ഔ​​​ഷ​​​ധി​​​യി​​​ൽ 63 ഒ​​​ഴി​​​വ്
തൃ​​​ശൂ​​​ർ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ഔ​​​ഷ​​​ധി​​​യു​​​ടെ കൊ​​​ല്ലം, ക​​​ണ്ണൂ​​​ർ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ൽ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​യി 63 ഒ​​​ഴി​​​വ്. ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള ക​​​രാ​​​ർ നി​​​യ​​​മ​​​ന​​​മാ​​​ണ്.

കൊ​​​ല്ലം പ​​​ത്ത​​​നാ​​​പു​​​ര​​​ത്തെ വി​​​ത​​​ര​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്ക് ഷി​​​ഫ്റ്റ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ, അ​​​പ്ര​​​ന്‍റി​​​സ് എ​​​ന്നീ ത​​​സ്തി​​​ക​​​ളി​​​ലാ​​​യി 28 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ക​​​ണ്ണൂ​​​ർ പ​​​രി​​​യാ​​​ര​​​ത്തെ വി​​​ത​​​ര​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ഡേ​​​റ്റാ എ​​​ൻ​​​ട്രി, ട്രെ​​​യി​​​നി വ​​​ർ​​​ക്ക​​​ർ എ​​​ന്നീ ത​​​സ്തി​​​ക​​​ളി​​​ലാ​​​യി 35 ഒ​​​ഴി​​​വു​​​ണ്ട്.

കൊ​​​ല്ലം: ഷി​​​ഫ്റ്റ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ: ആ​​​റ് (പു​​​രു​​​ഷ​​​ന്മാ​​​ർ മാ​​​ത്രം). യോ​​​ഗ്യ​​​ത: ഐ​​​ടി​​​ഐ/​​​ഐ​​​ടി​​​സി/​​​പ്ല​​​സ്ടു.
ശ​​​ന്പ​​​ളം: 9,600 രൂ​​​പ.

അ​​​പ്ര​​​ന്‍റി​​​സ്: 22.
യോ​​​ഗ്യ​​​ത: ഏ​​​ഴാം​​​ക്ലാ​​​സ്. ശ​​​ന്പ​​​ളം: 9,200 രൂ​​​പ.

ക​​​ണ്ണൂ​​​ർ: ഡേ​​​റ്റ എ​​​ൻ​​​ട്രി ഓ​​​പ്പ​​​റേ​​​റ്റ​​​ർ: ഒ​​​ന്ന്
ശ​​​ന്പ​​​ളം: 12,000 രൂ​​​പ.
യോ​​​ഗ്യ​​​ത: അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്ന് ബി​​​സി​​​എ/​​​പി​​​ജി​​​ഡി​​​സി​​​എ ബി​​​രു​​​ദം.

ട്രെ​​​യി​​​നി വ​​​ർ​​​ക്ക​​​ർ: 34.
ശ​​​ന്പ​​​ളം: 9,200 രൂ​​​പ.
യോ​​​ഗ്യ​​​ത: ഏ​​​ഴാം ക്ലാ​​​സ്.

എ​​​ല്ലാ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കും പ്രാ​​​യ​​​പ​​​രി​​​ധി: 41 വ​​​യ​​​സ്.
വ​​​യ​​​സ്, ജാ​​​തി, യോ​​​ഗ്യ​​​ത തു​​​ട​​​ങ്ങി​​​യ​​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ സ​​​ഹി​​​ത​​​മു​​​ള്ള അ​​​പേ​​​ക്ഷ ഔ​​​ഷ​​​ധി, കു​​​ട്ട​​​നെ​​​ല്ലൂ​​​ർ, തൃ​​​ശൂ​​​ർ എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം. കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ച്.

ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ 16.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.oushadhi.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് കാ​​​ണു​​​ക.