കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
കോ​ർ​പ​റേ​റ്റ് ജീ​വ​കാ​രുണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ചുക്കാ​ൻ പി​ടി​ക്കു​ന്ന​തി​ന് പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്കു പ​രീ​ശീ​ല​നം ന​ൽ​കാ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​ന്പ​നി സെ​ക്ര​ട്ട​റീ​സ് ഓ​ഫ് ഇ​ന്ത്യ ഒ​രു​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം.

ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​ന്ന കോ​ഴ്സ് ന​വം​ബ​റി​ൽ ആ​രം​ഭി​ക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. കോ​ർ​പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്പോ​ണ്‍​സി​ബി​ലി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​വി​ധ്യ​മാ​ർ​ന്ന മേ​ഖ​ല​ക​ളി​ൽ പ​രീ​ശീ​ല​നം ന​ൽ​കു​ന്ന​തി​നു​ത​കു​ന്ന രീ​തി​യി​ലാ​ണു കോ​ഴ്സി​ന്‍റെ ക​രി​ക്കു​ലം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

സി​എ​സ്ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ക്കു​ക, മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക, വി​ല​യി​രു​ത്തു​ക തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ കോ​ർ​പ​റേ​റ്റ് മേ​ഖ​ല, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, സൊ​സൈ​റ്റി​ക​ൾ, ട്ര​സ്റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​വ​സ​രം ല​ഭി​ക്കു​ന്ന​താ​ണു കോ​ഴ്സ്.

ബി​രു​ദ​ധാ​രി​ക​ൾ​ക്കും പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. 6500 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. ഒ​രു ദി​വ​സ​ത്തെ കോ​ണ്ടാ​ക്ട് പ്രോ​ഗ്രാ​മും ഒ​രു​ക്കു​ന്നു​ണ്ട്. ദേ​ശീ​യ നൈ​പു​ണ്യ വി​ക​സ​ന ച​ട്ട​ക്കൂ​ട് അ​നു​സ​രി​ച്ചു​ള്ള​താ​ണു കോ​ഴ്സ്. https://www.icsi.edu.