യുപിഎസ്സി മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഫാക്കൽറ്റി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് പ്രഫസർ (അനസ്തേഷ്യ)- നാല്, അസിസ്റ്റന്റ് പ്രഫസർ (കാർഡിയോളജി)- ഒന്ന്, അസിസ്റ്റന്റ് പ്രഫസർ (സിടിവിഎസ്)- രണ്ട്, അസിസ്റ്റന്റ് പ്രഫസർ (ഗാസ്ട്രോ മെഡിസിൻ)- ഒന്ന്, അസിസ്റ്റന്റ് പ്രഫസർ (ഗാസ്ട്രോ സർജറി)- ഒന്ന്, അസിസ്റ്റന്റ് പ്രഫസർ (നെഫ്രോളജി)- ഒന്ന്, അസിസ്റ്റന്റ് പ്രഫസർ (ന്യൂറോളജി)- ഒന്ന്, അസിസ്റ്റന്റ് പ്രഫസർ (സൈക്യാട്രി)-ഒന്ന്, അസിസ്റ്റന്റ് പ്രഫസർ (പൾമണറി മെഡിസിൻ)- ഒന്ന്, അസിസ്റ്റന്റ് പ്രഫസർ (സർജിക്കൽ ഓങ്കോളജി)- ഒന്ന്.സയന്റിസ്റ്റ് ബി (ജൂണിയർ ജിയോഫിസിസ്റ്റ്)- മൂന്ന്, മെഡിക്കൽ ഓഫീസർ (ജനറൽ ഡ്യൂട്ടി)- 327 തുടങ്ങി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫീസ്- 25 രൂപ. എസ്സി, എസ്ടി, വികലാംഗർ, വനിതകൾ എന്നിവർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: wwww.upsconline.nic.in ലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.