ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് 1000 സ്കോ​ള​ർ​ഷി​പ്
കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും ഐ​എ​ച്ച്ആ​ർ​ഡി അ​പ്ലൈ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും ബി​രു​ദ കോ​ഴ്സു​ക​ളി​ൽ ഒ​ന്നാം വ​ർ​ഷ എ​യ്ഡ​ഡ് പ്രോ​ഗ്രാ​മി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളി​ൽനി​ന്നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ് വി​ത​ര​ണ​ത്തി​നു വേ​ണ്ടി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ലി​ന്‍റെ വെ​ബ്സൈ​റ്റാ​യ www.kshec.kerala.gov.in ശി​ൽ സ്കോ​ള​ർ​ഷി​പ് എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത് മൂ​ന്നു മു​ത​ൽ ജ​നു​വ​രി അ​ഞ്ചു​വ​രെ ഓ​ണ്‍​ലൈ​നാ​യി അപേക്ഷ സ​മ​ർ​പ്പി​ക്കാം.

പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ​ക്കും സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് കോ​ഴ്സു​ക​ൾ​ക്കും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷി​ക്കേ​ണ്ട. ബി​രു​ദ പ​ഠ​ന​ത്തി​ന് ഒ​ന്നാം വ​ർ​ഷം 12,000 രൂ​പ, ര​ണ്ടാം വ​ർ​ഷം 18,000 രൂ​പ, മൂ​ന്നാം വ​ർ​ഷം 24,000 രൂ​പ. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത​ല​ത്തി​ൽ തു​ട​ർ പ​ഠ​ന​ത്തി​ന് ഒ​ന്നാം വ​ർ​ഷം 40,000 രൂ​പ​യും ര​ണ്ടാം വ​ർ​ഷം 60,000 രൂ​പ​യും ല​ഭി​ക്കും. 40 ശ​ത​മാ​ന​മോ അ​തി​നു മു​ക​ളി​ലോ ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് സ്കോ​ള​ർ​ഷി​പ് തു​ക​യു​ടെ 25 ശ​ത​മാ​നം അ​ധി​ക​മാ​യി ന​ല്​കും.

ഈ ​അ​ധ്യ​യ​ന വ​ർ​ഷം ആ​യി​രം അ​പേ​ക്ഷ​ക​ർ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ് അ​നു​വ​ദി​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​ർ നാ​ഷ​ണ​ലൈ​സ്ഡ്/​ഷെ​ഡ്യൂ​ൾ ബാ​ങ്കി​ൽ സ്വ​ന്തം പേ​രി​ൽ നോ​ർ​മ​ൽ സേ​വിം​ഗ്സ് അ​ക്കൗ​ണ്ട് ഉ​ള്ളവരായി​രി​ക്ക​ണം. ഓ​രോ സ​ർ​വ​ക​ലാ​ശാ​ക​ളി​ലും ഓ​രോ സ്ട്രീ​മി​ലും അ​നു​വ​ദി​ച്ചി​ട്ടു​ള്ള ആ​കെ സീ​റ്റു​ക​ൾ​ക്ക് ആ​നു​പാ​തി​ക​മാ​യി​ട്ടാ​യി​രി​ക്കും സ്കോ​ള​ർ​ഷി​പ് അ​നു​വ​ദി​ക്കു​ന്ന​ത്.

ഫീ​സ് ആ​നു​കൂ​ല്യം ഒ​ഴി​കെ മ​റ്റേ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ്കോ​ള​ർ​ഷി​പ്പു​ക​ളോ സ്റ്റൈ​പ്പ​ന്‍​ഡു​ക​ളോ കൈ​പ്പ​റ്റു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഈ ​സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​ര​ല്ല. പ​ട്ടി​ക​ജാ​തി/ വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ല​ഭി​ക്കു​ന്ന ലം​പ്സം ഗ്രാ​ന്‍റി​നേ​യും കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റ് ന​ല്​കു​ന്ന ഹി​ന്ദി സ്കോ​ള​ർ​ഷി​പ്പി​നേ​യും ഈ ​നി​ബ​ന്ധ​ന​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജ​നു​വ​രി അ​ഞ്ച്. ര​ജി​സ്ട്രേ​ഷ​ൻ പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ സ്ഥാ​പ​ന മേ​ധാ​വി​ക്ക് സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജ​നു​വ​രി എ​ട്ട്. സ്ഥാ​പ​ന മേ​ധാ​വി​ക​ൾ ഓ​ണ്‍​ലൈ​ൻ മു​ഖേ​ന വേ​രി​ഫി​ക്കേ​ഷ​നും അ​പ്രൂ​വ​ലും പൂ​ർ​ത്തി​യാ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 15.