ബില്‍ഡ് ഇന്ത്യാ സ്‌കോളര്‍ഷിപ്പുമായി എല്‍ ആന്‍ഡ് ടി
ന​വ ഭാ​ര​ത നി​ർ​മി​തി​ക്കാ​യി എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കൈ​ത്താ​ങ്ങാ​യി പ്ര​മു​ഖ നി​ർ​മാ​ണ ക​ന്പ​നി​യാ​യ എ​ൽ ആ​ൻ​ഡ് ടി. ​എ​ൽ ആ​ൻ​ഡ് ടി​യു​ടെ ബി​ൽ​ഡ് ഇ​ന്ത്യ സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി​യ​നു​സ​രി​ച്ച് ക​ണ്‍​സ്ട്ര​ക‌്ഷ​ൻ ടെ​ക്നോ​ള​ജി ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റി​ൽ എം​ടെ​ക് പ​ഠ​ന​ത്തി​നാ​ണ് ബി​ൽ​ഡ് ഇ​ന്ത്യ സ്കോ​ള​ർ​ഷി​പ്. സി​വി​ൽ, ഇ​ല​ക്‌ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ അ​വ​സാ​ന വ​ർ​ഷ ബി​ടെ​ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്.

ആ​റാം സെ​മ​സ്റ്റ​ർ വ​രെ 65 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യി​രി​ക്ക​ണം. ഐ​ഐ​ടി, എ​ൻ​ഐ​ടി​ക​ളി​ലെ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൽ ആ​ൻ​ഡ് ടി ​ന​ട​ത്തു​ന്ന ഓ​ണ്‍ലൈ​ൻ പ​രീ​ക്ഷ​യു​ടെ​യും ഇ​ന്‍റ​ർ​വ്യു​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യോ​ഗ്യ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 24നാ​ണ് ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ.

മാ​ർ​ച്ചി​ൽ ഇ​ന്‍റ​ർ​വ്യു ന​ട​ത്തും. പ്ര​തി​മാ​സം 13,400 രൂ​പ വ​ച്ച് 24 മാ​സ​ത്തേ​ക്കാ​ണു സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കു​ക. കൂ​ടാ​തെ ട്യൂ​ഷ​ൻ ഫീ​സും സ്പോ​ണ​സ​ർ​ഷി​പ് ഫീ​സും സ്ഥാ​പ​ന​ത്തി​നു നേ​രി​ട്ടു ന​ല്കും. വി​ജ​യ​ക​ര​മാ​യി കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് എ​ൽ ആ​ൻ​ഡ് ടി ​ക​ണ്‍​സ്ട്ര​ക‌്ഷ​ൻ​സി​ൽ നി​യ​മ​ന​വും ല​ഭി​ക്കും. ഡി​സം​ബ​ർ 31ന​കം അ​പേ​ക്ഷി​ക്ക​ണം. http://www.lntecc.com.