എസിഎസ്‌ഐആര്‍ ഗവേഷണ പ്രതിഭകളെ തേടുന്നു
ശാ​സ്ത്ര, സാ​ങ്കേ​തി​ക രം​ഗ​ങ്ങ​ളി​ൽ മി​ക​വു​റ്റ​വ​രെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യം വ​ച്ച് അ​ക്കാ​ഡ​മി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ന്നൊ​വേ​റ്റീ​വ് റി​സ​ർ​ച്ച് (എ​സി​എ​സ്ഐ​ആ​ർ) ഗ​വേ​ഷ​ണ പ്ര​തി​ഭ​ക​ളെ തേ​ടു​ന്നു. കൗ​ണ്‍​സി​ൽ ഫോ​ർ സ​യന്‍റി​ഫി​ക് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​സ​ർ​ച്ചി (സി​എ​സ്ഐ​ആ​ർ) നു ​കീ​ഴി​ലു​ള്ള ആ​റു സെ​ന്‍റ​റു​ക​ളി​ലും 37 ല​ബോ​റ​ട്ട​റി​ക​ളി​ലും ഗ​വേ​ഷ​ണം ന​ട​ത്താ​നു​ള്ള സു​വ​ർ​ണാ​വ​സ​രമാ​ണ് എ​സി​എ​സ്ഐ​ആ​ർ ഒ​രു​ക്കു​ന്ന​ത്.

പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ നി​യ​മ​പ്ര​കാ​രം ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള സ്ഥാ​പ​ന​മാ​ണ് എ​സി​എ​സ്ഐ​ആ​ർ. സ​യ​ൻ​സ്, എ​ൻ​ജി​നി​യ​റിം​ഗ് രം​ഗ​ത്ത് യോ​ഗ്യ​രാ​യ ഗ​വേ​ഷ​ക​രെ​യും മി​ക​ച്ച പ്ര​ഫ​ഷ​ണ​ലു​ക​ളെ​യും സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്രോ​ഗ്രാ​മു​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രു​ക്കു​ന്ന​ത്.​

വി​വി​ധ പ​ഠ​ന മേ​ഖ​ല​ക​ളി​ലെ ഗ​വേ​ഷ​ണ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി നൂ​ത​ന ക​ണ്ടെ​ത്ത​ലു​ക​ൾ ന​ട​ത്താ​നു​ള്ള അ​വ​സ​രം ഈ ​പ്രോ​ഗ്രാ​മു​ക​ൾ ഒ​രു​ക്കു​ന്നു. ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ അ​ധ്യാ​പ​ക​ർ വ​ഴി​കാ​ട്ടാ​നു​ണ്ടാ​കും. സ​യ​ൻ​സ്, എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നി​വ​യി​ൽ പി​എ​ച്ച്ഡി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്. നേ​രി​ട്ടു​ള്ള പി​എ​ച്ച്ഡി പ്രോ​ഗ്രാ​മി​ലേ​ക്കും ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​എ​ച്ച്ഡി പ്രോ​ഗ്രാ​മി​ലേ​ക്കും ബി​രു​ദ​ധാ​രി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.

ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ്, കെ​മി​ക്ക​ൽ സ​യ​ൻ​സ്, ഫി​സി​ക്ക​ൽ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്ക​ൽ ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് എ​ന്നി​വ​യി​ലാ​ണു പി​എ​ച്ച്ഡി പ്രോ​ഗ്രാ​മു​ക​ൾ. മേയ് 23ന​കം അ​പേ​ക്ഷി​ക്ക​ണം. വെ​ബ് സൈ​റ്റ്: http://acsir.res.in.