സിമന്റ് ടെക്‌നോളജിയില്‍ ഡിപ്ലോമ
സി​മ​ന്‍റ് ഉ​ൾ​പ്പെടെ​യു​ള്ള നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളെ സം​ബ​ന്ധി​ച്ച ശാ​സ്ത്രീ​യ പ​ഠ​ന​വും പ​രി​ശീ​ല​ന​വും ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച​താ​ണ് നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഫോ​ർ സി​മെ​ന്‍റ് ആ​ൻ​ഡ് ബി​ൽ​ഡിം​ഗ് മെ​റ്റീ​രി​യ​ൽ​സ് (എ​ൻ​സി​ബി).

കേ​ന്ദ്ര വ്യ​വ​സാ​യ, വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ 1962ൽ ​ആ​രം​ഭി​ച്ച എ​ൻ​സി​ബി​ക്ക് ഫ​രീ​ദാ​ബാ​ദി​നു പു​റ​മെ ഹൈ​ദ​രാ​ബാ​ദ്, അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​പ​കേ​ന്ദ്ര​ങ്ങ​ളു​മു​ണ്ട്. സി​മെ​ന്‍റ് ടെ​ക്നോ​ള​ജി​യി​ൽ കൗ​ണ്‍​സി​ൽ ന​ട​ത്തു​ന്ന ഒ​രു വ​ർ​ഷ​ത്തെ ബി​രു​ദാ​നന്ത​ര ബി​രു​ദ ഡി​പ്ലോ​മ കോ​ഴ്സി​ന് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: കെ​മി​ക്ക​ൽ/ സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​ടെ​ക്. അ​ല്ല​ങ്കി​ൽ കു​റ​ഞ്ഞ​ത് 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എം​എ​സ്‌സി.

അ​പേ​ക്ഷാ ഫീ​സ് 125 രൂ​പ. 90000 രൂ​പ​യാ​ണ് കോ​ഴ്സ് ഫീ​സ്. വെ​ബ്സൈ​റ്റ്: www.ncbindia.com.
ഫോ​ൺ: +91-129-4192245/469/468/467,2241453.