റിസര്‍ച്ച് ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേ​ര​ള സം​സ്ഥാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ൽ ലൈ​ഫ് സ​യ​ൻ​സ​സ്, മാ​ത്ത​മാ​റ്റി​ക്ക​ൽ സ​യ​ൻ​സ​സ്, കെ​മി​ക്ക​ൽ സ​യ​ൻ​സ​സ്, ഫി​സി​ക്ക​ൽ സ​യ​ൻ​സ​സ്, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സ്, എ​ൻജിനിയ​റിം​ഗ് സ​യ​ൻ​സ​സ്, എ​ർ​ത്ത് അ​റ്റ്മോ​സ്ഫെ​റി​ക്ക് ഓ​ഷ​ൻ ആ​ന്‍ഡ് പ്ലാ​ന​റ്റ​റി സ​യ​ൻ​സ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണ ഫെ​ല്ലോ​ഷി​പ്പു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 2016,2017,2018 വ​ർ​ഷ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നും എംഎ​സ്‌സി/​എം​ടെ​ക് വി​ഷ​യ​ങ്ങ​ളി​ൽ 70 ശ​ത​മാ​ന​മോ അ​തി​ൽ കൂ​ടു​ത​ലോ മാ​ർ​ക്ക് നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

ഓ​ണ്‍​ലൈ​നി​ൽ 31 ന​കം അ​പേ​ക്ഷ​ക​ൾ ന​ൽ​ക​ണം. അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പു​ക​ൾ നവംബർ ഏ​ഴി​ന് മു​ന്പ് ഡ​യ​റ​ക്ട​ർ കേ​ര​ള സ്റ്റേ​റ്റ് കൗ​ണ്‍​സി​ൽ ഫോ​ർ സ​യ​ൻ​സ്, ടെ​ക്നോ​ള​ജി ആ​ന്‍ഡ് എ​ൻ​വ​യണ്‍​മെ​ന്‍റ,് ശാ​സ്ത്ര ഭ​വ​ൻ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം - 695 004 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. പ​രീ​ക്ഷാ തി​യ​തി ഡി​സം​ബ​ർ ര​ണ്ട്. വി​ശ​ദ വി​വ​ര​ങ്ങ​ൾ : www.kscste.kerala.gov.in ൽ ​ല​ഭി​ക്കും .