മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍ക്ക് ഗ്രാജ്വേറ്റ് മറൈന്‍ എന്‍ജിനീയേഴ്‌സ് കോഴ്‌സ്
കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഷി​പ്പിം​ഗ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ മും​ബൈ​യി​ലു​ള്ള മാ​രി​ടൈം ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ന​ട​ത്തു​ന്ന ഗ്രാ​ജ്വേ​റ്റ് മ​റൈ​ൻ എ​ൻ​ജി​നി​യേ​ഴ്സ് കോ​ഴ്സി​ന് ഫെ​ബ്രു​വ​രി 11ന​കം അ​പേ​ക്ഷി​ക്ക​ണം. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഷി​പ്പിം​ഗി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള​താ​ണു കോ​ഴ്സ്. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ എ​ട്ടു മാ​സ​ത്തെ പ​രി​ശീ​ല​ന​ത്തെ​ത്തു​ട​ർ​ന്ന് ഷി​പ്പിം​ഗ് കോ​ർ​പ​റേ​ഷ​ന്‍റെ ക​പ്പ​ലു​ക​ളി​ൽ 10 മാ​സ​ത്തെ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണു കോ​ഴ്സ്. കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മു​ള്ള കോ​ന്പീ​റ്റ​ൻ​സി പ​രീ​ക്ഷ​ക​ൾ പാ​സാ​യാ​ൽ ചീ​ഫ് എ​ൻ​ജി​നി​യ​ർ ഓ​ഫീ​സ​ർ വ​രെ​യാ​കാ​ൻ സാ​ധി​ക്കും.​മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. 2019 ഏ​പ്രി​ൽ ഒ​ന്നി​ന് 28 വ​യ​സ് ക​വി​യ​രു​ത്. പ​ട്ടി​ക ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക് അ​ഞ്ചു വ​ർ​ഷ​ത്തെ​യും പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് ര​ണ്ടു വ​ർ​ഷ​ത്തെ​യും ഇ​ള​വു​ണ്ട്.

ആ​കെ 40 സീ​റ്റു​ക​ളാ​ണു​ള്ള​ത്. കോ​ഴ്സ് ഫീ​സ് 4,50,000 രൂ​പ. പെ​ൺ​കു​ട്ടി​ക​ൾ​ക്ക് 4,00,000 രൂ​പ. ക​പ്പ​ലി​ലെ പ​രി​ശീ​ല​ന കാ​ല​ത്ത് പ്ര​തി മാ​സം 15,000 രൂ​പ സ്റ്റൈ​പ്പ​ൻ​ഡ് ല​ഭി​ക്കും.

മ​ൾ​ട്ടി​പ്പി​ൾ ചോ​യ്സ് മാ​തൃ​ക​യി​ൽ ര​ണ്ടു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ഓ​ണ്‍ ലൈ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ്, പ്ര​ഫ​ഷ​ണ​ൽ നോ​ള​ജ് ടെ​സ്റ്റ്, ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ടെ​സ്റ്റ്, റീ​സ​ണിം​ഗ് എ​ബി​ലി​റ്റി ടെ​സ്റ്റ് എ​ന്നി​വ​യാ​ണു പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 17ന് ​മും​ബൈ, ന്യൂ​ഡ​ൽ​ഹി, കോ​ൽ​ക്ക​ത്ത, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ. 1,000 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. ഈ ​മാ​സം 23ന​കം അ​പേ​ക്ഷി​ക്ക​ണം. http://www.shipindia.com/careers/fleet-personnel.aspx.