തു​ള​സി​യും വേ​പ്പും ന​ട്ടാ​ൽ അ​ന്ധ​വി​ശ്വാ​സി​യാ​കു​മോ..?
Saturday, November 30, 2024 12:48 PM IST
കൃ​ഷ്ണ​ൻ രാം​ദാ​സ്
നേ​ര​ത്തെ കി​ട​ക്ക​ണം, നേ​ര​ത്തെ ഉ​ണ​ര​ണം, രാ​വി​ലെ കു​ളി​ക്ക​ണം, മു​റ്റ​ത്തോ ത​റ​കെ​ട്ടി​യോ വ​ള​ർ​ത്തു​ന്ന തു​ള​സി​ക്ക് വി​ള​ക്കേ​റ്റ​ണം, തു​ള​സി​യി​ല അ​കാ​ര​ണ​മാ​യും പ്രാ​ർ​ഥ​ന​യോ​ടെ​യ​ല്ലാ​തെ​യും നു​ള്ള​രു​ത്. സ​ന്ധ്യ​മ​യ​ങ്ങി​യാ​ൽ ഒ​ട്ടും നു​ള്ള​രു​ത്. മു​ടി​യി​ൽ ചൂ​ടാ​ൻ ക​തി​രേ നു​ള്ളാ​വൂ... അ​ങ്ങ​നെ​യ​ങ്ങ​നെ എ​ന്തെ​ല്ലാം അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ..!

ഇ​നി കാ​ര്യ​ത്തി​ലേ​ക്കു വ​രാം. മ​റ്റു സ​സ്യ​ങ്ങ​ൾ പ്ര​കാ​ശ​സം​ശ്ലേ​ഷ​ണം എ​ന്ന ഫോ​ട്ടോ​സി​ന്തെ​സി​സ് ന​ട​ത്തു​മ്പോ​ൾ സ്വ​ത​ന്ത്ര​മാ​കു​ന്ന​ത് ഓ​ക്സി​ജ​ൻ ആ​ണ്. എ​ന്നാ​ൽ തു​ള​സി, ആ​ര്യ​വേ​പ്പ്, കു​മാ​രി (അ​ലോ​വേ​ര), യൂ​ക്കാ​ലി​പ്റ്റ​സ് എ​ന്നീ സ​സ്യ​ങ്ങ​ൾ പ്ര​കാ​ശ​സം​ശ്ലേ​ഷ​ണം ന​ട​ത്തു​മ്പോ​ൾ സ്വ​ത​ന്ത്ര​മാ​കു​ന്ന​തി​ൽ കൂ​ടു​ത​ലും ഓ​സോ​ൺ ആ​ണ്.

രോ​ഗ​കാ​രി​ക​ളാ​യ അ​തി​സൂ​ക്ഷ്മ​ജീ​വി​ക​ളി​ൽ​നി​ന്നും വി​ഷ​മാ​ലി​ന്യ​ങ്ങ​ളി​ൽ​നി​ന്നും അ​ന്ത​രീ​ക്ഷ​ത്തെ മു​ക്ത​മാ​കാ​ൻ ഈ ​സ​സ്യ​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്ന ഓ​സോ​ണി​നാ​വും. രാ​മ​തു​ള​സി​ക്കും കൃ​ഷ്ണ​തു​ള​സി​ക്കും വ​ന​തു​ള​സി​ക്കും ക​ർ​പ്പൂ​ര​തു​ള​സി​ക്കു​മെ​ല്ലാം ഈ ​ഗു​ണ​മു​ണ്ട്.

മ​നു​ഷ്യ​ർ ന​ല്ല​താ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്തു​വ​രു​ന്ന​തി​ന് പ​ണ്ട​ത്തെ ആ​ചാ​ര്യ​ന്മാ​ർ അ​നു​ദി​നം അ​നു​ഷ്ഠി​ക്കേ​ണ്ട ചെ​യ്തി​ക​ളെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ക്കി. അ​ങ്ങ​നെ ചെ​യ്‌​താ​ൽ വീ​ട്ടി​ൽ ല​ക്ഷ്മി വി​ള​യാ​ടും എ​ന്ന് പ​ഠി​പ്പി​ച്ചു. അ​ത് അ​നു​സ​രി​ക്കു​ന്ന​വ​ർ​ക്ക് ന​ല്ല അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി. അ​വ​ര​ത് ഭാ​വി ത​ല​മു​റ​ക​ൾ​ക്കു പ​ക​ർ​ന്നു കൊ​ടു​ത്തു.

തു​ള​സി​യും വേ​പ്പു​മെ​ല്ലാം ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​പ്പോ​ഴും തു​ട​രു​ന്ന​ത് അ​തു​കൊ​ണ്ടാ​ണ്. നേ​ര​ത്തെ ഉ​റ​ങ്ങി, നേ​ര​ത്തെ ഉ​ണ​ർ​ന്ന്, കു​ളി​ച്ചു വൃ​ത്തി​യാ​യി ക്ഷേ​ത്ര​ത്തി​ലേ​ക്ക് ന​ട​ന്നു പോ​കു​ന്ന​തു​കൊ​ണ്ട് ആ​രോ​ഗ്യം കൂ​ടി​യാ​ണു മെ​ച്ച​പ്പെ​ടു​ന്ന​ത്.

വേ​പ്പി​ന്‍റെ​യും തു​ള​സി​ക​ളു​ടെ​യും ഇ​ല​ക​ൾ വ​സൂ​രി​യും മ​സൂ​രി​യും പോ​ലു​ള്ള വൈ​റ​സ് രോ​ഗ​ബാ​ധ​ക​ളി​ൽ പോ​ലും ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാം. ഇ​വ ത​രു​ന്ന ഓ​സോ​ൺ, വൈ​റ​സു​ക​ളെ​പ്പോ​ലും നി​ർ​വീ​ര്യ​മാ​ക്കും. അ​പ്പോ​ൾ​പ്പി​ന്നെ ബാ​ക്റ്റീ​രി​യ​ക​ളു​ടെ​യും ഫം​ഗ​സു​ക​ളു​ടെ​യും കാ​ര്യം പ​റ​യേ​ണ്ട​തി​ല്ല​ല്ലോ.
തു​ള​സി, കു​മാ​രി എ​ന്നീ സ​സ്യ​ങ്ങ​ൾ വീ​ട്ടു​മു​റ്റ​ത്തും സ്ഥ​ല​മി​ല്ലാ​ത്ത​വ​ർ വീ​ടി​നു​ള്ളി​ലും വ​ള​ർ​ത്തു​ന്ന​ത് ന​ല്ല​താ​ണ്. വീ​ടി​നു പു​റ​ത്ത് സ്ഥ​ല​മു​ള്ള​വ​ർ​ക്ക് വേ​പ്പ് ന​ട്ടു​വ​ള​ർ​ത്താം.

വീ​ടി​നു​ള്ളി​ൽ വ​ള​ർ​ത്താ​വു​ന്ന ഉ​യ​രം കു​റ​ഞ്ഞ തു​ള​സി വാ​ങ്ങാ​ൻ കി​ട്ടും. അ​തും വ​ള​ർ​ത്താം. വെ​ള്ളം കൂ​ടു​ത​ൽ കി​ട്ടു​ന്ന ന​മ്മു​ടെ കാ​ലാ​വ​സ്ഥ വേ​പ്പി​ന് ഇ​ണ​ങ്ങി​ല്ല. അ​തു​കൊ​ണ്ട് പൊ​തു​വെ വ​ള​ർ​ച്ച കു​റ​യും. യൂ​ക്കാ​ലി​പ്റ്റ​സി​നു വെ​ള്ളം വേ​ണം. ത്വ​ക്കി​ന്‍റെ ആ​രോ​ഗ്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളി​ൽ ഒ​ന്നാ​ണ് സെ​റാ​മൈ​ഡ്സ്. യൂ​ക്കാ​ലി​പ്റ്റ​സ് ഓ​യി​ലി​ൽ ഫ​യ്‌​റ്റോ​സെ​റാ​മൈ​ഡ്സ് ഉ​ണ്ട്. ത്വ​ക്കി​ന് ഏ​റെ ന​ല്ല​താ​ണി​ത്.

ഓ​സോ​ൺ ന​ല്ല​യ​ള​വി​ൽ പു​റ​ത്തു​വി​ടു​ന്ന കു​മാ​രി എ​ന്ന ക​റ്റാ​ർ​വാ​ഴ​യ്ക്ക് (അ​ലോ​വേ​ര) വ​ള​രാ​ൻ മ​ണ്ണു​പോ​ലും വേ​ണ്ട. പ​ക്ഷേ, അ​ത് വീ​ട്ടി​ൽ കെ​ട്ടി​തൂ​ക്കി​യി​ട്ടാ​ൽ ന​മ്മ​ൾ അ​ന്ധ​വി​ശ്വാ​സി​ക​ളാ​യി ചി​ത്രീ​ക​രി​ക്ക​പ്പ​ടു​മെ​ന്ന​തി​നാ​ൽ അ​ങ്ങ​നെ ചെ​യ്യാ​ൻ ആ​ളു​ക​ൾ മ​ടി​ക്കു​ന്നു. യു​ക്തി​ഭ​ദ്ര​മാ​യി കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ ശ്ര​മി​ക്കാ​തെ, ത​ള്ളി​പ്പ​റ​യു​ന്ന റി​ബ​ലു​ക​ൾ ക്കു ​ന​ല്ല​തൊ​ന്നും വി​ധി​ച്ചി​ട്ടി​ല്ല..!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.