രുചിക്കൂട്ട് ഒരുക്കാം
പ്ല​സ്ടു ക​ഴി​ഞ്ഞാ​ൽ എ​ന്തെ​ന്ന ചോ​ദ്യ​ത്തി​ന് മെ​ഡി​സി​ൻ അ​ല്ലെങ്കി​ൽ എ​ൻ​ജി​നി​യ​റിം​ഗ് എ​ന്ന ഉ​ത്ത​ര​ത്തി​ന​പ്പു​റം ഒ​ന്നു​മി​ല്ലാ​യി​രു​ന്ന കാ​ലം ക​ട​ന്നു പോ​യി. ഇ​ന്ന് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് അ​ഥ​വാ ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് പോ​ലു​ള്ള മേ​ഖ​ല​ക​ളും ആ​ക​ർ​ഷ​ക​മാ​യി​ത്തു​ട​ങ്ങി. ചു​റു​ചു​റു​ക്കും ഊ​ർ​ജസ്വ​ല​ത​യും ഏ​തി​നേ​യും പോ​സി​റ്റീ​വ് ആ​യി കാ​ണാ​ൻ ക​ഴി​യു​ക​യും ചെ​യ്താ​ൽ ഈ ​രം​ഗ​ത്തു ശോ​ഭി​ക്കാ​ൻ ക​ഴി​യും. കൂ​ടാ​തെ ഇം​ഗ്ലീ​ഷ് അ​നാ​യാ​സ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​നും ഫ്ര​ഞ്ചു​പോ​ലു​ള്ള ഒ​രു ഭാ​ഷ കൂ​ടി സ്വാ​യ​ത്ത​മാ​ക്കു​ക​യും ചെ​യ്താ​ൽ ആ​കാ​ശം പോ​ലും അ​തി​രി​ടാ​ത്ത ഒ​രു ക​രി​യ​ർ സ്വ​പ്നം കാ​ണാം.

എ​വി​ടെ പ​ഠി​ക്കാം?

കേ​ന്ദ്ര സ​ർ​ക്കാ​ർ ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തിന്‍റെ കീ​ഴി​ൽ നോ​യി​ഡ​യി​ലു​ള്ള നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഫോ​ർ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യാ(എ​ൻ​സി​എ​ച്ച് എം​സി​ടി)ണ് ​ഈ രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പ്ര​ധാ​ന​മാ​യും ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.
ബി​എ​സ്‌​സി (ഹോ​സ്പി​റ്റാ​ലി​റ്റി ആ​ൻ​ഡ് ഹോ​ട്ട​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) ത്രി​വ​ത്സ​ര ബി​രു​ദ​മാ​ണ് എ​ൻ​സി​എ​ച്ച്എം​സി​ടി​യു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന പ്ര​ധാ​ന കോ​ഴ്സ്. ആ​റ് സെ​മ​സ്റ്റ​റു​ക​ളി​ലാ​യി മൂ​ന്നു വ​ർ​ഷ​മാ​ണ് കാ​ലാ​വ​ധി. കൂ​ടാ​തെ എ​ഐ​സി​ടി​ഇ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ച​തു​ർ​വ​ത്സ​ര ബി​എ​ച്ച്എം കോ​ഴ്സു​ക​ൾ കേ​ര​ളാ, കാ​ലി​ക്ക​ട്ട്, എം​ജി യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ നി​ര​വ​ധി കോ​ള​ജു​ക​ളി​ൽ ബി​എ​സ്‌​സി ഹോ​ട്ടൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് സ​യ​ൻ​സ്, ബി​എ​ച്ച്എം കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്നു.

ഏ​തൊ​ക്കെ വി​ഷ​യ​ങ്ങ​ൾ ?

ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സു​ക​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന വി​ഷ​യ​ങ്ങ​ളു​ടെ ഒ​രു നീ​ണ്ട​നി​ര​ത​ന്നെ​യു​ണ്ട്. നാ​ല് പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ (കോ​ർ സ​ബ്ജ​ക്ട്) എ​ല്ലാ സെ​മ​സ്റ്റ​റി​ലും പ​ഠി​ക്ക​ണം. ഫു​ഡ് പ്രൊ​ഡ​ക‌്ഷ​ൻ, ഫു​ഡ് ആ​ൻ​ഡ് ബെ​വ​റേ​ജ് സ​ർ​വീ​സ്, ഫ്ര​ണ്ട് ഓ​ഫീ​സ്, ഹൗ​സ് കീ​പ്പിം​ഗ്. ഇ​വ കൂ​ടാ​തെ അ​ക്കൗ​ണ്ടിം​ഗ്, ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ്യ​ൻ, ഫു​ഡ് സേ​ഫ്ടി ആ​ൻ​ഡ് ക്വാ​ളി​റ്റി, കം​പ്യൂ​ട്ട​ർ അ​വ​യ​ർ​നെ​സ്, ഫി​നാ​ൻ​ഷ​ൽ മാ​നേ​ജ്മെ​ന്‍റ്, ഫു​ഡ് ആ​ൻ​ഡ് ബെ​വ​റേ​ജ് ക​ണ്‍​ട്രോ​ൾ, ഹോ​ട്ട​ൽ എ​ൻ​ജി​നി​യ​റിം​ഗ്, റി​സ​ർ​ച് പ്രോ​ജ​ക്ട്സ്, ഫെ​സി​ലി​റ്റി പ്ലാ​നിം​ഗ് മു​ത​ലാ​യ​വ.

ഏ​റ്റ​വും കൂ​ടു​ത​ൽ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളു​ള്ള കോ​ഴ്സ് ആ​യ​തി​നാ​ൽ ഈ ​മേ​ഖ​ല​യി​ൽ പ​രി​ച​യ സ​ന്പ​ന്ന​രാ​യ പ്ര​ഫ​ഷ​ണ​ൽ​സി​നെ കി​ട്ടാ​ൻ പ്ര​യാ​സ​മാ​ണ്.

ജോ​ലി ല​ഭി​ക്കാ​വു​ന്ന മേ​ഖ​ല​ക​ൾ: ഫ്ലൈ​റ്റ് കി​ച്ച​ൻ, കാ​ബി​ൻ ക്രൂ, ​ല​ക്ഷ്വ​റി ഷി​പ്പ്/​ക്രൂ​സ് ഷി​പ്പ്, ഫാ​സ്റ്റ് ഫു​ഡ് ഔ​ട്‌​ലെ​റ്റ്സ്, ഹോ​ട്ട​ൽ​സ്, കെ​ടി​ഡി​സി, ഐ​ആ​ർ​സി​ടി​സി, ഐ​എ​ച്ച്എം ഫാ​ക്ക​ൽ​റ്റി, ഹോ​സ്പി​റ്റ​ൽ​സ് ഡ​യ​റ്റീ​ഷ്യ​ൻ, ഹോ​സ്പി​റ്റ​ൽ​സ് കാ​റ്റ​റിം​ഗ്, ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ൽ​സ് (എ​ച്ച്ആ​ർ മാ​നേ​ജ​ർ/​ട്രെ​യി​നിം​ഗ് മാ​നേ​ജ​ർ), ടെ​ക്നോ​പാ​ർ​ക്ക്/​ഇ​ൻ​ഫോ​പാ​ർ​ക്ക്/​ഐ​ടി മേ​ഖ​ല, ഗ​സ്റ്റ് ഹൗ​സ് മാ​നേ​ജ​ർ.

ഹോ​സ്പി​റ്റാ​ലി​റ്റി -ജെ​ഇ​ഇ പൂ​ർ​ണ​മാ​യും ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ

വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തും വ​ൻ തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ ഉ​ള്ള ടൂ​റി​സം/ ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ൽ ജോ​ലി ഉ​റ​പ്പാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന കോ​ഴ്സ് ആ​ണ് നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഫോ​ർ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കേ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി ഇ​ന്ത്യ​യി​ലെ ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റി​ലു​ള്ള ബി​എ​സ‌്‌​സി പ്രോ​ഗ്രാം ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള​താ​ണ്. ഇ​തി​ൽ താ​ത്പ​ര്യ​മു​ള്ള ചു​റു​ചു​റു​ക്കു​ള്ള യു​വ​തി, യു​വാ​ക്ക​ൾ ജെ​ഇ​ഇ 2019 നു ​അ​പേ​ക്ഷി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക. കെ​ട്ടി​ലും മ​ട്ടി​ലും പു​തു​മ​ക​ളു​മാ​യാ​ണ് 2019-ലെ ​ജെ​ഇ​ഇ. ഏ​പ്രി​ൽ 27ന് ​ന​ട​ക്കു​ന്ന ജെ​ഇ​ഇ പൂ​ർ​ണ​മാ​യും ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യാ​ണ്.ഭാ​ര​ത​സ​ർ​ക്കാ​രി​ന്‍റെ മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​മാ​യ നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി (www.nta.ac.in) യാ​ണ് പ​രീ​ക്ഷ​യു​ടെ പൂ​ർ​ണ ചു​മ​ത​ല.

രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 33 ന​ഗ​ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​താം. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തും എ​റ​ണാ​കു​ള​ത്തും പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ ഉ​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​റ്റി​ങ്ങ​ലി​ന് അ​ടു​ത്ത് ന​ഗ​രൂ​രി​ൽ സ്ഥി​തി ചെ​യ്യു​ന്ന രാ​ജ​ധാ​നി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, എ​റ​ണാ​കു​ളം കാ​ക്ക​നാ​ടു​ള്ള രാ​ജ​ഗി​രി ഇ​ൻ​സ്റ്റി​ട്യൂ​ട്ട് ഓ​ഫ് ബി​സി​ന​സ് സ്റ്റ​ഡീ​സ് തു​ട​ങ്ങി​യ കോ​ള​ജു​ക​ൾ പ​രീ​ക്ഷാ കേ​ന്ദ്രം ആ​യി​രി​ക്കും. കേന്ദ്ര സ​ർ​ക്കാ​ർ നേ​രി​ട്ടു ന​ട​ത്തു​ന്ന 21 ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ, ( കോ​വ​ള​ത്തു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ഇ​തി​ൽ പ്ര​മു​ഖ​മാ​ണ്), സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പു​ക​ൾ ന​ട​ത്തു​ന്ന 23 ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ, ( കോ​ഴി​ക്കോ​ട് വെ​സ്റ്റ് ഹി​ലി​ൽ സ്ഥി​തി ചെ​യ്യു​ന്ന സ്റ്റേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് , 24 സ്വ​കാ​ര്യ ഇ​ൻ​സ്റ്റ​ിറ്റ്യൂ​ട്ടു​ക​ൾ) എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഠ​നം ന​ട​ത്താം.

മൂ​ന്നു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള പ​രീ​ക്ഷ​യ്ക്ക് ആ​കെ 200 ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. ന്യൂ​മ​റി​ക്ക​ൽ എ​ബി​ലി​റ്റി ആ​ൻ​ഡ് അ​ന​ലി​റ്റി​ക്ക​ൽ ആ​പ്റ്റി​റ്റ്യൂ​ഡ്-30, റീ​സ​ണിം​ഗ് ആ​ൻ​ഡ് ലോ​ജി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ-30, ജ​ന​റ​ൽ നോ​ള​ജ് ആ​ൻ​ഡ് ക​റ​ന്‍റ് അ​ഫ​യേ​ഴ്സ്-30, ഇം​ഗ്ലീ​ഷ്-60, ആ​പ്റ്റി​റ്റ്യൂ​ഡ് ഫോ​ർ സ​ർ​വീ​സ് സെ​ക്ട​ർ-50 ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ക.

നീ​റ്റ്, എ​ൻ​ജി​നി​യ​റിം​ഗ് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​ക​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ ജെ​ഇ​ഇ (ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ്) വ​ള​രെ എ​ളു​പ്പ​മാ​ണ്. പ്ര​ധാ​ന​മാ​യും ഇ​തി​ൽ നെ​ഗ​റ്റീ​വ് മാ​ർ​ക്കിം​ഗ് ഇ​ല്ല. കണക്കും ഇം​ഗ്ലീ​ഷും പ​ത്താം​ക്ലാ​സ് നി​ല​വാ​ര​ത്തി​ലു​ള്ള​താ​ണ്. ജ​ന​റ​ൽ നോ​ളേ​ജ് ആ​ൻ​ഡ് ക​റ​ന്‍റ് അ​ഫ​യേ​ഴ്സ് ക​ട​ക്കാ​ൻ എ​ല്ലാ ദി​വ​സ​വും പ​ത്രം വാ​യി​ച്ചാ​ൽ മ​തി​യാ​കും.

മൂ​ന്ന് മ​ണി​ക്കൂ​ർ പ​രീ​ക്ഷ ആ​യി​രി​ക്കും. കൃ​ത്യ​മാ​യ ടൈം ​മാ​നേ​ജ്മെ​ന്‍റ് അ​ത്യാ​വ​ശ്യ​മാ​ണ്. ജെ​ഇ​ഇ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തും എ​റ​ണാ​കു​ള​ത്തും ല​ഭ്യ​മാ​ണ്.

അപേക്ഷ ജനുവരി 15 മുതൽ

ജ​നു​വ​രി 15 മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.വെ​ജി​റ്റേ​റി​യ​ൻ ആ​ഹാ​ര പ​രി​ശീ​ല​ന​ത്തി​ന് താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ൽ സൗ​ക​ര്യം ല​ഭി​ക്കും. അ​പേ​ക്ഷാ സ​മ​യ​ത്ത് ഇ​തി​നു​ള്ള ഓ​പ്ഷ​ൻ ന​ൽ​ക​ണം.ഈ ​സ്കീം അ​നു​സ​രി​ച്ച് പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​താ​തെ ത​ന്നെ താ​ഴെ പ​റ​യു​ന്ന വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​ഡ്മി​ഷ​ൻ ല​ഭി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ലും പ്ല​സ് റാ​ങ്ക് ജേ​താ​ക്ക​ൾ​ക്ക് ( 3 സീ​റ്റ് ആ​ർ​ട്സ്-1, സ​യ​ൻ​സ്-1, കൊ​മേ​ഴ്സ്-1) മാ​റ്റി വ​ച്ചി​ട്ടു​ണ്ട്. വി​വി​ധ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളി​ൽ റാ​ങ്ക് കി​ട്ടി​യ​വ​ർ​ക്കാ​ണ് ഇ​ങ്ങ​നെ അ​ഡ്മി​ഷ​ൻ ന​ൽ​കു​ന്ന​ത്.കൂ​ടാ​തെ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ, പ്ര​വാ​സി​ക​ൾ എ​ന്നി​വ​ർ​ക്കും ജെ​ഇ​ഇ എ​ഴു​തേ​ണ്ട. പ്രവേശന പരീക്ഷ ഏ​പ്രി​ൽ 27-ന്.
www.nchm.nic/in/admissin

ഡോ. ​ജെ. പ്രേം​ച​ന്ദ്
(സീ​നി​യ​ർ ഫാ​ക്ക​ൽ​റ്റി, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ൽ​ മാ​നേ​ജ്മെ​ന്‍റ്,
കോ​വ​ളം)