സി​​​വി​​​ൽ സർവീസസ് പ്രിലിമിനറി പരീക്ഷ
യൂ​​​ണി​​​യ​​​ൻ പ​​​ബ്ളി​​​ക് സ​​​ർ​​​വീ​​​സ​​​സ് ക​​​മ്മീ​​​ഷ​​​ൻ (യു​​​പി​​​എ​​​സ്‌​​​സി) ന​​​ട​​​ത്തു​​​ന്ന സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ്രി​​​ലി​​​മി​​​ന​​​റി പ​​​രീ​​​ക്ഷ വി​​​ജ്ഞാ​​​പ​​​ന​​​ം പുറപ്പെടുവിച്ചു. പ്രി​​​ലി​​​മി​​​നി പ​​​രീ​​​ക്ഷ മേയ് 31ന് ന​​​ട​​​ക്കും.ഇ​​​ന്ത്യ​​​ൻ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് സ​​​ർ​​​വീ​​​സ് (ഐ​​​എ​​​എ​​​സ്), ഇ​​​ന്ത്യ​​​ൻ ഫോ​​​റി​​​ൻ സ​​​ർ​​​വീ​​​സ് (ഐ​​​എ​​​ഫ്എ​​​സ്), ഇ​​​ന്ത്യ​​​ൻ പോ​​​ലീ​​​സ് സ​​​ർ​​​വീ​​​സ് (ഐ​​​പി​​​എ​​​സ്) എ​​​ന്നി​​​വ​​​യി​​​ലേ​​​ക്കും ഗ്രൂ​​​പ്പ് എ, ​​​ഗ്രൂ​​​പ്പ് ബി ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കും ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്രാ​​​ഥ​​​മി​​​ക പ​​​രീ​​​ക്ഷ​​​യാ​​​ണി​​​ത്. 796 ഒഴിവു കളാണ് പ്രതീക്ഷിക്കുന്നത്. രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ്രി​​​ലി​​​മി​​​ന​​​റി പ​​​രീ​​​ക്ഷ ഒ​​​രു​​​മി​​​ച്ചാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. സി​​​വി​​​ൽ സ​​​ർ​​​വീ​​​സ​​​സ് പ​​​രീ​​​ക്ഷ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ച​​​തി​​​നു​​​ശേ​​​ഷം ന​​​ട​​​ത്തു​​​ന്ന ഏഴാമത്തെ പ​​​രീ​​​ക്ഷ​​​യാ​​​ണി​​​ത്. ഇ​​​ന്ത്യ​​​ൻ ഫോ​​​റ​​​സ്റ്റ് സ​​​ർ​​​വീ​​​സ് (ഐ​​​എ​​​ഫ്എ​​​സ്)​​​ഉം സി​​​വി​​​ൽ സ​​​ർ​​​വീ​​​സി​​​ന്‍റെ കീ​​​ഴി​​​ലാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഫോ​​​റ​​​സ്ട്രി പ​​​രീ​​​ക്ഷ​​​യ്ക്കു ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​വ​​​രും സി​​​വി​​​ൽ സ​​​ർ​​​വീ​​​സ​​​സ് പ്രി​​​ലി​​​മി​​​ന​​​റി പാ​​​സാ​​​യി​​​രി​​​ക്ക​​​ണം.

പ്രാ​​​യം: 2020 ഓ​​​ഗ​​​സ്റ്റ് ഒ​​​ന്ന് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി 21നും 32​​​നും മ​​​ധ്യേ. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് മൂ​​​ന്നും വ​​​ർ​​​ഷം ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​ത്തി​​​ൽ ഇ​​​ള​​​വു ല​​​ഭി​​​ക്കും.
വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത: ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്നും ബി​​​രു​​​ദം.

ശാ​​​രീ​​​രി​​​ക​​​യോ​​​ഗ്യ​​​ത: സാ​​​ധാ​​​ര​​​ണ സ​​​ർ​​​ക്കാ​​​ർ ജോ​​​ലി​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

ചാ​​​ൻ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം: ജ​​​ന​​​റ​​​ൽ-6, ഒ​​​ബി​​​സി-9, എ​​​സ്‌‌സി, എ​​​സ്ടി-​​​പ​​​രി​​​ധി​​​ക​​​ൾ ഇ​​​ല്ല, വി​​​ക​​​ലാം​​​ഗ​​​ർ- 9.

അ​​​പേ​​​ക്ഷാ​​​ഫീ​​​സ്: സ്റ്റേ​​​റ്റ് ബാ​​​ങ്കി​​​ന്‍റെ ഏ​​​തെ​​​ങ്കി​​​ലും ശാ​​​ഖ​​​യി​​​ൽ നി​​​ന്ന് 100 രൂ​​​പ​​​യു​​​ടെ കാ​​​ഷ് ഡി​​​പ്പോ​​​സി​​​റ്റാ​​​യി അ​​​പേ​​​ക്ഷാ​​​ഫീ​​​സ് അ​​​ട​​​യ്ക്കാ​​​വു​​​ന്ന​​​താ​​​ണ്. നെ​​​റ്റ് ബാ​​​ങ്കിം​​​ഗ് സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ചും ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ചും ഫീ​​​സ് അ​​​ട​​​യ്ക്കാ​​​വു​​​ന്ന​​​താ​​​ണ്. വ​​​നി​​​ത​​​ക​​​ൾ, വി​​​ക​​​ലാം​​​ഗ​​​ർ, എ​​​സ്‌സി, എ​​​സ്ടി എ​​​ന്നി​​​വ​​​ർ അ​​​പേ​​​ക്ഷാ​​​ഫീ​​​സ് അ​​​ട​​​യ്ക്കേ​​​ണ്ട​​​തി​​​ല്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ തി മാർച്ച് മൂന്ന്. അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കു​​​ന്ന വി​​​ധം:www.upsconline.nic.in നി​​​ന്നു ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കാ​​​ം.