എ​​​​ന്‍​ജി​​​​നി​​​​യ​​​​ര്‍​മാ​​​​ര്‍​ക്കു സൈ​​​​ന്യ​​​​ത്തി​​​​ല്‍ അ​​​​വ​​​​സ​​​​രം
വി​​​​വി​​​​ധ ട്രേ​​​​ഡി​​​​ല്‍ എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം ഉ​​​​ള്ള​​​​വ​​​​ര്‍​ക്കും എം​​​​എ/ എം​​​​എ​​​​സ്‌​​​സി ഉ​​​​ള്ള​​​​വ​​​​ര്‍​ക്കും സൈ​​​​ന്യ​​​​ത്തി​​​​ല്‍ അ​​​​വ​​​​സ​​​​രം. ടെ​​​​ക്നി​​​​ക്ക​​​​ല്‍ ഗ്രാ​​​​ജ്വേ​​​​റ്റ് കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്കും (ടി​​​​ജി​​​​സി) ആ​​​​ര്‍​മി എ​​​​ജ്യു​​​​ക്കേ​​​​ഷ​​​​ന്‍ കോ​​​​റി​​​​ലേ​​​​ക്കു​​​​മാ​​​​ണ് (എ​​​​ഇ​​​​ജി) അ​​​​വ​​​​സ​​​​രം. ടി​​​​ജി​​​​സി​​​​ല്‍ 60 ആ​​​​ര്‍​മി എ​​​​ജ്യു​​​​ക്കേ​​​​ഷ​​​​ന്‍ കോ​​​​റി​​​​ല്‍ 20 ഒ​​​​ഴി​​​​വു​​​​ണ്ട്. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും.

പ്രാ​​​​യം എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ഭാ​​​​ഗം: 20- 27 വ​​​​രെ. (1993 ജ​​​​നു​​​​വ​​​​രി ര​​​​ണ്ടി​​​​നും 2000 ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​നും ഇ​​​​ട​​​​യി​​​​ല്‍ ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം).

എ​​​​ഇ​​​​സി വി​​​​ഭാ​​​​ഗം: 23- 27 (1993 ജ​​​​നു​​​​വ​​​​രി ര​​​​ണ്ടി​​​​നും 1997 ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​നും ഇ​​​​ട​​​​യി​​​​ല്‍ ജ​​​​നി​​​​ച്ച​​​​വ​​​​ര്‍)
ശ​​​​മ്പ​​​​ളം പ​​​​രി​​​​ശീ​​​​ല​​​​ന​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ പ്ര​​​​തി​​​​മാ​​​​സം 21,000 രൂ​​​​പ സ്റ്റൈ​​​​പ്പ​​​​ന്‍​ഡാ​​​​യി ല​​​​ഭി​​​​ക്കും. പ​​​​രി​​​​ശീ​​​​ല​​​​നം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​വ​​​​രെ ല​​​​ഫ്റ്റ​​​​ന​​​ന്‍റ് റാ​​​​ങ്കി​​​​ല്‍ ( 15,600- 39,100 രൂ​​​​പ) സ്കെ​​​​യി​​​​ലി​​​​ല്‍ നി​​​​യ​​​​മി​​​​ക്കും.

യോ​​​​ഗ്യ​​​​ത എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ഭാ​​​​ഗം: അ​​​​ത​​​​ത് ട്രേ​​​​ഡി​​​​ല്‍ ബി​​​​ഇ/ ബി​​​​ടെ​​​​ക് ബി​​​​രു​​​​ദം. അ​​​​വ​​​​സാ​​​​ന വ​​​​ര്‍​ഷ​​​​ക്കാ​​​​ര്‍​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. എ​​​​ഇ​​​​സി വി​​​​ഭാ​​​​ഗം ഇം​​​​ഗ്ലീ​​​​ഷ്/ ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ്/ ഹി​​​​സ്റ്റ​​​​റി/ ജ്യോ​​​​ഗ്ര​​​​ഫി/ പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ല്‍ സ​​​​യ​​​​ന്‍​സ്/ ഫി​​​​ലോ​​​​സ​​​​ഫി/ സൈ​​​​ക്കോ​​​​ള​​​​ജി/ സോ​​​​ഷ്യോ​​​​ള​​​​ജി/ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ റി​​​​ലേ​​​​ഷ​​​​ന്‍/ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ സ്റ്റ​​​​ഡീ​​​​സ്/ ഫി​​​​സി​​​​ക്സ്/ ബോ​​​​ട്ട​​​​ണി/ ജി​​​​യോ​​​​ള​​​​ജി/ സ​​​​യ​​​​ന്‍​സ്/ ഇ​​​​ല​​​​ക്‌​​​ട്രോ​​​ണി​​​​ക്സ്/ എം​​​​കോം/ എം​​​​സി​​​​എ/​​​​എം​​​​ബി​​​​എ/ ചൈ​​​​നീ​​​​സ്/ തി​​​​ബ​​​​റ്റ​​​​ന്‍/ ബ​​​​ര്‍​മീ​​​​സ്/ പു​​​​ഷ്തോ/ ദാ​​​​രി/ അ​​​​റ​​​​ബി​​​​ക് എ​​​​ന്നി​​​​വ​​​​യി​​​​ല്‍ ഫ​​​​സ്റ്റ് ക്ലാ​​​​സ്, സെ​​​​ക്ക​​​​ന്‍​ഡ് ക്ലാ​​​​സ് എം​​​​എ/ എം​​​​എ​​​​സ്‌​​​സി ബി​​​​രു​​​​ദ​​​​മു​​​​ള്ള​​​​വ​​​​ര്‍​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​വ​​​​സാ​​​​ന ​വ​​​​ര്‍​ഷ​​​​ക്കാ​​​​ര്‍ അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ഷോ​​​​ര്‍​ട്ട് ലി​​​​സ്റ്റ് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന ഉ​​​​ദ്യോ​​​​ഗാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് എ​​​​സ്എ​​​​സ്ബി ഇ​​​​ന്‍റ​​​​ര്‍​വ്യൂ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ര്‍​ക്ക് 2021 ജ​​​​നു​​​​വ​​​​രി​​​​യി​​​​ല്‍ പ​​​​രി​​​​ശീ​​​​ല​​​​നം ആ​​​​രം​​​​ഭി​​​​ക്കും.
അ​​​​പേ​​​​ക്ഷ-www.joinin dianarmy.nic.in​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. ഓ​​​​ണ്‍​ലൈ​​​​ന്‍ അ​​​​പേ​​​​ക്ഷ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യാ​​​​ല്‍ അ​​​​തി​​​​ന്‍റെ പ്രി​​​​ന്‍റൗ​​​​ട്ട് എ​​​​ടു​​​​ക്ക​​​​ണം. ഒ​​​​രു പ്രി​​​​ന്‍റൗ​​​​ട്ട് പൂ​​​​രി​​​​പ്പി​​​​ച്ച് ഗ​​​​സ​​​​റ്റ​​​​ഡ് ഓ​​​​ഫീ​​​​സ​​​​റെ​​​​ക്കൊ​​​​ണ്ടു സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി നി​​​​ര്‍​ദി​​​​ഷ്ട​​​​സ്ഥ​​​​ല​​​​ത്ത് ഫോ​​​​ട്ടോ​​​​യും ഒ​​​​ട്ടി​​​​ച്ച് ആ​​​​വ​​​​ശ്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ള്‍ സ​​​​ഹി​​​​തം അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​നു ക്ഷ​​​​ണി​​​​ക്ക​​​​പ്പെ​​​​ട്ടാ​​​​ല്‍ ഹാ​​​​ജ​​​​രാ​​​​കു​​​​ക.
കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് www.joinindia narmy.nic.in ​വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ര്‍​ശി​​​​ക്കു​​​​ക.