മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്: ആഗോള പ്രഫഷന്‍
ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​ഗോ​ള പ​രി​വേ​ഷം ന​ൽ​കു​ന്ന പ്ര​ഫ​ഷ​നാ​ണ് പ​ബ്ലി​ക് ഹെ​ൽ​ത്ത്. ന​മ്മു​ടെ നാ​ട്ടി​ൽ നി​ന്നും വ​സൂ​രി​യും മ​ലേ​റി​യ​യും തു​ര​ത്തു​ന്ന​തി​ലും കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​യി​ൽ പ​ട​ർ​ന്നു പി​ടി​ച്ച എ​ബോ​ള പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ലും പാശ്ചാത്യ നാടുകളിൽ ഹൃദ്‌രോഗങ്ങൾ പോലുള്ള അസുഖങ്ങൾ നിയന്ത്രിച്ചു നിർത്തുന്നതിലും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വ​ഹി​ച്ച പ​ങ്ക് വ​ലു​താ​ണ്. മി​ക​ച്ച ആ​രോ​ഗ്യ പ​രി​പാ​ല​നം മ​രു​ന്നും ചി​കി​ത്സ​യും മാ​ത്ര​മ​ല്ല മ​റ്റു പ​ല ഘ​ട​ക​ങ്ങ​ളു​ടെ ഒ​രു സ​ങ്ക​ല​ന​മാ​ണെ​ന്ന ചി​ന്ത​യ്ക്കു പ്രാ​ധാ​ന്യം ല​ഭി​ച്ചിട​ത്താ​ണ് പൊ​തു ജ​നാ​രോ​ഗ്യം ഒ​രു പ്ര​ത്യേ​ക ശാ​സ്ത്ര ശാ​ഖ​യാ​യി വി​ക​സി​ച്ചത്.

അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ളാ​യ സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ (സി​ഡി​സി), ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്ഒ), മെ​ഡി​സി​ൻ സാ​ൻ​സ് ഫ്ര​ണ്ടി​യേ​ഴ്സ് (എം​എ​സ്എ​ഫ്), യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ഏ​ജ​ൻ​സി ഫോ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​വ​ല​പ്മെ​ന്‍റ് (യു​എ​സ്എ​ഐ​ഡി) തു​ട​ങ്ങി​യ അ​ന്ത​ർ​ദേ​ശീ​യ ഏ​ജ​ൻ​സി​ക​ൾ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ അ​ണി​നി​ര​ത്തി​യാ​ണ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. എ​പ്പി​ഡ​മോ​ള​ജി​സ്റ്റ്, ഡാ​റ്റാ മാ​നേ​ജ​ർ, സോ​ഷ്യ​ൽ സ​യ​ന്‍റി​സ്റ്റ്, ഉ​പ​ദേ​ഷ്ടാ​വ്, ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ദ​ഗ്ധ​ർ, ലോ​ജി​സ്റ്റി​ക്സ് ആ​ൻ​ഡ് സ​പ്പോ​ർ​ട്ട് സ്റ്റാ​ഫ്, ല​ബോ​റ​ട്ട​റി സ​യ​ന്‍റി​സ്റ്റ്, സ​പ്പോ​ർ​ട്ട് സ്റ്റാ​ഫ് തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഈ ​മേ​ഖ​ല​യി​ൽ നി​ർ​വ​ഹി​ക്കു​ന്ന​വ​രെ​ല്ലാം പൊതുജനാരോഗ്യ പരിപാലനത്തിൽ ഉ​യ​ർ​ന്ന യോ​ഗ്യ​ത നേ​ടി​യ​വ​രാ​ണ്.

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യാ​ണു പ​ല​രെ​യും ഈ ​രം​ഗ​ത്തേ​ക്ക് ആകർഷിക്കു​ന്ന​ത്. ആരോഗ്യം, കൃ​ഷി, ആ​സൂ​ത്ര​ണം, സാ​ങ്കേ​തി​ക വി​ദ്യ, ഭ​ക്ഷ്യോ​ത്പാ​ദ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ പ​ല​തും പൊ​തു​ജ​നാ​രോ​ഗ്യ പരിപാലനത്തിനു കൂടി പ്രാധാന്യം നൽകിയാ​ണു പു​റ​ത്തു വ​രു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെയാണു കൂ​ടു​ത​ൽ ആ​ളു​ക​ൾ ഒ​രു പ്ര​ഫ​ഷ​നാ​യി പ​ബ്ലി​ക് ഹെ​ൽ​ത്തി​നെ സ്വീ​കി​രി​ച്ചു തു​ട​ങ്ങി​യ​തും.

വൈവിധ്യം മുഖമുദ്ര

വൈ​വി​ധ്യ​മാ​ണ് ഈ മേഖലയുടെ മുഖമുദ്ര. ഡോ​ക്ട​ർ​മാ​ർ​ക്കും മറ്റു പ്രഫഷണൽ ബി​രു​ദ​ക്കാ​ർ​ക്കും ഈ ​രം​ഗ​ത്ത് ബി​രു​ദാ​ന​ന്ത​ര കോ​ഴ്സി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ ക​ഴി​യും. മെ​ഡി​ക്ക​ൽ, അ​ഗ്രി​ക്ക​ൾ​ച്ച​ർ, സ​യ​ൻ​സ്, എ​ൻ​ജി​നി​യ​റിം​ഗ്, നി​യ​മം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദം നേ​ടി​യ​വ​ർ വി​ശാ​ല ലോ​ക​ത്തേ​ക്കു ചു​വ​ടു വ​യ്ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തും ഈ ​പ്ര​ഫ​ഷ​ൻ ത​ന്നെ. പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​ർ​ക്കു മി​ക​ച്ച ക​രി​യ​ർ ഓ​പ്ഷ​നാ​യി തെ​ര​ഞ്ഞ​ടു​ക്കാ​വു​ന്ന മേ​ഖ​ല​യാ​ണി​തെ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല.

ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ, പ​ബ്ലി​ക് ഹെ​ൽ​ത്ത് എ​ന്നി​വ​യി​ൽ താ​ല്പ​ര്യ​മു​ള്ള എം​ബി​ബി​എ​സു​കാ​ർ കൂ​ടി ഈ ​രം​ഗ​ത്തേ​ക്കു​ള്ള കോ​ഴ്സു​ക​ളി​ൽ സ്വാ​ഭാ​വി​ക​മാ​യി ശ്ര​മി​ക്കു​ന്ന​തി​നാ​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഡോ​ക്ട​ർ​മാ​രോ​ട് മ​ത്സ​രി​ച്ച് ജ​യി​ച്ചു​വേ​ണം മ​റ്റു ബി​രു​ദ​ക്കാ​ർ​ക്ക് പ്ര​വേ​ശ​നം ത​രപ്പെ​ടു​ത്താ​ൻ. ആ​രോ​ഗ്യ രം​ഗ​ത്തെ​ക്കു​റി​ച്ച് ന​ല്ല അ​റി​വു​ണ്ടെ​ങ്കി​ലെ മി​ക്ക സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ബ്ലി​ക് ഹെ​ൽ​ത്ത് ബിരുദാനന്തര ബിരുദ കോ​ഴ്സി​ന് പ്ര​വേ​ശ​നം നേ​ടാ​ൻ ക​ഴി​യൂ.

പൊ​തു​ജ​നാ​രോ​ഗ്യം പ​ല ഘ​ട​ക​ങ്ങ​ൾ ഒ​ത്തു​ചേ​രു​ന്ന ഒ​ന്നാ​യ​തി​നാ​ൽ ഇ​തു പോ​ലെ വൈ​വി​ധ്യ​മാ​ർ​ന്ന മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ വ​രു​ന്ന​ത് ഗു​ണം ചെ​യ്യു​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. ഉദാ​ഹ​ര​ണ​ത്തി​ന് പബ്ലിക് ഹെൽത്തിൽ പരിശീലനം ലഭിച്ച സിവിൽ എൻജിനിയർക്ക് എൻവയൺമെന്‍റൽ എൻജിനിയറിംഗിൽ മി​ക​ച്ച സേ​വ​നം ചെ​യ്യാ​ൻ ക​ഴി​യും.

അവസരങ്ങൾ അനവധി

പൊ​തു​ജ​നാ​രോ​ഗ്യം മി​ക​ച്ച​താ​ക്കാ​നും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഇ​ല്ലാ​യ്മ ചെ​യ്യാ​നും സാ​മൂ​ഹ്യ നന്മ ക​ണ​ക്കാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഈ ​രം​ഗ​ത്തെ പ്ര​ഫ​ഷ​ണ​ലു​ക​ൾ ന​ട​ത്തു​ന്ന​ത്.

മാ​സ്റ്റ​ർ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് (എം​പി​എ​ച്ച്) ആ​ണ് ഈ ​രം​ഗ​ത്തെ പ്ര​ധാ​ന കോ​ഴ്സ്. ബ​യോ​സ്റ്റാ​റ്റി​ക്സ്, എ​പ്പി​ഡ​മോ​ള​ജി, സോ​ഷ്യ​ൽ ആ​ൻ​ഡ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ്, ഹെ​ൽ​ത്ത് മാ​നേ​ജ്മെ​ന്‍റ്, ഹെ​ൽ​ത്ത് ഇ​ക്ക​ണോ​മി​ക്സ്, പ​ബ്ലി​ക് ഹെ​ൽ​ത്ത് ബ​യോ​ള​ജി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണു പാ​ഠ്യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ചി​ല സ്ഥാ​പ​ന​ങ്ങ​ളിൽ ഒ​ന്നി​ല​ധി​കം സ്പെ​ഷ​ലൈ​സേ​ഷ​നു​ക​ൾ വി​ദ്യാ​ർ​ഥി​യു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ചു തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കാ​റു​ണ്ട്.

ര​ണ്ടു വ​ർ​ഷ​മാ​ണ് പൊ​തു​വേ എം​പി​എ​ച്ച് കോ​ഴ്സി​ന്‍റെ ദൈ​ർ​ഘ്യം. എ​ന്നാ​ൽ ചി​ല വി​ദേ​ശ യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ ഒ​രു വ​ർ​ഷ​ത്തെ കോ​ഴ്സും ന​ട​ത്തു​ന്നു​ണ്ട്. ഉ​പ​രി പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് എം​ഫി​ൽ, പി​എ​ച്ച്ഡി പ്രോ​ഗ്രാ​മു​ക​ൾ​ക്കും ഇ​ന്ന് അ​വ​സ​ര​ങ്ങ​ളു​ണ്ട്. പ​ബ്ലി​ക് ഹെ​ൽ​ത്തി​ൽ ഉ​ന്ന​ത​ശ്രേ​ണി​യി​ൽ വി​ഹ​രി​ക്കാ​ൻ ആ​ഗ്ര​ഹമു​ള്ള​വ​ർ​ക്ക് ഡോ​ക്ട​ർ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് (Dr.PH) ക​ര​സ്ഥ​മാ​ക്കാ​വു​ന്ന​താ​ണ്. അ​ധ്യാ​പ​ന​ത്തി​ലും ന​യ​രൂ​പീ​ക​ര​ണ​ത്തി​ലും ഗ​വേ​ഷ​ണ​ത്തി​ലും ഇ​ത്ത​ര​ക്കാ​ർ​ക്ക് ശോ​ഭി​ക്കാ​നാ​കും.

പ​ഠ​നം ക​ഴി​ഞ്ഞാ​ൽ സ​ർ​ക്കാ​ർ സ​ർ​വീസി​ൽ ജോലി കി​ട്ടാ​ൻ സാ​ധ്യ​ത​യു​ള്ള കോ​ഴ്സാ​ണ്. എ​ല്ലാ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ്-www.sctimst.ac.in, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത്-wwwphfi.org, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് റി​സ​ർ​ച്ച്-https://www.iihmr.org. ടാ​റ്റാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ് - http://admissions.tiss.edu, എം​ജി യൂ​ണി​വേ​ഴ്സി​റ്റി-www.mgu .ac.in, പോ​ണ്ടി​ച്ചേ​രി ജ​വ​ഹ​ർ​ലാ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് മെ​ഡി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ - www.jipmer.edu.in, കാ​സ​ർ​ഗോ​ട്ടെ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല -www.cukerala.ac.in എ​ന്നി​വ​യാ​ണു പ​ബ്ലി​ക് ഹെ​ൽ​ത്ത് കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ൾ.

മി​ക്ക​ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ.
ജ​ന​റ​ൽ ആ​പ്റ്റി​റ്റ്യൂ​ഡ്, ലോ​ജി​ക്ക​ൽ റീ​സ​ണിം​ഗ്, മാ​ത്ത​മാ​റ്റി​ക്സ്, ജ​ന​റ​ൽ ഇം​ഗ്ലീ​ഷ് എ​ന്നി​വ​യാ​ണ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ൽ പ്ര​ധാ​ന​മാ​യും ഉ​ൾ​പ്പെ​ടു​ത്തു​ക.

ഇ​തി​ൽ നി​ശ്ചി​ത മാ​ർ​ക്കു നേ​ടു​ന്ന​വ​രെ ഇ​ന്‍റ​ർ​വ്യു​വി​നു ക്ഷ​ണി​ക്കും. ഇ​ന്‍റ​ർ​വ്യു​വി​ൽ പ്ര​സ്തു​ത കോ​ഴ്സ് തെ​ര​ഞ്ഞെ​ടു ക്കു​ന്ന​തി​നു​ള്ള പ്ര​ചോ​ദ​നം, പൊ​തു​ജ​നാ​രോ ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ലു​ള്ള അ​റി​വും വീ​ക്ഷ​ണ​വും കാ​ലി​ക പ്ര​സ​ക്തി​യു​ള്ള പൊ​തു​ജ​നാ രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.