മ​റ്റീ​രി​യ​ൽ സ​യ​ൻ​സി​ൽ ഇന്‍റഗ്രേറ്റഡ് എംഎസ്‌സി
സെ​ൻട്രൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്ലാ​സ്റ്റി​ക്സ് എ​ൻ​ജി​നി​യി​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (സി​ഐ​പി​ഇ​ടി) യു​ടെ ഭു​വ​നേ​ശ്വ​ർ സെ​ന്‍റ​ർ മ​റ്റീ​രി​യ​ൽ സ​യ​ൻ​സി​ൽ പ​ഞ്ച​വ​ത്സ​ര എം​എ​സ്‌​സി കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

13നു ​ന​ട​ത്തു​ന്ന പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ഏ​ഴി​ന​കം ല​ഭി​ക്ക​ണം. ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് പ​ഠി​ച്ച് പ്ല​സ്ടു പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. 21 വ​യ​സ് ക​വി​യ​രു​ത്. www.cipet.gov.in. ഫോ​ൺ: 0674-2743462/2743767, 9937872419; 9556188871; 9436362489.