ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍
രാജ്യ​ത്തെ പ്ര​ശ​സ്ത സ​ർ​വ​ക​ലാ​ശാ​ല​യാ​യ വാ​രാ​ണ​സി​യി​ലെ ബ​നാ​റ​സ് ഹി​ന്ദു യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ന് പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തു​ന്നു. പ്ര​വേ​ശ​ന പ​രീ​ക്ഷാ തീ​യ​തി​ക​ൾ: ബി​രു​ദ കോ​ഴ്സു​ക​ൾ​ക്ക് ഏ​പ്രി​ൽ 26 മു​ത​ൽ മേ​യ് 25 വ​രെ​യും. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ​ക്ക് ഏ​പ്രി​ൽ 26 മു​ത​ൽ മേ​യ് 29 വ​രെ​യും. ഫെ​ബ്രു​വ​രി 29 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. അ​പേ​ക്ഷാ ഫീ​സ് പൊ​തു​വി​ഭാ​ഗ​ത്തി​ന് 600 രൂ​പ. പ​ട്ടി​ക ജാ​തി -വ​ർ​ഗ​ക്കാ​ർ​ക്ക് 300 രൂ​പ. ഒ​രാ​ൾ​ക്ക് ഒ​ന്നി​ല​ധി​കം കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. അ​ധി​ക കോ​ഴ്സു​ക​ൾ​ക്ക് ഒ​ാരോ​ന്നി​നും 400 രൂ​പ (പ​ട്ടി​ക ജാ​തി​വ​ർ​ഗ​ക്കാ​ർ​ക്ക് 200 രൂ​പ) വീ​തം അ​ധി​കം ന​ൽ​ക​ണം.

പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ: കൊ​ച്ചി, ക​ണ്ണൂ​ർ. കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ.

ബിരു​ദ കോ​ഴ്സു​ക​ൾ: ബി​എ ആ​ർ​ട്സ്, ബി​എ സോ​ഷ്യ​ൽ സ​യ​ൻ​സ്, ബി​കോം, ബി​എ​സ്‌​സി, ബി​എ​ഡ്, ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ, ബി​എ​സ്‌​സി അ​ഗ്രി​ക്ക​ൾ​ച്ച​ർ, എ​ൽ​എ​ൽ​ബി, ബി​പി​എ​ഡ്, ബി​മ്യൂ​സ്, ബി​പി​എ, ബി​എ​ഫ്എ. നാ​ലു വ​ർ​ഷ​ത്തെ ബി​എ​സ്‌​സി അ​ഗ്രി​ക്ക​ൾ​ച്ച​ർ കോ​ഴ്സി​ന് മെ​യി​ൻ കാ​ന്പ​സി​ലും രാ​ജീ​വ് ഗാ​ന്ധി സൗ​ത്ത് കാ​ന്പ​സി​ലു​മാ​യി 163 സീ​റ്റു​ക​ളു​ണ്ട്. സ​യ​ൻ​സ് വി​ഷ​യ​മെ​ടു​ത്ത് പ്ല​സ്ടു വി​ന് 50 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷ​ക്കാം. അ​ഞ്ചു വ​ർ​ഷ​ത്തെ എ​ൽ​എ​ൽ​ബി കോ​ഴ്സി​ന് പ്ല​സ്ടു പാ​സാ​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്.

റീ​ട്ടെ​യി​ൽ മാ​നേ​ജ്മെ​ന്‍റ്, ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്മെ​ന്‍റ്, ഹോ​സ്പി​റ്റാ​ലി​റ്റി ആ​ൻ​ഡ് ടൂ​റി​സം മാ​നേ​ജ്മെ​ന്‍റ് , ഫു​ഡ് പ്രോ​സ​സിം​ഗ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ്, മെ​ഡി​ക്ക​ൽ ലാ​ബ് ടെ​ക്നോ​ള​ജി എ​ന്നീ വൊ​ക്കേ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ​ക്കും അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. മൂ​ന്നു വ​ർ​ഷ​മാ​ണു കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി.

ഹി​ന്ദി, ഇം​ഗ്ലീ​ഷ്, സം​സ്കൃ​തം, ബോട്ട​ണി, സു​വോ​ള​ജി, കെ​മി​സ്ട്രി, ഹോം​സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ഹി​സ്റ്റ​റി, ജ്യോ​ഗ്ര​ഫി, ഇ​ക്ക​ണോ​മി​ക്സ്, കൊ​മേ​ഴ്സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഹോം​സ​യ​ൻ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് ബി​എ​ഡ് കോ​ഴ്സ്. 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദ​മാ​ണ് അ​പേ​ക്ഷി​ക്കാ​നു​ള്ള യോ​ഗ്യ​ത. ബാ​ച്ചി​ല​ർ ഓ​ഫ് വെ​റ്റ​റി​ന​റി സ​യ​ൻ​സ് ആ​ൻ​ഡ് ആ​നി​മ​ൽ ഹ​സ്ബ​ൻ​ഡ​റി കോ​ഴ്സി​നു ബ​യോ​ള​ജി പ​ഠി​ച്ച് പ്ല​സ്ടു​വി​ന് 50 ശ​ത​മാ​നം മാ​ർ​ക്കു നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. നീ​റ്റ് ലി​സ്റ്റി​ൽ നി​ന്നാ​യി​രി​ക്കും അ​ഡ്മി​ഷ​ൻ.

ശ്ര​വ​ണ, ബ​ധി​ര വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കു ശി​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു​ള്ള പ​ഠ​ന രീ​തി​യാ​ണു സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ബി​എ​ഡു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് പ്ര​തി​മാ​സം 300 രൂ​പ സ്റ്റൈ​പ്പ​ൻ​ഡി​ന് അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കും.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ: ഇം​ഗ്ലീ​ഷ്, ഫി​ലോ​സ​ഫി, ലിം​ഗ്വി​സ്റ്റി​ക്സ്, ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്സ്, എ​ന​ർ​ജി ഇ​ക്ക​ണോ​മി​ക്സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ജ്യോ​ഗ്ര​ഫി, ഫി​സി​ക്സ്, കെ​മി​സ്ട്രി, ബോ​ട്ട​ണി, സു​വോ​ള​ജി, ബ​യോ​കെ​മി​സ്ട്രി, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, മോ​ളി​ക്യൂ​ളാ​ർ ആ​ൻ​ഡ് ഹ്യൂ​മ​ൻ ജെ​നി​റ്റി​ക്സ്, ജി​യോ​ഫി​സി​ക്സ്, ജി​യോ​ള​ജി, പെ​ട്രോ​ളി​യം ജി​യോ​സ​യ​ൻ​സ്, ഹെ​ൽ​ത്ത് സ്റ്റാ​റ്റി​സ്റ്റി​ക്സ്, അ​ഗ്രി​ക്ക​ൾ​ച്ച​ർ, ഫോ​റ​സ്ട്രി, എം​പി​എ, എം​എ​ഫ്എ, എം​മ്യൂ​സി​ക്, ക​മ്യൂ​ണി​ക്കേ​ഷ​ൻ, എം​എ​ഡ്, മാ​നു​സ്ക്രി​പ്റ്റ്, സോ​ഷ്യ​ൽ വ​ർ​ക്ക്, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, പേ​ഴ്സ​ണ​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​ലേ​ഷ​ൻ​സ്, ടൂ​റി​സം അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, കോ​ർ​പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് , അ​പ്ലൈ​ഡ് മൈ​ക്രോ ബ​യോ​ള​ജി, എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, എം​സി​എ, ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് കം​പ്യൂ​ട്ടിം​ഗ്, മാ​സ്റ്റ​ർ ഓ​ഫ് ഫി​നാ​ൻ​ഷ​ൽ മാ​നേ​ജ്മെ​ന്‍റ്, ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, എം​ടെ​ക് അ​ഗ്രി​ക്ക​ൾ​ച്ച​ർ എ​ൻ​ജി​നി​യ​റിം​ഗ്, എം​എ​ഡ്, എ​ൽ​എ​ൽ​എം, എം​ടെ​ക് എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ഫോ​റ​ൻ​സി​ക് സ​യ​ൻ​സ്, എം​എ​സ്‌​സി കം​പ്യൂ​ട്ടേ​ഷ​ണ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ആ​പ്ലി​ക്കേ​ഷ​ൻ ഇ​ൻ സി​ഗ്ന​ൽ, എ​ൽ​എ​ൽ​എം, എം​എ എ​ഡ്യൂ​ക്കേ​ഷ​ൻ, എം​എ​സ്‌​സി അ​ഗ്രോ ഫോ​റ​സ്ട്രി, സോ​യി​ൽ സ​യ​ൻ​സ്.​അ​ഗ്രി ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റി​ൽ എം​ബി​എ. റീ​ട്ടെ​യി​ൽ ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്മെ​ന്‍റ്, ഹോ​സ്പി​റ്റാ​ലി​റ്റി ആ​ൻ​ഡ് ടൂ​റി​സം മാ​നേ​ജ്മെ​ന്‍റ്, ഫു​ഡ് പ്രോ​സ​സിം​ഗ് മാ​നേ​ജ്മെ​ന്‍റ്, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ടി​റി ടെ​ക്നോ​ള​ജി എ​ന്നി​വി​യി​ൽ എം​വോ​ക് കോ​ഴ്സു​ക​ളു​മു​ണ്ട്.