എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യി​​​​ൽ 258 ഒ​​​​ഴി​​​​വ്
മും​​​​ബെെ എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ടി​​​​ൽ 214 ഒ​​​​ഴി​​​​വ്

എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള എ​​​​യ​​​​ർ ഇ​​​​ന്ത്യ എ​​​​യ​​​​ർ ട്രാ​​​​ൻ​​​​സ്പോ​​​​ർ‌​​​​ട്ട് സ​​​​ർ‌​​​​വീ​​​​സ് ലി​​​​മി​​​​റ്റ​​​​ഡ് മും​​​​ബെെ എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ടി​​​​ൽ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തു​​​​ന്നു. 214 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. മൂ​​​​ന്ന് വ​​​​ർ​​​​ഷ​​​​ത്തെ ക​​​​രാ​​​​ർ നി​​​​യ​​​​മ​​​​ന​​​​മാ​​​​ണ്. ക​​​​സ്റ്റ​​​​മ​​​​ർ ഏ​​​​ജ​​​​ന്‍റ്(​​​​ഒ​​​​ഴി​​​​വ് 100), ജൂ​​​​ണി​​​​യ​​​​ർ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ്-​​​​ഹ്യൂ​​​​മ​​​​ൻ റി​​​​സോ​​​​ഴ്സ്/ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ (ഒ​​​​ഴി​​​​വ്-8), അ​​​​സി​​​​സ്റ്റ​​​​ന്‍റ് - ഹ്യൂ​​​​മ​​​​ൻ റി​​​​സോ​​​​ഴ്സ്/ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ(​​​​ഒ​​​​ഴി​​​​വ്-6), ഹാ​​​​ൻ​​​​ഡി​​​​മാ​​​​ൻ (ഒ​​​​ഴി​​​​വ്-100) എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.
ക​​​​സ്റ്റ​​​​മ​​​​ർ ഏ​​​​ജ​​​​ന്‍റ് (ഒ​​​​ഴി​​​​വ്-100): ബി​​​രു​​​ദം, കം​​​​പ്യൂ​​​​ട്ട​​​​ർ പ​​​​രി​​​​ജ്ഞാ​​​​നം. ഡി​​​​പ്ലോ​​​​മ യോ​​​​ഗ്യ​​​​ത​​​​ക്കാ​​​​ർ​​​​ക്ക് മു​​​​ൻ​​​​ഗ​​​​ണ​​​​ന. അ​​​​ല്ലെ​​​​ങ്കി​​​​ൽ എ​​​​യ​​​​ർ​​​​ലെെ​​​​ൻ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം, ഉ​​​​യ​​​​ർ​​​​ന്ന പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം, ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യം 28 വ​​​​യ​​​​സ്, ശ​​​​ന്പ​​​​ളം 20,190 രൂ​​​​പ.

ഹാ​​​​ൻ​​​​ഡി​​​​മാ​​​​ൻ(​​​​ഒ​​​​ഴി​​​​വ്-100): എ​​​​സ്എ​​​​സ്‌​​​​സി/ പ​​​​ത്താം ക്ലാ​​​​സ് ജ​​​​യം , മും​​​​ബെെ എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ടി​​​​ൽ കു​​​​റ​​​​ഞ്ഞ​​​​ത് ആ​​​​റു മാ​​​​സ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് എ​​​​ഇ​​​​പി ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.​​​​ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യം 28 വ​​​​യ​​​​സ്, ശ​​​​ന്പ​​​​ളം 16,590 രൂ​​​​പ.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 500 രൂ​​​​പ.
സെ​​​​പ്റ്റം​​​​ബ​​​​ർ 9,13,14 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ മും​​​​ബെെ​​​​യി​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​വ്യൂ ന​​​​ട​​​​ത്തും.
വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.airindia.in

എ​​​​യ​​​​ർ​​​​ലെെ​​​​ൻ അ​​​​ലെെ​​​​ഡ് സ​​​​ർ​​​​വീ​​​​സി​​​​ൽ 44 ഒ​​​​ഴി​​​​വ്

എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള എ​​​​യ​​​​ർ​​​​ലെെ​​​​ൻ അ​​​​ലെെ​​​​ഡ് സ​​​​ർ​​​​വീ​​​​സ​​​​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​യി 44 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. അ​​​​ഞ്ച് വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ണ് നി​​​​യ​​​​മ​​​​നം. സെ​​​​പ്റ്റം​​​​ബ​​​​ർ 13 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.
വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് : www.airindia.in.

എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ട് അ​​​​ഥോ​​​​റി​​​​റ്റി​​​​യി​​​​ൽ മ​​​​ൾ​​​​ട്ടി​​​​ടാ​​​​സ്ക​​​​ർ

എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ട് അ​​​​ഥോ​​​​റി​​​​റ്റി ഒാ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ സ​​​​ബ്സി​​​​ഡ​​​​ിയറി​​​​യാ​​​​യ എ​​​​എ​​​​ഐ കാ​​​​ർ​​​​ഗോ ലോ​​​​ജി​​​​സ്റ്റി​​​​ക്സ് ആ​​​​ൻ​​​​ഡ് അ​​​​ലെെ​​​​ഡ് സ​​​​ർ​​​​വീ​​​​സ​​​​സ് ക​​​​ന്പ​​​​നി ലി​​​​മി​​​​റ്റ​​​​ഡ് വി​​​​വി​​​​ധ എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ൽ മ​​​​ൾ​​​​ട്ടി​​​​ടാ​​​​സ്ക​​​​ർ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തു​​​​ന്നു. ഒ​​​​ന്ന്/ മൂ​​​​ന്ന് വ​​​​ർ​​​​ഷ​​​​ത്തെ ക​​​​രാ​​​​ർ നി​​​​യ​​​​മ​​​​ന​​​​മാ​​​​ണ്.
ഗോ​​​​വ, ചെ​​​​ന്നെെ, ജ​​​​യ്പു​​​​ർ, കോ​​​​ഴി​​​​ക്കോ​​​​ട്, ല​​​​ക്നൗ, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, വാ​​​​ര​​​​ണാ​​​​സി, ശേ​​​​രീ​​​​ന​​​​ഗ​​​​ർ, കോ​​​​ൽ​​​​ക്ക​​​​ത്ത എ​​​​ന്നീ എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം.

ഒ​​​​ഗ​​​​സ്റ്റ് 28 മു​​​​ത​​​​ൽ സെ​​​​പ്റ്റം​​​​ബ​​​​ർ 15 വ​​​​രെ​​​​യു​​​​ള്ള തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ അ​​​​ത​​​​ത് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​വ്യൂ ന​​​​ട​​​​ത്തും.

കോ​​​​ഴി​​​​ക്കോ​​​​ട് സെ​​​​പ്റ്റം​​​​ബ​​​​ർ ഏ​​​​ഴി​​​​നും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സെ​​​​പ്റ്റ​​​​ബ​​​​ർ എ​​​​ട്ടി​​​​നു​​​​മാ​​​​ണ് ഇ​​​​ന്‍റ​​​​ർ​​​​വ്യൂ.
വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: www.airindia.in.