ശാസ്ത്ര ലോകത്തു പറന്നുയരാൻ
അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ശാ​സ്ത്ര​വി​ദ്യാ​ഭ്യാ​സ​വും ഗ​വേ​ഷ​ണ​വും ന​ട​ത്തു​ന്ന​തി​നു​ള്ള സ്ഥാ​പ​ന​മാ​ണ് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് സ​യ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് (ഐ​സ​ർ).​ ബി​രു​ദ​ത​ല​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തെ ഗ​വേ​ഷ​ണ​വു​മാ​യി ബന്ധ​പ്പെ​ടു​ത്തി ശാ​സ്ത്ര ഗ​വേ​ഷ​ണ​ത്തെ അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ക​യാ​ണ് ഐ​സ​റു​ക​ളു​ടെ ല​ക്ഷ്യം. ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള അ​ടി​സ്ഥാ​ന ശാ​സ്ത്ര ഗ​വേ​ഷ​ണ​മാ​ണ് ഈ ​ഇ​ൻ​സ്റ്റി​റ്റ്യൂട്ടുക​ൾ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. 2006ലാ​ണ് ആ​ദ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പൂ​ന​യി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ൾ​പ്പെടെ ഐ​സ​റു​ക​ൾ ആ​രം​ഭി​ച്ചു. 2016ൽ ​ഒ​റീ​സ​യി​ലെ ബ്ര​ഹം​പൂ​രി​ലും ആ​രം​ഭി​ച്ചു.
ഈ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ൽ പ്ല​സ്ടു പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ളെ ബി​എ​സ്എം​എ​സ്. എ​ന്ന ഇ​രട്ട ഡി​ഗ്രി ന​ൽ​കു​ന്ന കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്നു. അ​ഞ്ചു​വ​ർ​ഷ​മാ​ണ് ഈ ​കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​വാ​ൻ വേ​ണ്ട​ത്.

മൂ​ന്നു വ​ഴി​ക​ൾ

ഈ ​കോ​ഴ്സു​ക​ളി​ലേ​ക്ക് മൂ​ന്നു വി​ധ​ത്തി​ലാ​ണ് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്. 1. കി​ശോ​ർ വി​ജ്ഞാ​ൻ പ്രോ​ത്സാ​ഹ​ൻ യോ​ജ​ന (കെ​വി​പി​വൈ) പ​രീ​ക്ഷ പാ​സാ​കു​ന്ന​വ​ർ. 2. ഐ​ഐ​ടി അ​ഡ്മി​ഷ​നു​ള്ള ജോ​യി​ന്‍റ് എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ (അ​ഡ്വാ​ൻ​സ്ഡ്) പാ​സാ​കു​ന്ന​വ​ർ. 3. കേ​ന്ദ്ര, സം​സ്ഥാ​ന ബോ​ർ​ഡു​ക​ളു​ടെ (സ്റ്റേറ്റ് സെൻട്രൽ ബോർഡ്) പ്ല​സ് ടു ​പ​രീ​ക്ഷ പാ​സാ​കു​ന്ന ആ​ദ്യ​ത്തെ ഒ​രു ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ. ഇ​വ​ർ​ക്ക് പ്ര​ത്യേ​ക​മാ​യി പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തു​ന്നു. ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തുന്നു. ഇതു ജൂണിലാണ്. ഗ​ണി​തം, ഉൗ​ർ​ജ​ത​ന്ത്രം, ര​സ​ത​ന്ത്രം, ജൈ​വ​ശാ​സ്ത്രം എ​ന്നി​വ ചേ​ർ​ത്താ​ണ് ഈ ​പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. പൂർണമായും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. ഇ​ങ്ങ​നെ പ്ര​വേ​ശി​പ്പി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെ​വി​പി​വൈ​യു​ടേ​യും ഇ​ൻ​സ്പ​യ​റിന്‍റെ​യും സ്കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കു​ന്നു​ണ്ട്.

ഐ​സ​റിലേക്കുള്ള അഡ്മിഷന് ഓൺലൈനായി അപേക്ഷിക്കണം. ഇതിനുള്ള വെബ് സൈറ്റ് ഏപ്രിലിൽ സജ്ജമാകും.

ഇ​ര​ട്ട ബി​രു​ദം

ഈ ​കോ​ഴ്സി​ൽ ഗ​ണി​തം , ഉൗ​ർ​ജ​ത​ന്ത്രം , ര​സ​ത​ന്ത്രം , ജൈ​വ​ശാ​സ്ത്രം എ​ന്നി​വ കൂ​ടാ​തെ ഇ​ന്‍റർ ഡി​സി​പ്ലി​ന​റി​യാ​യ വി​ഷ​യ​ങ്ങ​ളും പ​ഠി​പ്പി​ക്കു​ന്നു. ആ​ദ്യ​ത്തെ ര​ണ്ടു കൊ​ല്ലം ഈ ​വി​ഷ​യ​ങ്ങ​ൾ എ​ല്ലാം ത​ന്നെ പ​ഠി​ക്ക​ണം. മൂ​ന്നാ​മ​ത്തെ കൊ​ല്ലം മു​ത​ലാ​ണ് ഈ ​നാ​ലു വി​ഷ​യ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്ന് മേ​ജ​ർ വി​ഷ​യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ആ ​വി​ഷ​യ​ങ്ങ​ളാ​യി​രി​ക്കും കോ​ർ കോ​ഴ്സു​ക​ളാ​യി മൂ​ന്നും നാ​ലും വ​ർ​ഷ​ങ്ങ​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന​ത്. അ​തു കൂ​ടാ​തെ മ​റ്റു വി​ഷ​യ​ങ്ങ​ളി​ലെ കോ​ഴ്സു​ക​ളി​ൽ കു​റെ​യും തെ​ര​ഞ്ഞെ​ടു​ത്ത് പ​ഠി​ക്കാം. അ​ഞ്ചാ​മ​ത്തെ വ​ർ​ഷം മു​ഴു​വ​ൻ​സ​മ​യ​വും ഗ​വേ​ഷ​ണ​മാ​ണ്. മേ​ജ​ർ വി​ഷ​യ​ത്തി​ലെ ഏ​തെ​ങ്കി​ലും ഒ​രു കാ​ര്യ​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ക​യും പ്ര​ബ​ന്ധം ന​ൽ​കു​ക​യും ചെ​യ്യ​ണം. ആ​ദ്യ​ത്തെ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ൽ നാ​ലു വി​ഷ​യ​ങ്ങ​ളും പ​ഠി​ക്കു​ന്ന​ത് ഗ​വേ​ഷ​ണ​ത്തെ വ​ള​രെ​യ​ധി​കം സ​ഹാ​യി​ക്കു​ന്നു. ഇ​ന്‍റ​ർ ഡി​സി​പ്ലി​ന​റി വി​ഷ​യ​ങ്ങ​ളി​ലെ പഠനം ഗ​വേ​ഷ​ണം എ​ളു​പ്പ​മാ​യി വ​രു​ന്നു. ഐ​സ​റി​ലെ പ​ഠ​നം ഒ​രു ന​ല്ല ഗ​വേ​ഷ​ക​നാ​യി മാ​റാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കും.

പി​എ​ച്ച്ഡി​ക്കും പ്ര​വേ​ശ​നം

ഇ​ന്‍റഗ്രേ​റ്റ​ഡ് പി​എ​ച്ച്ഡി. പ്രോ​ഗ്രാ​മി​നും ഐ​സ​റി​ൽ പ്ര​വേ​ശ​നം ന​ൽ​കു​ന്നു​ണ്ട്. ബി​എ​സ്‌സി പാ​സാ​യ​വ​ർ​ക്കും ബി​ടെ​ക് പാ​സാ​യ​വ​ർ​ക്കും ഇ​ങ്ങ​നെ ഐ​സ​റി​ൽ ചേ​രാം. അ​വ​ർ​ക്ക് എം​എ​സ്. ബി​രു​ദ​വും തു​ട​ർ​ന്ന് പി​എ​ച്ച്ഡി​യും നേ​ടാ​ൻ സാ​ധി​ക്കും.

സാ​ധാ​ര​ണ പി​എ​ച്ച്ഡി പ്രോ​ഗ്രാ​മും ഇ​വി​ടെ ഉ​ണ്ട്. സി​എ​സ്ഐ​ആ​ർ, നെ​റ്റ് പ​രീ​ക്ഷ പാ​സാ​യ​വ​രും ഗേ​റ്റ് പാ​സാ​യ​വ​രും ഇ​തി​ന് യോ​ഗ്യ​രാ​ണ്. കൂ​ടാ​തെ ജെ​സ്റ്റ് (JEST) പാ​സാ​യ എം​എ​സ്്‌സികാ​ർ​ക്കും, പി​എ​ച്ച്ഡി​ക്കു ചേ​രാം. പി​എ​ച്ച്ഡി​ക്കു കോ​ഴ്സ്‌വർ​ക്ക് നി​ർ​ബ​ന്ധ​മാ​ണ്.
ഐ​സ​റി​ലെ എ​ല്ലാ കോ​ഴ്സു​ക​ളി​ൽ ചേ​രു​ന്ന​വ​രും നി​ർ​ബ​ന്ധ​മാ​യി ഐ​സ​റി​ൽ ത​ന്നെ താ​മ​സി​ക്ക​ണം എ​ന്ന് നി​ർ​ബ​ന്ധ​മു​ണ്ട്. 24 മ​ണി​ക്കൂ​റും പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​നാ​ലാ​ണ് ഈ ​നി​യ​മം. ഒ​ഴി​വു​കാ​ല​ത്ത് ഐ​സ​റി​ൽ ത​ന്നെ​യോ മ​റ്റേ​തെ​ങ്കി​ലും ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ലോ പ്രോ​ജ​ക്ടുക​ൾ ചെ​യ്യാം. മൂ​ന്നാം കൊ​ല്ലം ആ​കു​ന്പോ​ഴേ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളും ഉ​ണ്ട് എ​ന്ന​താ​ണ് ഐ​സ​റിന്‍റെ പ്ര​ത്യേ​ക​ത. ഇ​തു​വ​രെ ഐ​സ​റി​ൽ പ​ഠി​ച്ചി​റ​ങ്ങി​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഗ​വേ​ഷ​ക​രാ​യി ഈ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ലും ഇ​ന്ത്യ​യി​ലേ​യും വി​ദേ​ശ​ത്തേ​യും സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മ​റ്റു ചി​ല​ർ അ​ധ്യാ​പ​ക​രാ​യും പ്ര​വ​ർ​ത്തി ക്കു​ന്നു. കു​റ​ച്ചു വ​ർ​ഷ​ങ്ങ​ൾ ക​ഴി​യു​ന്പോ​ൾ ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യി​ത്തീ​രു​മെ​ന്ന് ന​മു​ക്ക് പ്ര​തീ​ക്ഷി​ക്കാം.

ഭോ​പ്പാ​ലി​ൽ എ​ൻ​ജി​നി​യ​റിം​ഗ് സ​യ​ൻ​സ്

ഭോ​പ്പാ​ൽ ഐ​സ​റി​ൽ എ​ൻ​ജി​നി​യ​റിം​ഗ് സ​യ​ൻ​സി​ൽ ബി​എ​സ്-​എം​എ​സ് ഇ​ര​ട്ട ബി​രു​ദ പ്രോ​ഗ്രാം ആ​രം​ഭി​ക്കു​ന്നു.​കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് കോ​ഴ്സു​ക​ളാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള​വ​യ്ക്കു പു​റ​മെ പു​തി​യ കോ​ഴ്സു​ക​ൾ ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കും. സ​യ​ൻ​സ് കേ​ന്ദ്രീ​കൃ​ത​മാ​യി​രി​ക്കും പു​തി​യ കോ​ഴ്സു​ക​ൾ. എ​ൻ​ജി​നി​യ​റിം​ഗി​ന്‍റെ​യും സ​യ​ൻ​സി​ന്‍റെ​യും സ​ദ്ഫ​ല​ങ്ങ​ൾ സ​മൂ​ഹ​ത്തി​ലെ​ത്തി​ക്കു​ക എ​ന്ന​താ​ണു പു​തി​യ കോ​ഴ്സു​ക​ളു​ടെ ല​ക്ഷ്യം. അ​ഡ്മി​ഷ​ൻ പൊ​തു​വാ​യ ന​ട​പടി ​ക്ര​മ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ്.ഇക്കണോമിക്സ് സയൻസിലും ഭോപ്പാൽ ഐസറിൽ കോഴ്സ് ആരംഭിച്ചിട്ടുണ്ട്. അ​ക്കാ​ഡ​മി​ക് രം​ഗ​ത്തും ഗ​വ​ൺ​മെ​ന്‍റി​ലും ക​രി​യ​ർ രൂ​പ​പ്പെ​ടു​ത്താ​ൻ ഉ​ത​കു​ന്ന രീ​തി​യി​ലാ​ണു കോ​ഴ്സ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. കോ​ഴ്സി​ന്‍റെ ആ​ദ്യ വ​ർ​ഷം സ​യ​ൻ​സി​ന്‍റെ​യും ഇ​ക്ക​ണോ​മി​ക്സി​ന്‍റെ​യും പ്രാ​ഥ​മി​ക പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ക്കും. തു​ട​ർ​ന്നാ​ണു സ്പെ​ഷ​ലൈ​സേ​ഷ​ന് ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത്.

ഐ​സ​റു​ക​ൾ

ഭോ​പ്പാ​ൽ: www.iiserb.ac.in, കോ​ൽ​ക്ക​ത്ത: www. iiserkol. ac.in, മൊ​ഹാ​ലി: www. iisermohali.പൂ​ന: www.iiserpune.ac.in, തി​രു​വ​ന​ന്ത​പു​രം: www.iisertvm.ac.in, തി​രു​പ്പ​തി: www. iisertirupati.ac.in. ബ്ര​ഹം​പൂ​ർ: www.iiserbpr.ac.in,

ഇ​ൻ​സ്പ​യ​ർ സ്കോ​ള​ർ​ഷി​പ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്ക്: www.ins piredst.gov.in. കെ​വി​പി​വൈ സ്കോ​ള​ർ​ഷി​പ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്ക്: www.kvpy.org.in. ജോ​യി​ന്‍റ് എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ-​മെ​യി​ൻ വെ​ബ്സൈ​റ്റ്: www.jee main.nic.in. ജെ​ഇ​ഇ (അ​ഡ്വാ​ൻ​സ്ഡ്) www.jeeadv. ac.in.