കേന്ദ്രസർക്കാരിനു കീഴിൽ മിനി രത്ന പദവിയുള്ള ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ജാർഖണ്ഡിലെ ധൻബാദാണ് ആസ്ഥാനം.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും.
മൈനിംഗ് സിർദാർ
യോഗ്യത: പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. ഡിജിഎംഎസ് അനുവദിച്ച മൈനിംഗ് സിർദാർഷിപ്പ് സർട്ടിഫിക്കറ്റ്. ഗ്യാസ് ടെസ്റ്റ് സർട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൂന്നുവർഷത്തെ മൈനിംഗ് എൻജിനിയറിംഗ് ഡിപ്ലോമ/ ഡിഗ്രി. ഗ്യാസ് ടെസ്റ്റിംഗ് സർട്ടിഫിക്കറ്റ്. ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്.
ജൂണിയർ ഓവർമാൻ
യോഗ്യത: മൂന്നുവർഷത്തെ മൈനിംഗ് ഡിപ്ലോമ. ഡിജിഎംഎസ് അനുവദിച്ച ഓവർമാൻസ് സർട്ടിഫിക്കറ്റ്. ഗ്യാസ് ടെസ്റ്റിംഗ് സർട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്.
ഓവർസിയർ (സിവിൽ)
പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. മൂന്നുവർഷത്തെ സിവിൽ എൻജിനിയറിംഗ് ഡിപ്ലോമ.
പ്രായം: എല്ലാ തസ്തികകൾക്കും 18- 30 വയസ്. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വികലാംഗർക്കും വിമുക്തഭടൻമാർക്കും ചട്ടപ്രകാരം ഇളവ് ലഭിക്കും.
അപേക്ഷാഫീസ്: 300 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്കു ഫീസില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ഫീസടയ്ക്കാം. ഫീസ് അടയ്ക്കുന്നതിനുള്ള ചെലാൻ ഫോം വെബ്സൈറ്റിൽനിന്ന് ലഭിക്കും. ചെലാൻ ഫോമിൽ അപേക്ഷിക്കുന്ന തസ്തികയുടെ പോസ്റ്റ് കോഡ് വ്യക്തമായി രേഖപ്പെടുത്തിയിരിക്കും.
അപേക്ഷിക്കേണ്ട വിധം: www.bcclweb.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം.