കോൾ ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധസ്ഥാപനമായ സെൻട്രൽ കോൾഫീൽഡ്സിലേക്ക് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 305 ഒഴിവുകളാണ് ഉള്ളത്.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. വിജ്ഞാ പനം വൈകാതെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
അസിസ്റ്റന്റ്് ഫോർമാൻ (ഇലക്ട്രിക്കൽ)
യോഗ്യത- മൂന്നുവർഷത്തെ ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ. ഖനികളിൽ പ്രവർത്തിക്കാനുള്ള ഇലക്്ട്രിക്കൽ സൂപ്പർവൈസർഷിപ്പ് സർട്ടിഫിക്കറ്റ്.
ഇ.പി. ഇലക്ട്രീഷ്യൻ (എസ്കവേഷൻ)/ടെക്നീഷ്യൻ
യോഗ്യത- ഇലക്്ട്രീഷ്യൻ ട്രേഡിൽ ഐഇ അംഗീകാരമുള്ള ഐടിഐ സർട്ടിഫിക്കറ്റ്. അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയിരിക്കണം.
ഇലക്്ട്രീഷ്യൻ (നോണ്‍-എസ്കവേഷൻ)/ ടെക്നീഷ്യൻ
യോഗ്യത- ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ ഖനികളിൽ ഇലക്്ട്രിക്കൽ ജോലി ചെയ്യാനുള്ള എൽടി പെർമിറ്റ്, അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയിരിക്കണം.
അപേക്ഷിക്കേണ്ട വിധം: www.centralcoalfields.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം വായിച്ചു മനസിലാക്കിയ ശേഷം ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.