ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ജനുവരി 2020 അക്കാഡമിക് സെഷനിലേക്കുള്ള എംബിഎ, ബിഎഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ ജൂലൈ 27ന് ദേശവ്യാപകമായി 100 ഓളം പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും . നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല .
താത്പര്യമുള്ള വിദ്യാർഥികൾക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വെബ്സൈറ്റായ www.ntaignou.nic.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അല്ലാതെയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല .വിശദ വിവരങ്ങൾ ഇഗ്നോയുടെ ഔദ്യോദിക വെബ്സൈറ്റായ www.ignou.ac.inൽ ലഭ്യമാണ് .
50 ശതമാനം മാർക്കോടെ ബിരുദമോ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ എൻജിനിയറിംഗ് /ടെക്നിക്കൽ ബിരുദമുള്ള എലിമെന്ററി അധ്യാപകർക്കും NCTE അംഗീകൃത റെഗുലർ ട്രെയിനിംഗ്് പ്രോഗ്രാമുകൾ കഴിഞ്ഞവർക്കും ബിഎഡ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് മാനേജ്മെന്റ് പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷയായ ഓപ്പൺമാറ്റിന് അപേക്ഷിക്കാം.
പ്രവേശനപരീക്ഷ എഴുതാതെ ഹ്യൂമൻ റിസോർസ് മാനേജ്മന്റ്, ഫിനാൻഷൽ മാനേജ്മെന്റ്, ഓപ്പറേഷൻസ് മാനേജ്മെന്റ്, മാർക്കറ്റിംഗ് മാനേജ്മെന്റ്, ഫിനാൻഷൽ മാർക്കറ്റിംഗ് പ്രാക്ടീസ് എന്നീ വിഷയങ്ങളിൽ സ്പെഷലൈസേഷൻ പിജി ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജുവേറ്റ് സ്പെഷലൈസേഷൻ ഡിപ്ലോമ പൂർത്തിയാക്കുന്നവർക്ക് ഓപ്പൺ മാറ്റ് എൻട്രൻസ് എഴുതി പൂർത്തിയാക്കിയ കോഴ്സുകളുടെ ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്തുകൊണ്ട് എംബിഎ യ്ക്കു ചേരാം.
അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ ഒന്ന്.പ്രവേശന പരീക്ഷ ജൂലൈ 27 ന്.
കൂടുതൽ വിവരങ്ങൾക്ക് ഇഗ്നോ യുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ താഴെ പറയുന്ന വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാം.
ഇഗ്നോ മേഖലാ കേന്ദ്രം, രാജധാനി കോംപ്ലക്സ്, കിള്ളിപ്പാലം, കരമന പി. ഓ, തിരുവനന്തപുരം 695002, ഫോൺ : 0471 2344120, 9447044132.
പോലീസ് ഉദ്യോഗസ്ഥർക്ക് ഇഗ്നോ കോഴ്സുകൾ
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) നടത്തുന്ന വിവിധ കോഴ്സുകൾക്ക് പോലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജിലെ പഠനകേന്ദ്രം മുഖേന ഓണ്‍ലൈൻ ആയി ജൂലെ 15 വരെ അപേക്ഷിക്കാം.
ക്രിമിനൽ ജസ്റ്റീസ് പിജി ഡിപ്ലോമ, പാരാലീഗൽ പ്രാക്ടീസ് ഡിപ്ലോമ, സൈബർ ലോ പിജി സർട്ടിഫിക്കറ്റ്, ഹ്യൂമൻ റൈറ്റ്സ്, ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ്, ഡിസാസ്റ്റർ മാനേജ്മെന്റ്, കണ്‍സ്യൂമർ പ്രൊട്ടക്ഷൻ എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ തുടങ്ങിയവയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വിശദവിവരങ്ങൾ ഇഗ്നോ വെബ് സൈറ്റിലും 0471 2328966, 7012439658, 9497942567, 9495768234 എന്നീ ഫോണ്ന്പരുകളിലും ലഭിക്കും.