സ്പോ​ർ​ട്സ് മാ​നേ​ജ്മെ​ന്‍റ്, സ്പോ​ർ​ട്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം
കാ​ര്യ​വ​ട്ടം ​സ്പോ​ർ​ട്സ് ഹ​ബ് (ഗ്രീ​ൻ​ഫീ​ൽ​ഡ്സ്റ്റേ​ഡി​യം) ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പോ​ർ​ട്സ് മാ​നേ​ജ്മെ​ന്‍റ്, സ്പോ​ർ​ട്സ് എ​ൻ​ജി​നി​യ​റിം​ഗ് ഗ​വേ​ഷ​ണ പ​രി​ശീ​ല​ന സ്ഥാ​പ​ന​മാ​യ സ്പോ​ർ​ട്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് (എ​സ്എം​ആ​ർ​ഐ), കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നൈ​പ്യു​ണ്യ​വി​ക​സ​ന മി​ഷ​നാ​യ കേ​ര​ള അ​ക്കാ​ഡ​മി ഫോ​ർ സ്ക്കി​ൽ​സ് എ​ക്സ​ല​ൻ​സി​ന്‍റെ (കെ​യ്സ്) അ​ക്ര​ഡി​റ്റേ​ഷ​നോ​ടു​കൂ​ടി ന​ട​ത്തു​ന്ന വി​വി​ധ തൊ​ഴി​ല​ധി​ഷ്ഠി​ത​സ്പോ​ർ​ട്സ് മാ​നേ​ജ്മെ​ന്‍റ്, സ്പോ​ർ​ട്സ് എ​ൻ​ജി​നി​യ​റിം​ഗ്കോ​ഴ്സു​ക​ളു​ടെ ജ​നു​വ​രി ബാ​ച്ചി​ലേ​ക്ക് അ​ഡ്മി​ഷ​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​യി​ക​താ​ര​ങ്ങ​ൾ, പ്ര​ഫ​ഷ​ണ​ൽ ക്ല​ബ്ബുക​ൾ, ടൂ​ർ​ണ​മെ​ന്‍റു​ക​ൾ, സ്പോ​ർ​ട്സ്‌​ലീ​ഗു​ക​ൾ എ​ന്നി​വ​യ​ട​ക്ക​മു​ള്ള​സ്പോ​ർ​ട്സ് പ്രോ​പ്പ​ർ​ട്ടി​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും, അ​വ​യെ ഫ​ല​പ്ര​ദ​മാ​യി​കൈ​കാ​ര്യം​ചെ​യ്യു​ന്ന​തി​നും ആ​വ​ശ്യ​മാ​യ അ​റി​വു​ക​ളും, ക​ഴി​വു​ക​ളും, അ​ഭി​രു​ചി​യും, മ​നോ​ഭാ​വ​വു​മു​ള്ള പ്ര​ഫ​ഷ​ണ​ലു​ക​ളെ സൃ​ഷ്ടി​ക്കു​ന്ന സ്വ​ത​ന്ത്ര പ​ഠ​ന മേ​ഖ​ല​യാ​ണ് സ്പോ​ർ​ട്സ് മാ​നേ​ജ്മെ​ന്‍റ്. ക​ളി​ക്കോ​പ്പു​ക​ളും, ക​ളി​ക്ക​ള​ങ്ങ​ളും, മ​റ്റു കാ​യി​കാ​നു​ബ​ന്ധി​യാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും, സ​ങ്കേ​ത​ങ്ങ​ളും​രൂ​പ​ക​ല്പ​ന ചെ​യ്യു​ക​യും, നി​ർ​മിക്കു​ക​യും, കൈ​കാ​ര്യം​ചെ​യ്യു​ക​യും​ചെ​യ്യു​ന്ന എ​ൻ​ജി​നി​യ​റിം​ഗ് ശാ​ഖ​യാ​ണ് സ്പോ​ർ​ട്സ് എ​ൻ​ജി​നി​യ​റിം​ഗ്.

പ്ല​സ്ടു പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ലോ​മാ ഇ​ൻ സ്പോ​ർ​ട്സ് ബി​സി​ന​സ്, ബി​രു​ദ​ധാ​രി​ക​ൾ​ക്ക് പി​ജി ഡി​പ്ലോ​മാ ഇ​ൻ സ്പോ​ർ​ട്സ് മാ​നേ​ജ്മെ​ന്‍റ്, എ​ൻ​ജി​നി​യ​റിം​ഗു​കാ​ർ​ക്ക് അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ലോ​മാ ഇ​ൻ സ്പോ​ർ​ട്സ് എ​ൻ​ജി​നി​യ​റിം​ഗ്, എം​ബി​എ​ക്കാ​ർ​ക്ക് സ​ർ​ട്ടി​ഫൈ​ഡ് സ്പോ​ർ​ട്സ് മാ​നേ​ജ​ർ എ​ന്നീ കോ​ഴ്സു​ക​ളി​ലേക്ക് അ​പേ​ക്ഷി​ക്കാം. സ്പോ​ർ​ട്സ് ഏ​ജ​ന്‍റ്, സ്പോ​ർ​ട്സ് ക്ല​ബ് മാ​നേ​ജ​ർ, സ്പോ​ർ​ട്സ്‌​ലീ​ഗ് മാ​നേ​ജ​ർ, സ്പോ​ർ​ട്സ് അ​ന​ലി​സ്റ്റ്, സ്ക്കൗ​ട്ട്, സ്പോ​ർ​ട്സ് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ, സ്പോ​ർ​ട്സ് എ​ൻ​ജി​നി​യ​ർ, സ്പോ​ർ​ട്സ് ഫെ​സി​ലി​റ്റി എ​ൻ​ജി​നി​യ​ർ, സ്പോ​ർ​ട്സ് ഫ്ളോ​റിം​ഗ്, സ്പോ​ർ​ട്സ്‌​ലൈ​റ്റിം​ഗ്, സ്പോ​ർ​ട്സ് അ​ക്കൗ​സ്റ്റി​ക്സ് എ​ന്നി​ങ്ങ​നെ സ്പോ​ർ​ട്സ് അ​നു​ബ​ന്ധി​യാ​യ വി​വി​ധ ക​രി​യ​റു​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​നം ഈ ​കോ​ഴ്സു​ക​ളി​ൽ നി​ന്നും ല​ഭി​ക്കും. ക്ലാ​സു​ക​ൾ 28 ന് ​ആ​രം​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8891675259, 9995675259. വെ​ബ്സൈ​റ്റ്: vwww.smri.in.