ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ വിവിധ തസ്തികകളിലായി 162 ഒഴിവ്. വിമുക്തഭടന്മാർക്കായി 16 ഒഴിവുകൂടിയുണ്ട്. ബിഎസ്എഫ് വാട്ടർ വിംഗിൽ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗം നോണ്‍ ഗസറ്റഡ് ഒഴിവുകളാണ്. നേരിട്ടുള്ള നിയമനം. ജൂണ്‍ 30നകം അപേക്ഷിക്കണം. പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ യോഗ്യതയുള്ളവർക്കാണ് അവസരം.
തസ്തികകൾ: സബ് ഇൻസ്പെക്ടർ (മാസ്റ്റർ, എൻജിൻ ഡ്രൈവർ, വർക്ഷോപ്), ഹെഡ് കോണ്‍സ്റ്റബിൾ (മാസ്റ്റർ, എൻജിൻ ഡ്രൈവർ, വർക്ഷോപ് മെക്കാനിക്, ഇലക്ട്രീഷൻ, എസി ടെക്നീഷൻ, ഇലക്ട്രോണിക്സ്, വർക്ഷോപ് മെഷീനിസ്റ്റ്, കാർപെന്റർ, പ്ലംബർ), കോണ്സസ്റ്റബിൾ (ക്രൂ).
പ്രായം: എസ്ഐ തസ്തികയിൽ 22-28, മറ്റു തസ്തികകളിൽ 20-25. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
= https://rectt.bsf.gov.in