മാറ്റ് സെപ്റ്റംബറില്‍
ഇ​ന്ത്യ​യി​ലു​ള്ള മു​ന്നൂ​റി​ൽ​പ്പ​രം ബി​സി​ന​സ് സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു പ​രി​ഗ​ണി​ക്കു​ന്ന മാ​നേ​ജ്മെ​ന്‍റ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റി (മാ​റ്റ്)​ന് ഓ​ണ്‍​ലൈ​നാ​യി 25ന​കം അ​പേ​ക്ഷി​ക്ക​ണം. ബി​രു​ദ​ധാ​രി​ക​ൾ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ഓ​ൾ ഇ​ന്ത്യാ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​നാ​ണു മാ​റ്റ് ന​ട​ത്തു​ന്ന​ത്. കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​യ്ക്കു സെ​പ്റ്റം​ബ​ർ എ​ട്ടി​ന​കം അ​പേ​ക്ഷി​ച്ചാ​ൽ മ​തി.

കം​പ്യൂ​ട്ട​ർ ബേ​സ്ഡ് ടെ​സ്റ്റും പേ​പ്പ​ർ ബേ​സ്ഡ് ടെ​സ്റ്റും ഉ​ണ്ട്. പ​രീ​ക്ഷാ​ർ​ഥി​ക്കു സൗ​ക​ര്യാ​ർ​ഥം ഏ​തു​വേ​ണ​മെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​ക്കാം. സെ​പ്റ്റം​ബ​ർ ഒ​ന്നി​നു രാ​വി​ലെ 10 മു​ത​ൽ 12.30 വ​രെ​യാ​ണു പേ​പ്പ​ർ ബേ​സ്ഡ് ടെ​സ്റ്റ് ന​ട​ത്തു​ക. സെ​പ്റ്റം​ബ​ർ 14നാ​ണു കം​പ്യൂ​ട്ടർ ബേ​സ്ഡ് ടെ​സ്റ്റ്.
വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​വും ടെ​സ്റ്റ് ന​ട​ത്തു​ക. കോ​ഴി​ക്കോ​ട്, കൊ​ച്ചി, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​യാ​ണു കേ​ര​ള​ത്തി​ലെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ. ഇ​തി​ൽ കൊ​ച്ചി​യി​ൽ മാ​ത്ര​മാ​ണു പേ​പ്പ​ർ ബേ​സ്ഡ് ടെ​സ്റ്റി​നും കം​പ്യൂ​ട്ട​ർ ബേ​സ്ഡ് ടെ​സ്റ്റി​നും സൗ​ക​ര്യ​മു​ള്ള​ത്. മ​റ്റു സെ​ന്‍റ​റു​ക​ളി​ൽ പേ​പ്പ​ർ ബേ​സ്ഡ് ടെ​സ്റ്റ് മാ​ത്രം.

വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ചു ക്രെ​ഡി​റ്റ് കാ​ർ​ഡ് വ​ഴി ഫീ​സ് ന​ല്കി ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. 1550 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. ര​ണ്ടു രീ​തി​യി​ലും പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന് 2650 രൂ​പ​യാ​ണു ഫീ​സ്.

മാ​റ്റ് വ​ഴി അ​പേ​ക്ഷി​ക്കാ​വു​ന്ന മാ​നേ​ജ്മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ൾ ഏ​തൊ​ക്കെ എ​ന്ന് അ​റി​യാ​നും മാ​റ്റ് ബു​ള്ള​റ്റി​ൻ ല​ഭ്യ​മാ​യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബാ​ങ്കു​ക​ൾ ഏ​തെ​ന്ന് അ​റി​യാ​നും വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

വി​ലാ​സം: ഓ​ൾ ഇ​ന്ത്യ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ, മാ​നേ​ജ്മെ​ന്‍റ് ഹൗ​സ്, 14 ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ഏ​രി​യ, ലോ​ധി റോ​ഡ്, ന്യൂ ​ഡ​ൽ​ഹി 110003. മാ​തൃ​കാ ചോ​ദ്യ​പേ​പ്പ​റും സി​ല​ബ​സും വെ​ബ്സൈ​റ്റി​ലു​ണ്ട്. കൂ​ടാ​തെ മോ​ക് ടെ​സ്റ്റി​നു​ള്ള സൗ​ക​ര്യ​വും വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. www. aima.in.org. ഫോ​ൺ: 011476730