C-DAC 280 എൻജിനിയർ/മാനേജർ
Saturday, July 19, 2025 2:56 PM IST
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ ബംഗളൂരുവിലുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (സിഡാക്) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വികസിത് ഭാരത് വിഷന്റെ ഭാഗമായി നടപ്പാക്കുന്ന അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് റിസർച്ച് പ്രോജക്ടിൽ മൂന്നുവർഷത്തേക്കാണ് നിയമനം.
ചിപ്പ് ഡിസൈൻ, ഇലക്ട്രോണിക്സ് ഹാർഡ്വേർ ഡിസൈൻ, സോഫ്റ്റ്വേർ ഇക്കോസിസ്റ്റം ഡെവലപ്മെന്റ്, ഫോട്ടോണിക്സ് മേഖലകളിലായി 280 ഒഴിവുണ്ട്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായിരിക്കും നിയമനം.
ഡിസൈൻ എൻജിനിയർ: ഒഴിവ്203. വാർഷികശമ്പളം: 18 ലക്ഷം രൂപ. യോഗ്യത: ബിഇ/ബിടെക്/പിജി ഡിപ്ലോമ എംസിഎ/എംഎസ്സി/എംഇഎംടെക്/പിഎച്ച്ഡി, മൂന്നു വർഷംവരെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
പ്രായം: 30 വയസ് കവിയരുത്. സീനിയർ ഡിസൈൻ എൻജിനിയർ: ഒഴിവ്67. വാർഷികശമ്പളം: 21 ലക്ഷം രൂപ. യോഗ്യത: ബിഇ/ബിടെക്/പിജി ഡിപ്ലോമ/എംസിഎ/എംഎസി/എംഇ/എംടെക്/പിഎച്ച്ഡി, മൂന്നു മുതൽ ആറുവരെ വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായം: 33 വയസ് കവിയരുത്. പ്രിൻസിപ്പൽ ഡിസൈൻ എൻജിനിയർ: ഒഴിവ്5. വാർഷികശമ്പളം: 24 ലക്ഷം രൂപ. യോഗ്യത: ബിഇ/ബിടെക്/പിജി ഡിപ്ലോമ/എംഎസ്സി/എംഇ എംടെക്/പിഎച്ച്ഡി, ആറുമുതൽ ഒമ്പതുവരെ വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം. 37 വയസ് കവിയരുത്.
മറ്റ് തസ്തികകളും ഒഴിവും: ടെക്നിക്കൽ മാനേജർ3, സീനിയർ ടെക്നിക്കൽ മാനേജർ1 ചീഫ് ടെക്നിക്കൽ മാനേജർ1. ഉയർന്ന പ്രായപരിധിയിൽ എസ്സി/എസ്ടി/ഒബിസി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവ് ലഭിക്കും (എല്ലാ തസ്തികകൾക്കും).
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ / അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന വർഷ/സെമസ്റ്റർ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം ഫോട്ടോയും പിഡിഎഫ് രൂപത്തിലുള്ള വിശദമായ ബയോഡേറ്റയും അപ്ലോഡ് ചെയ്യണം. അപേക്ഷാഫീസില്ല.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.cdac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 31.
WEBSITE www.cdac.in