കോൽക്കത്ത ആസ്ഥാനമായുള്ള അലഹാബാദ് ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി 92 ഒഴിവുകളുണ്ട്.
ഫിനാൻഷ്യൽ അസിസ്റ്റന്റ്- 51, സെക്യൂരിറ്റി ഓഫീസർ- 10, സിവിൽ എൻജിനിയർ- നാല്, മാനേജർ (ഫയർ സേഫ്റ്റി)- ഒന്ന്, മാനേജർ (ലോ)- 15, കന്പനി സെക്രട്ടറി- ഒന്ന്, മാനേജർ (ഐടി)- നെറ്റ് വർക്ക് മാനേജർ- 2, മാനേജർ (ഐടി)- സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റർ- രണ്ട്, മാനേജർ (ഐടി)- സിസ്റ്റം അഡ്മിനിസ്ട്രേറ്റർ- രണ്ട്, മാനേജർ (ഐടി) ബിഗ് ഡേറ്റാ അനലിറ്റിക്സ്- രണ്ട്, മാനേജർ (ഇക്വിറ്റി/ മ്യൂച്വൽ ഫണ്ട് ഡസ്ക്)- രണ്ട് എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ.
പ്രായം: 35വയസ് കവിയരുത്. എസ്സി, എസ്ടി വിഭാഗക്കാർക്കും വിമുക്തഭടൻമാർക്കും അഞ്ചു വർഷവും ഒബിസി വിഭാഗക്കാർക്ക് മൂന്നു വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും ഇളവ് ലഭിക്കും.
ഫീസ്: 600 രൂപ. (എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 100 രൂപ). ഓൺലൈനായണ് ഫീസ് അടയ്ക്കേണ്ടത്. ഓൺലൈൻ പരീക്ഷയും അഭിമുഖവും നടത്തിയാവും തെരഞ്ഞെടുപ്പ്.
ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് ഉൾപ്പെടെ 11 കേന്ദ്രങ്ങളിലായി ജൂണിലാണ് ഓൺലൈൻ പരീക്ഷ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 29. വെബ്സൈറ്റ്: www.allahabadbank.in സന്ദർശിക്കുക.