​​​സ്ബി ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​നു പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു തേ​​​​ഡ് എ​​​​സി യാ​​​​ത്രാ​​​​ബ​​​​ത്ത ന​​​​ൽ​​​​കും.

ഓ​​​​ണ്‍​ലൈ​​​​നി​​​​ൽ അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം:www.nausen abharti.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് വഴി ഇ-​​​​ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം.