എ​ൻ​ഡി​എ-II വിജ്ഞാപനം ഉടൻ
യൂ​ണി​യ​ൻ പ​ബ്ളി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ എ​ൻ​ഡി​എ​II ആ​ൻ​ഡ് നേ​വ​ൽ അ​ക്കാ​ഡ​മി (എൻഎ) എ​ക്സാ​മി​നേ​ഷ​ൻ (II), 2019 ​ന് വൈകാതെ വിജ്ഞാപനം പുറപ്പെടുവിക്കും. കോഴ്സ് ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം383 (ആ​ർ​മി 208, നേ​വി39, എ​യ​ർ​ഫോ​ഴ്സ് 92, നേ​വ​ൽ​അ​ക്കാ​ഡ​മി44). അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ൻ​മാ​ർ മാ​ത്രം അ​പേ​ക്ഷി​ച്ചാ​ൽ മ​തി. ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. എ​ൻ​ഡി​എ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് നാ​ലു​വ​ർ​ഷ​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​നം അ​ക്കാ​ഡ​മി​യു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ക്കും.

ഏ​തു സ​ർ​വീ​സി​ലേ​ക്കാ​ണു പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ ബ​ന്ധ​പ്പെ​ട്ട കോ​ള​ത്തി​ൽ മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ സൂ​ചി​പ്പി​ക്ക​ണം. ഏ​തു കോ​ഴ്സി​ലേ​ക്കാ​ണു പ്ര​വേ​ശ​നം നേ​ടാ​നാ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്ക​ണം.

പ്രാ​യം: അ​പേ​ക്ഷ​ക​ർ 2001 ജനുവരി ര​ണ്ടി​നും 2004 ജനുവരി ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം.

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​: ആ​ർ​മി: പ്ല​സ്ടു പാ​സ്. എ​യ​ർ​ഫോ​ഴ്സ്, നേ​വി, നേ​വ​ൽ​ അ​ക്കാ​ഡ​മി ഫി​സി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ് എ​ന്നി​വ പ​ഠി​ച്ച പ്ല​സ്ടു. പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്കും പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. എ​സ്എ​സ്ബി ഇ​ന്‍റ്​ർ​വ്യൂ സ​മ​യ​ത്ത് യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. നേ​ര​ത്തെ ഐ​എ​ൻ​എ​സ്ബി/​പി​എ​ബി​ടി പ​രീ​ക്ഷ​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​വ​രെ വ്യോ​മ​സേ​ന​യി​ലേ​ക്കു പ​രി​ഗ​ണി​ക്കി​ല്ല.​

തെരഞ്ഞെടുപ്പ്: എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ക. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി എ​ന്നി​വ​യാ​ണു കേ​ര​ള​ത്തി​ലെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ.
www.upscon­line.nic.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ം.