ബാ​​ങ്കു​​ക​​ളി​​ൽ 5351 ഓ​​ഫീ​​സ​​ർ
പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ലെ പ്രൊ​ബേ​ഷ​ണ​റി ഓ​ഫീ​സ​ർ (PO)/ മാ​നേ​ജ്മെ​ന്‍റ് ട്രെ​യി​നി, സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​ർ നി​യ​മ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബാ​ങ്കിം​ഗ് പേ​ഴ്സ​ണ​ൽ സെ​ല​ക്ഷ​ൻ (ഐ​ബി​പി​എ​സ്) അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

നി​യ​മ​ന​പ​ക്രി​യ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന 11 ബാ​ങ്കു​ക​ളി​ലാ​യി പ്രൊ​ബേ​ഷ​ണ​റി ഓ​ഫീ​സ​ർ (PO)/ മാ​നേ​ജ്മെ​ന്‍റ് ട്രെ​യി​നി 4455 ഒ​ഴി​വു​ക​ളും 896 സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​ർ ( SO) ഒ​ഴി​വു​ക​ളു​മാ​ണ് നി​ല​വി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചേ​ക്കാം. വ്യ​ത്യ​സ്ത വി​ജ്ഞാ​പ​ന​ങ്ങ​ളാ​ണ്. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ഓ​ഗ​സ്റ്റ് 21 വ​രെ.

ബാ​ങ്കു​ക​ളി​ൽ അ​വ​സ​രം

പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ലെ നി​യ​മ​ന​ത്തി​നാ​യി ഐ​ബി​പി​എ​സ് ന​ട​ത്തു​ന്ന 14-ാമ​ത് പൊ​തു​പ​രീ​ക്ഷ​യാ​ണി​ത്. ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്‌​ട്ര, കാ​ന​റ ബാ​ങ്ക്, സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ഇ​ന്ത്യ​ൻ ബാ​ങ്ക്, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക്, പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക്, പ​ഞ്ചാ​ബ് ആ​ൻ​ഡ് സി​ന്ധ് ബാ​ങ്ക്, യൂ​ക്കോ ബാ​ങ്ക്, യൂ​ണി​യ​ൻ ബാ​ങ്ക് എ​ന്നി​വ​യി​ലാ​ണ് അ​വ​സ​രം.

2025 -26 വ​ർ​ഷ​ത്തെ ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഐ​ബി​പി​എ​സ് പൊ​തു​പ​രീ​ക്ഷ​യി​ൽ നേ​ടു​ന്ന സ്കോ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്രാ​ഥ​മി​ക തെ​ര​ഞ്ഞെ​ടു​പ്പ്. തു​ട​ർ​ന്നു​ള്ള മെ​യി​ൻ പ​രീ​ക്ഷ​യി​ൽ ഷോ​ർ​ട്ട്‌​ലി​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​വ​രെ പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ന് ക്ഷ​ണി​ക്കും.

മെ​യി​ൻ പ​രീ​ക്ഷ​യി​ലെ മാ​ർ​ക്കും അ​ഭി​മു​ഖ​ത്തി​ലും ല​ഭി​ക്കു​ന്ന മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​വ​രെ ബാ​ങ്കു​ക​ളി​ലേ​ക്ക് അ​ലോ​ട്ട് ചെ​യ്യും. ഈ ​വി​ജ്ഞാ​പ​ന​പ്ര​കാ​രം 2026 മാ​ർ​ച്ച് 31 വ​രെ നി​യ​മ​നം ന​ട​ത്തും.

ക്രെ​ഡി​റ്റ് സ്കോ​ർ: അ​പേ​ക്ഷ​ക​ർ മി​ക​ച്ച ക്രെ​ഡി​റ്റ് ഹി​സ്റ്റ​റി നി​ല​നി​റു​ത്തു​ന്ന​വ​രാ​ക​ണം. അ​ത​തു ബാ​ങ്കു​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന ക്രെ​ഡി​റ്റ് സ്കോ​ർ നി​യ​മ​ന​സ​മ​യ​ത്ത് ആ​വ​ശ്യ​മാ​യി വ​രും.

പ്രൊ​ബേ​ഷ​ണ​റി ഓ​ഫീ​സ​ർ

യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം. 2024 ഓ​ഗ​സ്റ്റ് 1 അ​ടി​സ്ഥാ​ന​മാ​ക്കി യോ​ഗ്യ​ത ക​ണ​ക്കാ​ക്കും. പ്രാ​യം: 20-30. പ​ട്ടി​ക വി​ഭാ​ഗ​ക്കാ​ർ​ക്ക് 10 വ​ർ​ഷം ഇ​ള​വ്. വി​മു​ക്ത ഭ​ട​ന്മാ​ർ​ക്കും നി​യ​മാ​നു​സൃ​ത ഇ​ള​വ്. 2024 ഓ​ഗ​സ്റ്റ് 1 അ​ടി​സ്ഥാ​ന​മാ​ക്കി പ്രാ​യം ക​ണ​ക്കാ​ക്കും.

പ​രീ​ക്ഷ​യും സി​ല​ബ​സും: പ്രി​ലി​മി​ന​റി, മെ​യി​ൻ എ​ന്നി​ങ്ങ​നെ ര​ണ്ടു​ഘ​ട്ട​മാ​യാ​ണ് ഓ​ൺ​ലൈ​ൻ എ​ഴു​ത്തു പ​രീ​ക്ഷ. ര​ണ്ടി​നും ഒ​ബ്ജ​ക്‌​ടീ​വ് ടൈ​പ്പ് ചോ​ദ്യ​ങ്ങ​ളാ​ണ്. പ്രി​ലി​മി​ന​റി പ​രീ​ക്ഷ ഒ​ക്‌​ടോ​ബ​റി​ൽ.

ഒ​രു മ​ണി​ക്കൂ​ർ പ​രീ​ക്ഷ​യി​ൽ ഇം​ഗ്ലീ​ഷ് ലാ​ഗ്വേ​ജ്, ക്വാ​ണ്ടി​റ്റി അ​പ്റ്റി​റ്റ്യൂ​ഡ്, റീ​സ​ണിം​ഗ് എ​ബി​ലി​റ്റി വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്നു ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും. (ഓ​രോ വി​ഷ​യ​ത്തി​നും 20 മി​നി​റ്റ്, ആ​കെ നൂ​റു ചോ​ദ്യം, 100 മാ​ർ​ക്ക്.) നെ​ഗ​റ്റീ​വ് മാ​ർ​ക്കു​ണ്ട്.

മെ​യി​ൻ പ​രീ​ക്ഷ ന​വം​ബ​റി​ൽ. മൂ​ന്നു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള 200 മാ​ർ​ക്കി​ന്‍റെ ഒ​ബ്ജ​ക്‌​ടീ​വ് ടൈ​പ്പ് പ​രീ​ക്ഷ​യും 30 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള 25 മാ​ർ​ക്കി​ന്‍റെ ഇം​ഗ്ലീ​ഷ് ലെ​റ്റ​ർ റൈ​റ്റിം​ഗ് ആ​ൻ​ഡ് എ​സ്സേ പ​രീ​ക്ഷ​യും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മെ​യി​ൻ പ​രീ​ക്ഷ.

സി​ല​ബ​സും വി​ശ​ദാം​ശ​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ. ഇ​ന്‍റ​ർ​വ്യു​വി​ന് 100 മാ​ർ​ക്കു​ണ്ട്. ജ​നു​വ​രി/ ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ് ഇ​ന്‍റ​ർ​വ്യു. തു​ട​ർ​ന്ന് ഏ​പ്രി​ലി​ൽ പ്രൊ​വി​ഷ​ണ​ൽ അ​ലോ​ട്ട്മെ​ന്‍റ്.

പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ: സം​സ്‌​ഥാ​ന​ത്ത് ആ​ല പ്പു​ഴ, ക​ണ്ണൂ​ർ, എ​റ​ണാ​കു​ളം, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു റം, ​പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു പ​രീ​ക്ഷാ​കേ ന്ദ്രം. ​മെ​യി​ൻ പ​രീ​ക്ഷ​യ്ക്ക് എ​റ​ണാ​കു​ള​ത്തും തി ​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ടു​മാ​ണു കേ​ന്ദ്രം.

അ​പേ​ക്ഷാ ഫീ​സ്: 850 രൂ​പ. പ​ട്ടി​ക​വി​ഭാ​ഗം/ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് 175 രൂ​പ ഓ​ൺ​ലൈ​നി​ൽ ഫീ​സ് അ​ട​യ്ക്കാം. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ: www.ibps.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ്പെ​ഷ​ലി​സ്‌​റ്റ് ഓ​ഫീ​സ​ർ

ത​സ്‌​തി​ക​ക​ളും ഒ​ഴി​വും: അ​ഗ്രി​ക​ൾ​ച്ച​ർ ഫീ​ൽ​ഡ് ഓ​ഫി​സ​ർ (സ്കെ​യി​ൽ-1)-346, മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ (സ്കെ​യി​ൽ-1)-205, ഐ​ടി ഓ​ഫീ​സ​ർ (സ്കെ​യി​ൽ-1)-170, ലോ ​ഓ​ഫീ​സ​ർ (സ്കെ​യി​ൽ-1)-125, രാ​ജ്‌​ഭാ​ഷ അ​ധി​കാ​രി (സ്കെ​യി​ൽ-1)-25. എ​ച്ച്ആ​ർ/​പ​ഴ്‌​സ​ന​ൽ ഓ​ഫീ​സ​ർ (സ്കെ​യി​ൽ-1)-25.

ബാ​ങ്ക്, സം​വ​ര​ണം തി​രി​ച്ചു​ള്ള ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം വെ​ബ്സൈ​റ്റി​ലെ വി​ജ്‌​ഞാ​പ​ന​ത്തി​ൽ.

ത​സ്‌​തി​ക​യും യോ​ഗ്യ​ത​യും

ഐ​ടി ഓ​ഫി​സ​ർ (സ്കെ​യി​ൽ-1): കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്/​ഐ​ടി ഇ​ല​ക്‌​ട്രോ​ണി​ക്സ്/​ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് /ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ/ ഇ​ല​ക്‌​ട്രോ​ണി​ക്സ‌് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ എ​ന്നി​വ​യി​ൽ 4 വ​ർ​ഷ എ​ൻ​ജി​നി​യ​റിം​ഗ്/​ടെ​ക്നോ​ള​ജി ബി​രു​ദം അ​ല്ലെ​ങ്കി​ൽ ഇ​ല​ക്‌​ട്രോ​ണി​ക്സ്/ ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ/ ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ/ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്/​ഐ​ടി പി​ജി ബി​രു​ദം അ​ല്ലെ​ങ്കി​ൽ ബി​രു​ദ​വും DOEACC -B Level ജ​യ​വും.

അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഫീ​ൽ​ഡ് ഓ​ഫീ​സ​ർ (സ്കെ​യി​ൽ-1): അ​ഗ്രി​ക​ൾ​ച്ച​ർ/​ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ അ​നി​മ​ൽ ഹ​സ്‌​ബ​ൻ​ഡ​റി/​വെ​റ്റ​റി​ന​റി സ​യ​ൻ​സ്/​ഡെ​യ​റി സ​യ​ൻ​സ്/‌​ഫി​ഷ​റി സ​യ​ൻ​സ്/​പി​സി​ക​ൾ​ച​ർ അ​ഗ്രി മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് കോ​ഓ​ർ​പ​റേ​ഷ​ൻ/​കോ​ഓ​ർ​പ​റേ​ഷ​ൻ ആ​ൻ​ഡ് ബാ​ങ്കിം​ഗ്/ അ​ഗ്രോ ഫോ​റ​സ്ട്രി /ഫോ ​റ​സ്ട്രി /അ​ഗ്രി​ക​ൾ​ച്ച​റ​ൽ ബ​യോ​ടെ​ക്നോ​ള​ജി/ ബി​ടെ​ക് ബ​യോ​ടെ‌​ക്നോ​ള​ജി/ ഫു​ഡ് സ​യ​ൻ​സ് /അ​ഗ്രി​ക​ൾ​ച്ച​റ​ൽ ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റ്/ ഫു​ഡ് ടെ​ക്നോ​ള​ജി/ ഡെ​യ​റി ടെ​ക്നോ​ള​ജി/​അ​ഗ്രി​ക​ൾ​ച്ച​റ​ൽ എ​ൻ​ജി​നി​യ​റിം​ഗ്/ സെ​റി​ക​ൾ​ച്ച​ർ/ ഫി​ഷ​റീ​സ് എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നി​വ​യി​ൽ നാ​ലു​വ​ർ​ഷ ബി​രു​ദം.

രാ​ജ്ഭാ​ഷാ അ​ധി​കാ​രി (സ്കെ​യി​ൽ-1): ബി​രു​ദ​ത​ല​ത്തി​ൽ ഇം​ഗ്ലീ​ഷ് ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ച് ഹി​ന്ദി ബി​രു​ദാ​ന​ന്ത​ര ബി​രു​ദം അ​ല്ലെ​ങ്കി​ൽ ഹി​ന്ദി​യും ഇം​ഗ്ലീ​ഷും വി​ഷ​യ​മാ​യി പ​ഠി​ച്ചു സം​സ്കൃ​തം പി​ജി ബി​രു​ദം.

ലോ ​ഓ​ഫീ​സ​ർ (സ്കെ​യി​ൽ -1): നി​യ​മ​ബി​രു​ദം (എ​ൽ​എ​ൽ​ബി). ബാ​ർ കൗ​ൺ​സി​ലി​ൽ അ​ഡ്വ​ക്കേ​റ്റാ​യി എ​ൻ​റോ​ൾ ചെ​യ്‌​ത​വ​രാ​ക​ണം.

എ​ച്ച്‌​ആ​ർ/​പ​ഴ്‌​സ​ണ​ൽ ഓ​ഫീ​സ​ർ (സ്കെ​യി​ൽ-1): ബി​രു​ദ​വും പ​ഴ്‌​സ​ണ​ൽ മാ​നേ​ജ്‌​മെ​ന്‍റ്/ ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​ലേ​ഷ​ൻ​സ്/​എ​ച്ച്ആ​ർ/ എ​ച്ച്ആ​ർ​ഡി/​സോ​ഷ്യ​ൽ വ​ർ​ക്ക്/ ലേ​ബ​ർ ലോ​യി​ൽ 2 വ​ർ​ഷ ഫു​ൾ ടൈം ​പി​ജി ബി​രു​ദം/​പി​ജി ഡി​പ്ലോ​മ​യും.

മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ (സ്കെ​യി​ൽ-1): ബി​രു​ദ​വും 2 വ​ർ​ഷ ഫു​ൾ ടൈം ​എം​എം​എ​സ് (മാ​ർ​ക്ക​റ്റിം​ഗ്)/​എം​ബി​എ (മാ​ർ​ക്ക​റ്റിം​ഗ്)/​മാ​ർ​ക്ക​റ്റിം​ഗ് സ്പെ​ഷ​ലൈ​സേ​ഷ​നോ​ടെ ഫു​ൾ ടൈം 2 ​വ​ർ​ഷ പി​ജി​ഡി​ബി​എ/​പി​ജി​ഡി​ബി​എം/​പി​ജി​പി​എം/​പി​ജി​ഡി​എം യോ​ഗ്യ​ത​യും.

മ​റ്റു മാ​ന​ദ​ണ്ഡ​ങ്ങ​ൾ

ഏ​തെ​ങ്കി​ലും ഒ​രു ത​സ്‌​തി​ക​യി​ലേ​ക്കു മാ​ത്രം അ​പേ​ക്ഷി​ക്കു​ക. അ​പേ​ക്ഷ​ക​ർ കം​പ്യൂ​ട്ട​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും ഉ​പ​യോ​ഗി​ക്കാ​നും അ​റി​വു​ള്ള​വ​രാ​ക​ണം. ഐ​ടി ഓ​ഫീ​സ​ർ ഒ​ഴി​കെ ത​സ്‌​തി​ക​ക​ളി​ലെ അ​പേ​ക്ഷ​ക​ർ​ക്കു കം​പ്യൂ​ട്ട​ർ ഓ​പ്പ​റേ​ഷ​ൻ​സ്/​ലാം​ഗ്വേ​ജി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്/​ഡി​പ്ലോ​മ/​ഡി​ഗ്രി യോ​ഗ്യ​ത ഉ​ണ്ടാ​യി​രി​ക്ക​ണം അ​ല്ലെ​ങ്കി​ൽ ഹൈ​സ്‌​കൂ​ൾ/​കോ​ള​ജ്/​ഇ​ൻ​സ്‌​റ്റി​റ്റ്യൂ​ട്ട് ത​ല​ത്തി​ൽ കം​പ്യൂ​ട്ട​ർ/​ഐ​ടി ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം.

യോ​ഗ്യ​ത 2024 ഓ​ഗ​സ്‌​റ്റ് 21 അ​ടി​സ്ഥാ​ന​മാ​ക്കി ക​ണ​ക്കാ​ക്കും. അ​പേ​ക്ഷ​ക​ർ 20നും 30​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​രാ​ക​ണം. പ്രാ​യം 2024 ഓ​ഗ​സ്റ്റ് 1 അ​ടി​സ്‌​ഥാ​ന​മാ​ക്കി ക​ണ​ക്കാ​ക്കും. പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ഞ്ചും ഒ​ബി​സി​ക്കു മൂ​ന്നും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു പ​ത്തും വ​ർ​ഷം ഇ​ള​വ്. വി​മു​ക്‌​ത​ഭ​ട​ന്മാ​ർ​ക്കു നി​യ​മാ​നു​സൃ​ത ഇ​ള​വ്.

പ​രീ​ക്ഷ​യും സി​ല​ബ​സും

പ്രി​ലി​മി​ന​റി ഓ​ൺ​ലൈ​ൻ എ​ഴു​ത്തു​പ​രീ​ക്ഷ ന​വം​ബ​റി​ൽ ന​ട​ത്തും. ലോ ​ഓ​ഫീ​സ​ർ, രാ​ജ്‌​ഭാ​ഷാ അ​ധി​കാ​രി ത​സ്‌​തി​ക​ക​ളി​ൽ റീ​സ​ണിം​ഗ്. ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ്, ജ​ന​റ​ൽ അ​വ​യ​ർ​നെ​സ് വി​ത്ത് സ്പെ​ഷ​ൽ റ​ഫ​റ​ൻ​സ് ടു ​ബാ​ങ്കിം​ഗ് ഇ​ൻ​ഡ​സ്ട്രി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്നു ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും.

മ​റ്റു ത​സ്‌​തി​ക​ക​ളി​ൽ റീ​സ​ണിം​ഗ്, ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ്. ക്വാ​ണ്ടി​റ്റേ​റ്റീ​വ് ആ​പ്റ്റി​റ്റ്യൂ​ഡ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണു​ണ്ടാ​വു​ക. നെ​ഗ​റ്റീ​വ് മാ​ർ​ക്കു​ണ്ട്. മെ​യി​ൻ പ​രീ​ക്ഷ ഡി​സം​ബ​റി​ൽ. ഫെ​ബ്രു​വ​രി/​മാ​ർ​ച്ചി​ൽ ഇ​ന്‍റ​ർ​വ്യൂ. 100 മാ​ർ​ക്കി​ന്‍റേ​താ​ണ് ഇ​ന്‍റ​ർ​വ്യൂ. അ​ലോ​ട്ട്മെ​ന്‍റ് ഏ​പ്രി​ലി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ: കേ​ര​ള​ത്തി​ൽ ക​ണ്ണൂ​ർ, എ​റ​ണാ​കു​ളം, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, ത്യ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു പ​രീ​ക്ഷാ​കേ​ന്ദ്രം. എ​റ​ണാ​കു​ള​ത്തും കോ​ഴി​ക്കോ​ടും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണു മെ​യി​ൻ പ​രീ​ക്ഷാ​കേ​ന്ദ്രം.

അ​പേ​ക്ഷാ​ഫീ​സ്: 850 രൂ​പ. പ​ട്ടി​ക​വി​ഭാ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു 175 രൂ​പ. ഓ​ൺ​ലൈ​നി​ലൂ​ടെ ഫീ​സ് അ​ട​യ്ക്കാം.

ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ: www.ibps.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ അ​യ​യ്ക്കാം. നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.