പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്ര നിരൂപണ കോഴ്‌സ്
പൂ​നെ​യി​ലെ ഫി​ലിം ആ​ന്‍​ഡ് ടെ​ലി​വി​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ (എ​ഫ്ടി​ഐ​ഐ) യി​ൽ ആ​ദ്യ​മാ​യി ച​ല​ച്ചി​ത്ര നി​രൂ​പ​ണ ക​ല​യെ​ക്കു​റി​ച്ച് കോ​ഴ്സ് ആ​രം​ഭി​ക്കു​ന്നു.ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മേ​യ് 28 മു​ത​ൽ ജൂ​ണ്‍ 19 വ​രെ 20 ദി​വ​സ​ത്തെ കോ​ഴ്സാ​യി​രി​ക്കും ഡ​ൽ​ഹി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ക.

ച​ല​ച്ചി​ത്ര നി​രൂ​പ​ക​ർ, സി​നി​മ ആ​സ്വാ​ദ​ക​ർ, സി​നി​മ ബ്ലോ​ഗ​ർ​മാ​ർ, ഗ​വേ​ഷ​ക​ർ, ച​ല​ച്ചി​ത്ര പ​ണ്ഡി​ത​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് ച​ല​ച്ചി​ത്ര​ത്തെ വ​സ്തു​നി​ഷ്ട​മാ​യി മ​ന​സി​ലാ​ക്കി നി​രൂ​പ​ണം ചെ​യ്യു​ന്ന​തി​ന് പ​ര്യാ​പ്ത​രാ​ക്കു​ക​യാ​ണ് ഈ ​കോ​ഴ്സി​ന്‍റെ ല​ക്ഷ്യം. ഈ ​കോ​ഴ്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് പ്രാ​യ​പ​രി​ധി ഇ​ല്ല. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 22 ആ​ണ്. . കോ​ഴ്സി​നെ കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾക്ക്: www.ftii.ac.in.