സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ ജൂ​ണി​യ​ർ ക്ലാ​ർ​ക്ക്/ കാ​ഷ്യ​ർ
സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ​യും പ്രാ​ഥ​മി​ക സ​ഹ​ക​ണ​സം​ഘ​ങ്ങ​ളി​ലെ​യും 194 ജൂ​ണി​യ​ർ ക്ലാ​ർ​ക്ക്/ കാ​ഷ്യ​ർ ഒ​ഴി​വു​ക​ളി​ലേ​ക്ക് സ​ഹ​ക​ര​ണ സ​ർ​വീ​സ് പ​രീ​ക്ഷാ ബോ​ർ​ഡ്് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. തി​രു​വ​ന​ന്ത​പു​രം-​ഏ​ഴ്, കൊ​ല്ലം- എ​ട്ട്, പ​ത്ത​നം​തി​ട്ട- ഒ​ന്പ​ത്, ആ​ല​പ്പു​ഴ- മൂ​ന്ന്, കോ​ട്ട​യം- 34, ഇ​ടു​ക്കി- അ​ഞ്ച്, എ​റ​ണാ​കു​ളം- 36, തൃ​ശൂ​ർ- 38, പാ​ല​ക്കാ​ട്- ഒ​ന്ന്, മ​ല​പ്പു​റം- 14, കോ​ഴി​ക്കോ​ട്- 12, വ​യ​നാ​ട്- ആ​റ്, ക​ണ്ണൂ​ർ- 17, കാ​സ​ർ​ഗോ​ഡ്- അ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ൾ.

പ്രാ​യ​പ​രി​ധി: 01.01.2020ൽ 18- 40 ​വ​യ​സ്. പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷ​വും മു​റ്റു പി​ന്നാ​ക്ക​വി​ഭാ​ഗ​ക്കാ​ർ​ക്കും വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ക്കും മൂ​ന്നു​വ​ർ​ഷ​വും അം​ഗ​പ​രി​മി​ത​ർ​ക്ക് പ​ത്തു​വ​ർ​ഷ​വും ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ഒ​ഴി​വ് ല​ഭി​ക്കും.

ഏ​തെ​ങ്കി​ലും ഒ​രു ബാ​ങ്ക്/ സം​ഘ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​പ​രി​ധി​യി​ൽ വ​രു​ന്ന ജി​ല്ല​യി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ്ര​സ്തു സം​ഘ​ത്തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന പ​ര​മാ​വ​ധി 15 മാ​ർ​ക്കി​നു പു​റ​മേ അ​ധി​ക ആ​നു​കൂ​ല്യ​മാ​യി അ​ഞ്ചു മാ​ർ​ക്ക് കൂ​ടി ല​ഭി​ക്കും. അ​പേ​ക്ഷാ ഫോ​മി​ൽ സ്വ​ന്തം ജി​ല്ല വ്യ​ക്ത​മാ​ക്കേ​ണ്ട​തും ഇ​ന്‍റ​ർ​വ്യൂ സ​മ​യ​ത്ത് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​യി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന നേ​റ്റി​വ​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കേ​ണ്ട​തു​മാ​ണ്.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഒ​ന്നി​ൽ കൂ​ടു​ത​ൽ ബാ​ങ്ക്/ സം​ഘ​ങ്ങ​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ഒ​രു ബാ​ങ്ക്/ സം​ഘ​ത്തി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ 150 രൂ​പ​യാ​ണ് ഫീ​സ്. (എ​സ്്സി/ എ​സ്ടി വി​ഭാ​ഗ​ത്തി​ന് 50 രൂ​പ). അ​ധി​ക​മാ​യി അ​പേ​ക്ഷി​ക്കു​ന്ന ഓ​രോ ബാ​ങ്ക് /സം​ഘ​ത്തി​ലേ​ക്ക് 50 രൂ​പ അ​ധി​ക​മാ​യി അ​ട​യ്ക്ക​ണം. ഒ​ന്നി​ൽ കൂ​ടു​ത​ൽ ബാ​ങ്ക് സം​ഘ​ത്തി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​ന് ഒ​രു അ​പേ​ക്ഷാ ഫോ​മും ഒ​രു ഡി​മാ​ൻ​ഡ് ഡ്രാ​ഫ്റ്റും മ​തി.

അ​പേ​ക്ഷാ ഫീ​സ് ഫെ​ഡ​റ​ൽ ബാ​ങ്ക്, കേ​ര​ള സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്ക് എ​ന്നി​വ​യു​ടെ ശാ​ഖ വ​ഴി അ​ടി​യ്ക്കാം. ഫീ​സ് അ​ട​യ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ചെ​ലാ​ൻ സ​ഹ​ക​ര​ണ സ​ർ​വീ​സ് പ​രീ​ക്ഷാ ബോ​ർ​ഡി​ന്‍റെ വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. വി​ജ്ഞാ​പ​ന​ത്തി​യ​തി​ക്കു ശേ​ഷം മാ​ത്രം എ​ടു​ത്ത ചെ​ലാ​ൻ മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. അ​പേ​ക്ഷ​യു​ടെ മാ​തൃ​ക www.csebkerala.org എ​ന്ന സ​ഹ​ക​ര​ണ സ​ർ​വീ​സ് പ​രീ​ക്ഷാ ബോ​ർ​ഡി​ന്‍റെ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും മാ​ർ​ച്ച് 31 വൈ​കിട്ട് അ​ഞ്ചി​നു മു​ന്പാ​യി സ​ഹ​ക​ര​ണ സ​ർ​വീ​സ് പ​രീ​ക്ഷാ ബോ​ർ​ഡി​ൽ ല​ഭി​ക്ക​ണം.

വി​ലാ​സം: സ​ഹ​ക​ര​ണ സ​ർ​വീ​സ് പ​രീ​ക്ഷാ ബോ​ർ​ഡ്, കേ​ര​ള സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്ക് ബി​ൽ​ഡിം​ഗ്, ഓ​വ​ർ ബ്രി​ഡ്ജ്, തി​രു​വ​ന​ന്ത​പു​രം- 695001. ഫോ​ണ്‍: 0471- 2468690, 2468670.