നേവി ഓഫീസറാകാൻ ഇനി എൻട്രൻസ് പരീക്ഷ
ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്ക് ഇ​​​ന്ത്യ​​​ൻ നേ​​​വി​​​യി​​​ൽ ഓ​​​ഫീ​​​സ​​​ർ കേ​​​ഡ​​​റി​​​ൽ നേ​​​രി​​​ട്ട് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി കം​​​പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത എ​​​ൻ​​​ട്ര​​​ൻസ് പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്നു. ഇ​​​ന്ത്യ​​​ൻ നേ​​​വി എ​​​ൻ​​​ട്ര​​​ൻസ് ടെ​​​സ്റ്റ് (ഓ​​​ഫീ​​​സേഴ്സ്- ഐ​​​എ​​​ൻ​​​ഇ​​​ടി) 2019 സെ​​​പ്റ്റം​​​ബ​​​റി​​​ൽ രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തും.

പെ​​​ർ​​​മ​​​ന​​​ന്‍റ് ക​​​മ്മീ​​​ഷ​​​ൻ, ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യ്ക്കാ​​​യാ​​​ണ് പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​ത്. നി​​​ല​​​വി​​​ൽ ബി​​​രു​​​ദം, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം എ​​​ന്നി​​​വ​​​യു​​​ടെ മാ​​​ർ​​​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി​​​യ​​​ശേ​​​ഷം സ​​​ർ​​​വീ​​​സ് സെ​​​ല​​​ക്‌ഷ​​​ൻ ബോ​​​ർ​​​ഡ് (എ​​​സ്എ​​​സ്ബി) ഇ​​​ന്‍റ​​​ർ​​​വ്യൂ വ​​​ഴി​​​യാ​​​ണ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​നി മു​​​ത​​​ൽ ഐ​​​എ​​​ൻ​​​ഇ​​​ടി (ഓ​​​ഫീ​​​സേഴ്സ്) പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എ​​​സ്എ​​​സ്ബി ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​നു ക്ഷ​​​ണി​​​ക്കും.

പു​​​തി​​​യ രീ​​​തി​​​യി​​​ൽ ആ​​​റു മാ​​​സം കൂ​​​ടു​​​ന്പോ​​​ഴാ​​​ണ് പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ക. വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത അ​​​നു​​​സ​​​രി​​​ച്ച് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് എ​​​ൻ​​​ട്ര​​​ൻസ് പ​​​രീ​​​ക്ഷ എ​​​ഴു​​​താം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ www.joinindiannavy.gov.inഎ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.
ഇം​​​ഗ്ലീ​​​ഷ്, റീ​​​സ​​​ണിം​​​ഗ്, ന്യൂ​​​മ​​​റി​​​ക്ക​​​ൽ എ​​​ബി​​​ലി​​​റ്റി, ജ​​​ന​​​റ​​​ൽ സ​​​യ​​​ൻ​​​സ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്ക​​​ൽ ആപ്റ്റി​​​റ്റ്യൂ​​​ഡ്, ജ​​​ന​​​റ​​​ൽ നോ​​​ള​​​ജ് എ​​​ന്നി​​​വ​​​യി​​​ൽ നി​​​ന്നാ​​​യി​​​രി​​​ക്കും ചോ​​​ദ്യ​​​ങ്ങ​​​ൾ. ഐ​​​എ​​​ൻ​​​ഇ​​​ടി (ഓ​​​ഫീ​​​സ​​​ർ) പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും എ​​​സ്എ​​​സ്ബി​​​യു​​​ടെ​​​യും മാ​​​ർ​​​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

ഐഎൻഇടി വിജ്ഞാപനം

ഇ​​​ന്ത്യ​​​ൻ നേ​​​വി​​​യി​​​ൽ അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കും സ്ത്രീ​​​ക​​​ൾ​​​ക്കും വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ പെ​​​ർ​​​മ​​​ന​​​ന്‍റ് ക​​​മ്മീ​​​ഷ​​​ൻ, ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​കാ​​​ൻ അ​​​വ​​​സ​​​രം. ഇ​​​ന്ത്യ​​​ൻ നേ​​​വി എ​​​ൻ​​​ട്ര​​​സ് ടെ​​​സ്റ്റ് (ഓ​​​ഫീ​​​സേ​​​ഴ്സ്) ഐ​​​എ​​​ൻ​​​ഇ​​​ടി (ഓ​​​ഫീ​​​സേ​​​ഴ്സ്) വ​​​ഴി​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് 2020 ൽ ​​​ഏ​​​ഴി​​​മ​​​ല നാ​​​വി​​​ക അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ പ​​​രി​​​ശീ​​​ല​​​നം ആ​​​രം​​​ഭി​​​ക്കും.
എ​​​സ്എ​​​സ്‌​​​സി നേ​​​വ​​​ൽ ആ​​​ർ​​​മ​​​മെ​​​ന്‍റ് ഇ​​​ൻ​​​സ്പെ​​​ക്‌ഷ​​​ൻ കേ​​​ഡ​​​ർ (എ​​​ൻ​​​എ​​​ഐ​​​സി)- 8
എ​​​സ്എ​​​സ്‌​​​സി എ​​​ടി​​​സി- 4
എ​​​സ്എ​​​സ്‌​​​സി ഒ​​​ബ്സേ​​​ർ​​​വ​​​ർ -6
എ​​​സ്എ​​​സ്‌​​​സി പൈ​​​ല​​​റ്റ് (എം​​​ആ​​​ർ)- 3
എ​​​സ്എ​​​സ്‌​​​സി പൈ​​​ല​​​റ്റ് (എം​​​ആ​​​ർ ഒ​​​ഴി​​​കെ)- 5
എ​​​സ്എ​​​സ്‌​​​സി ലോ​​​ജി​​​സ്റ്റി​​​ക്- 14
എ​​​സ്‌​​​എ​​​സ്‌​​​സി എ​​​ക്സ് (ഐ​​​ടി)- 15
എ​​​സ്‌‌​​​എ​​​സ്‌​​​സി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബ്രാ​​​ഞ്ച് (ജ​​​ന​​​റ​​​ൽ സ​​​ർ​​​വീ​​​സ് (ജി​​​എ​​​സ്))- 24
എ​​​സ്എ​​​സ്‌​​​സി എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ബ്രാ​​​ഞ്ച് (ജ​​​ന​​​റ​​​ൽ സ​​​ർ​​​വീ​​​സ്)- 24
പി​​​സി എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ- 18

പ്രാ​​​​യം: വി​​​​വി​​​​ധ കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പ്രാ​​​​യ​​​​പ​​​​രി​​​​ധി വെ​​​​ബ്സൈ​​​​റ്റി​​​​ൽ ചേ​​​​ർ​​​​ത്തി​​​​ട്ടു​​​​ണ്ട്.
ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത: ഉ​​​​യ​​​​രം 157 സെ.​​​​മീ (പു​​​​രു​​​​ഷ​​​​ൻ), 152 സെ.​​​​മീ (സ്ത്രീ). ​​​​തൂ​​​​ക്കം ആ​​​​നു​​​​പാ​​​​തി​​​​കം.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.joinindiannavy.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന​​​തീ​​​യ​​​തി മേ​​​യ് 29.