പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ കീഴിലുള്ള മധ്യപ്രദേശിലെ ഹാൽദിയ റിഫൈനറിയിലേക്ക് ജൂണിയർ എൻജിനിയർ അസിസ്റ്റന്റ് നാല്, ജൂണിയർ ക്വാളിറ്റി കൺട്രോൾ അസിസ്റ്റന്റ് നാല് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 129 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
പ്രൊഡക്ഷൻ, പവർ ആൻഡ് യൂട്ടിലിറ്റി, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ക്വാളിറ്റി കൺട്രോൾ അസിസ്റ്റന്റ്, ഫയർ ആൻഡ് സേഫ്റ്റി തസ്തികകളിലാണ് അവസരം.
പ്രൊഡക്ഷൻ, പവർ ആൻഡ് യൂട്ടിലിറ്റി, ഫയർ ആൻഡ് സേഫ്റ്റി വിഭാഗങ്ങളിലേക്കും ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ് തസ്തികയിലേക്കും സ്ത്രീകൾക്ക് അപേക്ഷിക്കാനാവില്ല.
അപേക്ഷാ ഫീസ് 150 രൂപ. എസ്ബിഐ ഇ-കളക്ട് സംവിധാനം വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. എസ്സി, എസ്ടി വിഭാഗക്കാർക്കും അംഗപരിമിതർക്കും അപേക്ഷാ ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.iocl.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും കൈയൊപ്പും അപ്ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22. അപേക്ഷയുടെ പ്രിന്റൗട്ട് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് നാല്.