17,727 ഒഴിവുകൾ
കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്സാമിനേഷൻ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദവിജ്ഞാപനം എസ്എസ്സി പ്രസിദ്ധീകരിച്ചു. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗത്തിലാണ് ഒഴിവുകൾ.
17,727 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓണ്ലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 24.
തസ്തികകൾ
അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (സെൻട്രൽ സെക്രട്ടേറിയറ്റ് സർവീസ്, ഇന്റലിജൻസ് ബ്യൂറോ, റെയിൽവേ, വിദേശകാര്യമന്ത്രാലയം, എഎഫ്എച്ച്ക്യു, ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം, മറ്റ് വകുപ്പുകൾ), ഇൻസ്പെക്ടർ (സെൻട്രൽ എക്സൈസ്-സിബിഐസി),
ഇൻസ്പെക്ടർ (പ്രിവന്റീവ് ഓഫീസർ (സിബിഐസി), ഇൻസ്പെക്ടർ (എക്സാമിനർ-സിബിഐസി), അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫീസർ (റവന്യു), സബ് ഇൻസ്പെക്ടർ (സിബിഐ), ഇൻസ്പെക്ടർ പോസ്റ്റ്സ് (പോസ്റ്റ്സ് ആൻഡ് കമ്യൂണിക്കേഷൻ), ഇൻസ്പെക്ടർ (സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്സ്).
അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (വിവിധ വകുപ്പുകൾ/ മന്ത്രാലയങ്ങൾ), എക്സിക്യുട്ടീവ് അസിസ്റ്റന്റ് (സിബിഐസി), റിസർച്ച് അസിസ്റ്റന്റ് (മനുഷ്യാവകാശ കമ്മീഷൻ), ഡിവിഷണൽ അക്കൗണ്ടന്റ് (സി ആൻഡ് എജി), സബ് ഇൻസ്പെക്ടർ (എൻഐഎ), സബ് ഇൻസ്പെക്ടർ/ ജൂണിയർ ഇന്റലിജൻസ് ഓഫീസർ (നർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോ),
ജൂണിയർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ), ഓഡിറ്റർ (സി ആൻഡ് എജി, സിജിഡിഎ ഓഫീസുകൾ, മറ്റ് മന്ത്രാലയങ്ങൾ), അക്കൗണ്ടന്റ് (സി ആൻഡ് എജി, കണ്ട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ്), അക്കൗണ്ടന്റ് / ജൂണിയർ അക്കൗണ്ടന്റ് (വിവിധ വകുപ്പുകൾ/ മന്ത്രാലയങ്ങൾ).
പോസ്റ്റൽ അസിസ്റ്റന്റ്/ സോർട്ടിംഗ് അസിസ്റ്റന്റ് (തപാൽ വകുപ്പ്), സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/ അപ്പർ ഡിവിഷൻ ക്ലാർക്ക്സ് (സിഎസ്സിഎസ് കേഡർ ഒഴികെയുള്ള മന്ത്രാലയങ്ങൾക്ക് കീഴിലെ ഓഫീസുകൾ), സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (മിലിട്ടറി എൻജിനിയറിംഗ് സർവീസസ്), ടാക്സ് അസിസ്റ്റന്റ് (സിബിഡിടി, സിബിഐസി), സബ് ഇൻസ്പെക്ടർ (സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്സ്).
യോഗ്യത
ബിരുദം. അവസാന വർഷ ബിരുദവിദ്യാർഥികൾക്കും അപേക്ഷിക്കാം എന്നാൽ 01.08.2024 തീയതിക്കുള്ളിൽ യോഗ്യത ലഭിക്കണം.
പരീക്ഷ
രണ്ട് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ. ടയർ 1 പരീക്ഷ 2023 സെപ്റ്റംബർ/ ഒക്ടോബറിലും ടയർ 2 പരീക്ഷ ഡിസംബറിലും നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
അപേക്ഷ
ജൂലൈ 25 വരെ ഫീസടയ്ക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. സംവരണ വിഭാഗങ്ങൾ, വിമുക്ത ഭടൻ, വനിതകൾ എന്നിവർക്ക് ഫീസില്ല. വിശദവിവരങ്ങൾ ഒൗദ്യോഗിക വെബ്സൈറ്റിൽ.
https://ssc.gov.in