നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ്ഷിപ് ട്രെയിനിംഗ് റെയിൽവേ റിക്രൂട്ട്മെന്റ് സെൽ അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 1104 ഒഴിവുകളുണ്ട്. ഐടിക്കാർക്ക് അവസരം.
ഗരഖ്പുർ, ഇസ്ത്പുർ, ലക്നോ, ഗോണ്ട എന്നിവിടങ്ങളിലെ ഒന്പതു യൂണിറ്റുകളിലാണ് ഒഴിവ്. ഒരു വർഷമാണ് ട്രെയിനിംഗ്.
ഫിറ്റർ, വെൽഡർ, ഇലക്ട്രീഷൻ, കാർപ്പെന്റർ, പെയിന്റർ, മെഷിനിസ്റ്റ്, ടർണർ, മെക്കാനിക്ക് ഡീസൽ, ട്രിമ്മർ എന്നീ ട്രേഡുകളിലാണ് അവസരം.
യോഗ്യത: അന്പതു ശതമാനം മാർക്കോടെ പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയും.
പ്രായം: 25.12.2019 ന് 15 വയസ് പൂർത്തിയാക്കിയ, 24 വയസ് കവിയാത്തവരായിരിക്കണം അപേക്ഷകർ. ഉയർന്ന പ്രായപരിധിയിൽ എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് പത്തുവർഷത്തെ ഇളവ് ലഭിക്കും.
ഫീസ്: വനിതകൾക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും ഫീസ് ഇല്ല. മറ്റുള്ളവർക്ക് 100 രൂപ. ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.
അപേക്ഷ: www.ner.indianrailways.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചു മനസിലാക്കിയശേഷം ഇതേ വെബ്സൈറ്റിലെ ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 25.