സി​ഡി​എ​സി​ൽ എം​എ
സാ​മൂ​ഹ്യ, സാ​ന്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ ന​ട​ത്തു​ന്ന ഗ​വേ​ഷ​ണ,പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ അ​ന്ത​ർ​ദേ​ശീ​യ പ്ര​ശ​സ്തി പി​ടി​ച്ചു പ​റ്റി​യ സ്ഥാ​പ​ന​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ സെ​ന്‍റ​ർ ഫോ​ർ ഡ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ് (സി​ഡി​എ​സ്). സി​ഡി​എ​സ് ന​ട​ത്തു​ന്ന എം​എ, എം​ഫി​ൽ,പി​എ​ച്ച്ഡി പ്രോ​ഗ്രാ​മു​ക​ൾ സാ​ന്പ​ത്തി​ക ശാ​സ്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ധ്യാ​പ​ന, ഗ​വേ​ഷ​ണ രം​ഗ​ങ്ങ​ളി​ലും മി​ക​ച്ച സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ലും ക​രി​യ​ർ ഉ​റ​പ്പാ​ക്കു​ന്ന​താ​ണ്. അ​ധ്യാ​പ​ന രം​ഗ​ത്തും ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച​വ​രു​മാ​യി ഇ​ട​പ​ഴ​കാ​ൻ കി​ട്ടു​ന്ന അ​വ​സ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച അ​നു​ഭ​വ പ​രി​ച​യ​മാ​യി​രി​ക്കും ന​ൽ​കു​ക.

സി​ഡി​എ​സ് ന​ട​ത്തു​ന്ന അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ് എം​എ കോ​ഴ്സി​ന് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം.

നാ​ലു സെ​മ​സ്റ്റ​റാ​യി ര​ണ്ടു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കു ന്യൂ​ഡ​ൽ​ഹി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ബി​രു​ദ​മാ​ണു ന​ൽ​കു​ക.
ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം നേ​ടി​യ​വ​ർ​ക്കും അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 40 ശ​ത​മാ​നം മാ​ർ​ക്കു മ​തി. മേ​യ് 17 ന് ​തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, ഹൈ​ദ​രാ​ബാ​ദ്, കോ​ൽ​ക്ക​ത്ത, പൂ​ന, ന്യൂ​ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ബി​എ ഇ​ക്ക​ണോ​മി​ക്സ് സി​ല​ബ​സി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​തും ദേ​ശീ​യ, അ​ന്ത​ർ ദേ​ശീ​യ സാ​ന്പ​ത്തി​ക സ്ഥി​തി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​തു​മാ​യ ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.

മാ​തൃ​കാ ചോ​ദ്യ​പേ​പ്പ​ർ വെ​ബ്സൈ​റ്റി​ൽ. കോ​ഴ്സ് ഫീ​സ് സെ​മ​സ്റ്റ​ർ ഒ​ന്നി​ന് 8000 രൂ​പ. ഓ​ണ്‍​ലൈ​നാ​യി വേ​ണം അ​പേ​ക്ഷി​ക്കാ​ൻ. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് ബ​ന്ധ​പ്പെട്ട രേ​ഖ​ക​ളും സി​ഡി​എ​സി​ന്‍റെ പേ​രി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു മാ​റാ​വു​ന്ന 500 രൂ​പ​യു​ടെ ഡി​ഡി​യും സ​ഹി​തം ഏ​പ്രി​ൽ എ​ട്ടി​ന​കം ല​ഭി​ക്ക​ണം. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട മേ​ൽ​വി​ലാ​സം: അ​ക്കാ​ഡ​മി​ക് പ്രോ​ഗ്രാം ഓ​ഫീ​സ്, സെ​ന്‍റ​ർ ഫോ​ർ ഡ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ്, മെ​ഡി​ക്ക​ൽ കോ​ള​ജ് പി​ഒ, ഉ​ള്ളൂ​ർ, തി​രു​വ​ന​ന​ന്ത​പു​രം 695001.​വെ​ബ്സൈ​റ്റ്: http://cds.edu. ഫോ​ണ്‍: 471 – 2774253/4.